പാകിസ്താനില്‍ ചാവേര്‍ ആക്രമണം: 26 മരണം

പാകിസ്താനില്‍ സര്‍ക്കാര്‍ ഓഫീസിന് പുറത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 26 പേര്‍ മരിച്ചു. ആക്രമണമുണ്ടായത് മര്‍ദാനിലെ നാഷണല്‍ ഡേറ്റാബേസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫീസിന് മുമ്പിലാണ്. സര്‍ക്കാര്‍ ഓഫീസിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബൈക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഓഫീസില്‍ തിരക്കുള്ള സമയത്തായിരുന്നു ആക്രമണം നടന്നത്. സാധാരണക്കാരാണ് മരിച്ചവരില്‍ ഏറെയും. ജമാ അത്ത് അല്‍ ഉഹ്രാര്‍ എന്ന സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നവാസ് ഷെരിഫ് സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് ഏറ്റവും നല്ല ചികിത്സ നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























