ഐപിഎല്ലില്‍ ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി....

ഐപിഎല്ലില്‍ ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലൂടെയാണ് ധോനി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.
ഐപിഎല്‍ ചരിത്രത്തില്‍ കീപ്പറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ റെക്കോര്‍ഡ് ധോനി സ്വന്തമാക്കിയിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഈ നേട്ടം 200 ലേക്ക് എത്തിച്ചിരിക്കുകയാണ് താരം. ടൂര്‍ണമെന്റ് ചരിത്രത്തില്‍ 200 പേരെ പുറത്താക്കുന്ന ആദ്യത്തെ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ധോനി കുറച്ചത്.
ഇന്നലെ കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ സുനില്‍ നരെയ്‌നെ സ്റ്റംപ് ചെയ്തും അങ്ക്രിഷ് രഘുവംശിയെ ക്യാച്ചിലൂടെയും പുറത്താക്കിയതോടെ ധോനി ഐപിഎല്ലില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടത്. ഐപിഎല്ലില്‍ വിക്കറ്റിന് പിന്നില്‍ 174 പേരെ പുറത്താക്കിയ ദിനേശ് കാര്‍ത്തിക്കാണ് പട്ടികയില്‍ രണ്ടാമത്.
113 പുറത്താക്കിയ വൃദ്ധിമാന്‍ സാഹയാണ് മൂന്നാമന്‍. നിലവിലെ കളിക്കാരില്‍ ഋഷഭ് പന്ത് മാത്രമാണ് ധോനിയുടെ റെക്കോര്‍ഡിന് അടുത്തുള്ള താരം.
"
https://www.facebook.com/Malayalivartha