ഇന്ത്യന്‍ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹര്‍പാല്‍ രണ്‍ധാവയും മകന്‍ അമേറും (22) സിംബാബ്വെയിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചു
ഇന്ത്യന്‍ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹര്‍പാല്‍ രണ്‍ധാവയും മകന്‍ അമേറും (22) സിംബാബ്വെയിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ മാസം 29നുണ്ടായ അപകടത്തില്‍ ആറു പേര്‍ മരിച്ചിരുന്നു.
സാങ്കേതിക തകരാറിനെ തുടര്‍ന്നു സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറന്‍ സിംബാബ്വെയിലെ ഒരു വജ്രഖനിക്ക് സമീപം തകര്‍ന്നുവീണാണ് ദാരുണമായ സംഭവം. ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹര്‍പാല്‍ രണ്‍ധാവ. റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്ന 206 വിമാനത്തിലാണ് രണ്‍ധാവയും മകനും യാത്ര ചെയ്തിരുന്നത്.
സിംബാബ്വെ തലസ്ഥാനമായ ഹരാരെയില്‍ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് ഇവര്‍ അപകടത്തിലായത്.
റിയോസിമിന്റെ ഭാഗികമായ ഉടമസ്ഥതയിലുള്ള മുറോവ ഡയമണ്ട്‌സ് ഖനിക്ക് സമീപമാണ് ഒറ്റ എഞ്ചിന്‍ വിമാനം തകര്‍ന്നത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണമടഞ്ഞു.
"
https://www.facebook.com/Malayalivartha