ഹിമാന്‍ഷിയുടെ പ്രതികരണം..സൈന്യത്തിനും സര്‍ക്കാറിനും നന്ദി പറഞ്ഞ് രംഗത്ത്..ഭീകരവാദികളോട് കണക്ക് പറഞ്ഞേ മതിയാകൂ..തിരിച്ചടിയില്‍ അതിയായ സംതൃപ്തിയുണ്ട്'- ഹിമാന്‍ഷി..

ഹിമാന്‍ഷിയുടെ പ്രതികരണം. പഹല്‍ഗാം ഭീകരാക്രമണത്തിലെ കണ്ണീര്‍ക്കാഴ്ചയായിരുന്നു ഹിമാന്‍ഷി നര്‍വാള്‍ എന്ന യുവതിയുടെ ചിത്രം. വിവാഹം കഴിഞ്ഞ് ആറാംനാള്‍ മധുവിധു ആഘോഷിക്കാന്‍ കശ്മീരിലെത്തിയതായിരുന്നു ഹിമാന്‍ഷിയും ഭര്‍ത്താവും നേവി ഓഫീസറുമായ ലഫ്റ്റനന്റ് വിനയ് നര്‍വാളും. മനോഹരമായ ഓര്‍മകളുമായി തിരിച്ചുപോകേണ്ടിയിരുന്ന ഇവരെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളെ നോട്ടമിട്ട് ഭീകരര്‍ നടത്തിയ നരനായാട്ടില് വിനയ് നര്‍വാളും വെടിയേറ്റ് വീണു.
വിനയിയുടെ മൃതദേഹത്തിനരികില്‍ കണ്ണീരോടെയിരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം പഹല്‍ഗാം ആക്രമണത്തിന്റെ മുഖചിത്രമായി.പഹല്‍ഗാം കൂട്ടക്കുരുതിയ്ക്ക് പകരമായി പാക്ക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 'ഓപ്പറേഷന്‍ സിന്ദൂര്‍' നടത്തിയ സൈന്യത്തിനും സര്‍ക്കാറിനും നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഹിമാന്‍ഷി. ഭീകരവാദത്തിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് ശക്തമായ സന്ദേശമാണെന്നും ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കരുതെന്നും ഹിമാന്‍ഷി പറഞ്ഞു.
'തങ്ങള്‍ 26 കുടുംബങ്ങള്‍ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വിനയിയുടെയും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടവരുടെയും കുറവ് ഒരിക്കലും നികത്താനാകില്ല. എന്നാല്‍ ഭീകരവാദികളോട് കണക്ക് പറഞ്ഞേ മതിയാകൂ. തിരിച്ചടിയില്‍ അതിയായ സംതൃപ്തിയുണ്ട്'- ഹിമാന്‍ഷി പറയുന്നു.ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുന്‍പ് ഭീകരവാദികള്‍ തന്നോട് പറഞ്ഞ വാക്കുകളും ഹിമാംശി ഓര്‍ത്തെടുത്തു
https://www.facebook.com/Malayalivartha