അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഉടനീളം കടുത്ത ജാഗ്രത തുടരുന്നു...

പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള പ്രകോപനം തുടരുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഉടനീളം കടുത്ത ജാഗ്രത തുടരുന്നു.
ഇന്നലെ രാത്രി ഇന്ത്യയിലെ നടത്താനായി പാകിസ്ഥാന്‍ ശ്രമിച്ചെങ്കിലും ഒന്നുപോലും നിലംതൊടാതെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അവയെ വെടിവെച്ചിടുകയായിരുന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്കകം ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ സൈനിക വിഭാഗങ്ങള്‍ സജ്ജമായിരിക്കുമ്പോള്‍ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിര്‍ത്തിക്കടുത്തുള്ള പല ജില്ലകളിലെയും സംസ്ഥാന പൊലീസ് സേനകളിലെ ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കിയിരിക്കുകയാണ്. ദില്ലിയില്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും അവധി റദ്ദാക്കി ജോലികളില്‍ പ്രവേശിക്കാനായി സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha