ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഹിമാചലിലെ ധരംശാലയിലെ ഐപിഎല്‍ പോരാട്ടം നിര്‍ത്തി...

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഹിമാചലിലെ ധരംശാലയിലെ ഐപിഎല്‍ പോരാട്ടം നിര്‍ത്തി. സംഘര്‍ഷത്തിനു പിന്നാലെ ധരംശാലയില്‍ ബ്ലക്ക്ഔട്ട് പ്രഖ്യാപിച്ചു. അതിനു പിന്നാലെയാണ് ഐപിഎല്ലിലെ പഞ്ചാബ് കിങ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം അവസാനിപ്പിച്ചത്.
മഴയെ തുടര്‍ന്ന് വൈകിയാണ് പോരാട്ടം ആരംഭിച്ചത്. പഞ്ചാബ് 10.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തു നില്‍ക്കെയാണ് കളി റദ്ദാക്കിയത്. 70 റണ്‍സോടെ പ്രിയാംശ് ആര്യയും 50 റണ്‍സുമായി പ്രഭ്സിമ്രാന്‍ സിങും അര്‍ധ സെഞ്ച്വറി നേടി. താരങ്ങളെ സുരക്ഷിതമായി ഇവിടെ നിന്നു മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ചു മറ്റ് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha