വേടന്റെ പ്രോഗ്രാമിനിടയില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു

റാപ്പര്‍ വേടന്റെ പ്രോഗ്രാമിനിടയില്‍ അപകടം. പരിപാടിക്കായി എല്‍ഇഡി ഡിസ്‌പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ടെക്‌നീഷ്യന്‍ മരിച്ചു. ആറ്റിങ്ങല്‍ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. കിളിമാനൂരില്‍ ഷോയ്ക്കിടെ ആണ് അപകടം സംഭവിച്ചത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്. ഉടന്‍ തന്നെ കിളിമാനൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ചിറയില്‍ കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
https://www.facebook.com/Malayalivartha