Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ട്വന്റി ട്വന്റി സിനിമ വന്ന വഴിയെ കുറിച്ച് തുറന്ന് പറഞ്ഞ് ദിലീപ്

08 MAY 2025 06:55 PM IST
മലയാളി വാര്‍ത്ത

പ്രമുഖ താരങ്ങള്‍ അഭിനയിച്ച ട്വന്റി ട്വന്റി സിനിമയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ ദിലീപ്. 'മലയാള ഇന്‍ഡസ്ട്രീക്ക് അഭിമാനിക്കാവുന്ന ഒരു സിനിമയാണ് ട്വന്റി ട്വന്റി. അമ്മ എന്ന് പറയുന്ന അസോസിയേഷന്‍ ആ സിനിമ ചെയ്യാന്‍ വേണ്ടി വച്ചു. മൂന്നാല് വര്‍ഷമായിട്ടും സിനിമ നടന്നില്ല. ആ എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ ആ ഫയല്‍ ക്ലോസ് ചെയ്യുകയാണ്. ഫയല്‍ ക്ലോസ് ചെയ്യാന്‍ പോകുന്ന സമയത്ത് ഒന്ന് ട്രൈ ചെയ്യട്ടേയെന്ന് ഞാന്‍ ചോദിച്ചു.

നീ എന്താ ഉദ്ദേശിക്കുന്നതെന്ന് ഇന്നസെന്റേട്ടന്‍ ചോദിച്ചു. അപ്പോള്‍ ഞാന്‍ തിരിച്ചുചോദിച്ചു, നിങ്ങളെന്താണ് ഉദ്ദേശിക്കുന്നതെന്ന്. അമ്പത് ലക്ഷം രൂപ കിട്ടിയാല്‍ ആര്‍ക്കാണെന്ന് വച്ചാല്‍ പടം നിര്‍മിക്കാമെന്ന് ഇന്നസെന്റേട്ടന്‍ പറഞ്ഞു. ഒരു കോടി തരാമെന്ന് ഞാന്‍ പറഞ്ഞു. ശ്രമമാണ് എല്ലാവരോടും സംസാരിക്കെന്ന് ഞാന്‍ പറഞ്ഞു.

ലാലേട്ടനാണ് എന്നോട് ആദ്യം സംസാരിക്കുന്നത്. ഇത് ലാലേട്ടനും ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. മമ്മൂക്കയ്ക്കും ചെയ്യാം. നിങ്ങള്‍ തീരുമാനിച്ചിട്ട് പറഞ്ഞാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. മോനേ നീ ചെയ്താല്‍ മതിയെന്ന് ലാലേട്ടന്‍ പറഞ്ഞു. ഞാന്‍ അപ്പോള്‍ത്തന്നെ പത്ത് ലക്ഷം രൂപയുടെ ചെക്ക് എഴുതി, ടോക്കണ്‍ എന്നുപറഞ്ഞു.

പ്രിയന്‍ സാറിനെക്കൊണ്ട് അതിലൊരു പാട്ട് ചെയ്യിക്കാമെന്ന പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ലാസ്റ്റ് ആയപ്പോള്‍ എങ്ങനെയെങ്കിലും തീര്‍ത്താല്‍ മതിയെന്നായി. ലാസ്റ്റ് എല്ലാ ഭാഷയിലെയും താരങ്ങളെ വച്ച് ഒരു പാട്ട് ചെയ്യണമെന്നുണ്ടായിരുന്നു. രജനി സാറിന്റെയും കമല്‍സാറിന്റെയടുത്തൊക്കെ പോയി സംസാരിച്ചു. എന്നാല്‍ പിന്നെ എങ്ങനെയെങ്കിലും തീര്‍ത്താല്‍ മതിയെന്നായി. എന്നാലും എനിക്ക് ഭയങ്കര വിഷമമായി. കമല്‍ സാര്‍ ഇങ്ങോട്ടുവിളിച്ച് ചെയ്യുന്നില്ലേയെന്ന് ചോദിച്ചു.'
- ദിലീപ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (59 minutes ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (1 hour ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (2 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (2 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (4 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (4 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (4 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends