എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം.... പകല്‍ മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും

ആകാംക്ഷയോടെ വിദ്യാര്‍ത്ഥികള്‍.... എസ്എസ്എല്‍സി പരീക്ഷാഫലം വെള്ളി പകല്‍ മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപയേഡ്) ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കുന്നതാണ്.
എസ്എസ്എല്‍സിക്ക് 2,964 സെന്ററുകളിലായി 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.
വൈകിട്ട് നാലു മുതല്‍ https://pareekshabhavan.kerala.gov.in , https://prd.kerala.gov.in , https://results.kerala.gov.in , https://examresults.kerala.gov.in , https://kbpe.kerala.gov.in , https://results.digilocker.kerala.gov.in , https://sslcexam.kerala.gov.in , https://results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും പിആര്‍ഡി ലൈവ്, കൈറ്റിന്റെ സഫലം മൊബൈല്‍ ആപ്പുകളിലും ഫലം അറിയാം.
എസ്എസ്എല്‍സി (എച്ച്‌ഐ) ഫലം http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ) ഫലം http://thslchiexam.kerala.gov.in ലും എഎച്ച്എസ്എല്‍സി ഫലം http://ahslcexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി ഫലം https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്‌സൈറ്റിലും ലഭിക്കുന്നതാണ് .
https://www.facebook.com/Malayalivartha