ഇംഗ്ലീഷ് റോക്ക് ഗായകന്‍ ലെമ്മി കില്‍മിസ്റ്റര്‍ അന്തരിച്ചു

ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് മോട്ടോര്‍ഹെഡ് സ്ഥാപകാംഗവും ഗായകനുമായ ലെമ്മി കില്‍മിസ്റ്റര്‍ (70) അന്തരിച്ചു. അര്‍ബുദ ബാധിതനെന്നു തിരിച്ചറിഞ്ഞതിന്റെ പിറ്റേന്നായിരുന്നു അന്ത്യം. ലെമ്മി അര്‍ബുദ ബാധിതനണെന്നു കഴിഞ്ഞ ദിവസം മോട്ടോര്‍ഹെഡ് ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. മരണ വിവരവും ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് പുറത്തു വിട്ടത്. മോട്ടോര്‍ഹെഡ് ബാന്‍ഡ് രൂപീകരിക്കുന്നത് 1975 ല്‍ ലെമ്മിയും സംഘവുമാണ്. 23 ആല്‍ബങ്ങള്‍ ബാന്‍ഡിന്റേതായി പുറത്തു വന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























