നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...

കറുകച്ചാലിൽ യുവതി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തും സഹായിയും അറസ്റ്റിൽ. ഒന്നാം പ്രതി കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്ബഴത്തിനാല്‍ വീട്ടില്‍ അൻഷാദ് കബീർ(37) കൊലപാതകത്തിനു സഹായിച്ച കാഞ്ഞിരപ്പള്ളി ചാവടിയില്‍ വീട്ടില്‍ ഉജാസ് അബ്ദുള്‍സലാം(35) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മെയ് ആറിന് രാവിലെ 08.45 മണിയോടെ ആണ് സംഭവം. ജോലിസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന കറുകച്ചാല്‍ ഭാഗത്ത് താമസിക്കുന്ന 35 വയസ്സുള്ള യുവതിയെ ഏതോ ഒരു വാഹനം ഇടിച്ചിട്ട് നിർത്താതെ പോയി.
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു പോയ വിവരത്തിന് അന്ന് തന്നെ കറുകച്ചാല്‍ പോലീസ് കേസെടുത്തിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ വിവാഹം കഴിച്ചയച്ചിരുന്ന യുവതി ഭർത്താവുമായി പിണങ്ങി കറുകച്ചാലില്‍ താമസിച്ചുവരികയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വാഹനം ഓടിച്ചയാള്‍ക്ക് മരണപ്പെട്ട യുവതിയുമായി അടുപ്പം ഉണ്ടായിരുന്നെന്നും സംഭവം കൊലപാതകമായിരുന്നെന്നും കണ്ടെത്തുകയായിരുന്നു.
സാമ്പത്തിക ഇടപാടുകളാണു കൊലയ്ക്കു പിന്നിലെന്നു പൊലീസ് പറയുന്നു. അൻഷാദ് നൽകിയ തുക തിരികെക്കൊടുക്കാത്തതു സംബന്ധിച്ച തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചത്. ഓട്ടോ ഡ്രൈവറായ അൻഷാദ്, സുഹൃത്തായ ഉജാസുമായി ചേർന്നു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഉജാസും ഓട്ടോ ഡ്രൈവറാണ്. നീതു പോകുന്ന വഴി കൃത്യമായി അറിയാവുന്ന അൻഷാദ് പൊൻകുന്നത്തുനിന്നു കാർ വാടകയ്ക്കെടുത്താണു കൊല നടത്തിയത്.
ഉജാസും ഈ സമയം കാറിലുണ്ടായിരുന്നു. നീതുവിനെ ഇടിച്ചിട്ട ശേഷം ഏതാനും മീറ്റർ നിരക്കി നീക്കിയെന്നു ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. സമീപത്തെ വൈദ്യുത പോസ്റ്റിൽ കാർ തട്ടിയതിനെ തുടർന്നു മുൻവശത്തെ ബംപറിന്റെ ഭാഗം ഇളകിവീണു. തകർന്ന മുൻഭാഗവുമായി കാർ പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.
നീതുവിനെ ഇടിച്ചിട്ട കാറിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ പ്രതികൾ പിന്നിലെ നമ്പർ പ്ലേറ്റ് മാറ്റിയില്ല. ഈ കാർ മനസ്സിലാക്കാൻ പൊലീസിനെ സഹായിച്ചതും പിൻവശത്തെ നമ്പർ പ്ലേറ്റാണ്. സംഭവശേഷം വെട്ടിക്കാവുങ്കലിൽ നിന്നു മല്ലപ്പള്ളി റോഡിലൂടെ അമിതവേഗത്തിൽ ഓടിച്ചുപോയ കാർ മുക്കടയിൽ ഉപേക്ഷിച്ച ശേഷം ഇരുവരും ഓട്ടോറിക്ഷയിലാണു കാഞ്ഞിരപ്പള്ളിയിൽ എത്തിയത്.
സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ വെള്ള നിറത്തിലുള്ള കാർ കണ്ടെത്താനായി സിസിടിവി കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടങ്ങി. ആദ്യം ലഭിച്ച ദൃശ്യത്തിൽ, കാറിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലായിരുന്നു.
https://www.facebook.com/Malayalivartha