യേശുക്രിസ്തുവിന്റെ ജന്മസ്ഥലത്തും ഐ.എസ് സാന്നിധ്യം

യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ നസ്രേത്തിലും ഇസ്ലാമിക് സ്‌റ്റേറ്റ് സാന്നിധ്യം. നസ്രേത്തില്‍ നിന്ന് അഞ്ച് ഐ.എസ് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സി വ്യക്തമാക്കി. ഇവര്‍ രഹസ്യകേന്ദ്രത്തില്‍ ആയുധ പരിശീലനവും രഹസ്യ യോഗങ്ങളും നടത്തിയിരുന്നതായും ഇന്റലിജന്‍സ് അധികൃത വ്യക്തമാക്കി.
ഇസ്രായേലില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ഇവര്‍ ഐ.എസിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നും രഹസ്യാനേഷണ ഏജന്‍സി അധികൃതര്‍ വെളിപ്പെടുത്തി. പതിനെട്ട് വയസു മുതല്‍ 27 വയസുവരെയുള്ള യുവാക്കളാണ് അറസ്റ്റിലായത്. എല്ലാവരും നസ്രേത് പൗരന്‍മാരാണ്.
ബൈബിള്‍ പറയുന്നത് പ്രകാരം യേശു ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ഇസ്രായേലിലെ നസ്രേത്ത്. കന്യാമറിയത്തിന് ഗബ്രിയേല്‍ മാലാഖയുടെ അരുളപ്പാട് ലഭിച്ചതും ഇതേ സ്ഥലത്തു വച്ചു തന്നെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha