ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..

ഒരു കൂട്ടക്കരച്ചിലിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകളാണ് നടന്നിരിക്കുന്നത് . പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലും 9 ഭീകരതാവളങ്ങളിൽ ഇന്ത്യ നടത്തിയിൽ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് 80 ൽ അധികം ഭീകരരാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങുകൾ ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ലാഹോറിനടുത്തുള്ള മുരിദ്കെയിലെ ഭീകര കേന്ദ്രത്തിൽ ഇന്ത്യൻ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരനായ ഹാഫിസ് അബ്ദുൾ റൗഫ് നേതൃത്വം നൽകി. പാകിസ്താൻ സൈനികർ, പൊലീസ്, സിവിൽ ഉദ്യോഗസ്ഥർ, ഹാഫിസ് സയീദ് സ്ഥാപിച്ച നിരോധിത ജമാഅത്ത്-ഉദ്-ദവ (ജെയുഡി) അംഗങ്ങൾ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.ഖാരി അബ്ദുൾ മാലിക്, ഖാലിദ്, മുദാസിർ എന്നീ ഭീകരർ ജമാഅത്ത് ഉദ്‌വദ അംഗങ്ങളാണെന്നും ആക്രമണത്തിൽ തകർന്ന ഒരു പള്ളിയിൽ പ്രാർത്ഥനാ നേതാക്കളായും പരിചാരകരായും പ്രവർത്തിച്ചിരുന്നതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
പിഒകെയിലെ മുസാഫറാബാദിൽ നിന്നുള്ള ഒരു വീഡിയോയിൽ ഭീകരന്റെ മൃതദേഹം ഒരു ശവപ്പെട്ടിയിൽ കൊണ്ടുപോകുന്നത് കാണിച്ചു. മറ്റൊരു വീഡിയോയിൽ പാകിസ്താൻ പതാകയിൽ പൊതിഞ്ഞ ശവപ്പെട്ടികൾ വഹിച്ചുകൊണ്ട് പാകിസ്താൻ സൈനികർ മുരിദ്കെയിൽ നിൽക്കുന്ന ദൃശ്യങ്ങളുമുണ്ട്.
https://www.facebook.com/Malayalivartha