മലയാളികളായ നാലു പേരുള്‍പ്പെടെ 23 ഇന്ത്യക്കാര്‍ ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

മലയാളികളായ നാലു പേരുള്‍പ്പെടെ 23 ഇന്ത്യക്കാര്‍ ഐഎസില്‍ ചേര്‍ന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇറാക്കിലും സിറിയയിലുമായി ഇവര്‍ പ്രവര്‍ത്തിക്കുന്നതായി സിഎന്‍എന്‍ ഐബിഎന്‍ ആണ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. 23 പേരില്‍ 17 പേരും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. കേരളം-നാല്, തമിഴ്‌നാട്-മൂന്ന്, മഹാരാഷ്ട്ര-നാല്, ജമ്മുകാഷ്മീര്‍-ഒന്ന്, യുപി-ഒന്ന് എന്നിങ്ങനെയാണ് പുറത്തുവരുന്ന കണക്കുകള്‍. മലയാളികള്‍ കണ്ണൂര്‍, കോഴിക്കോട് സ്വദേശികളാണ്.
യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ നസ്രേത്തിലും ഇസ്ലാമിക് സ്‌റ്റേറ്റ് സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. നസ്രേത്തില്‍ നിന്ന് അഞ്ച് ഐ.എസ് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സി വ്യക്തമാക്കി. ഇവര്‍ രഹസ്യകേന്ദ്രത്തില്‍ ആയുധ പരിശീലനവും രഹസ്യ യോഗങ്ങളും നടത്തിയിരുന്നതായും ഇന്റലിജന്‍സ് അധികൃത വ്യക്തമാക്കി.
ഇസ്രായേലില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ഇവര്‍ ഐ.എസിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നും രഹസ്യാനേഷണ ഏജന്‍സി അധികൃതര്‍ വെളിപ്പെടുത്തി. പതിനെട്ട് വയസു മുതല്‍ 27 വയസുവരെയുള്ള യുവാക്കളാണ് അറസ്റ്റിലായത്. എല്ലാവരും നസ്രേത് പൗരന്‍മാരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























