സങ്കടക്കാഴ്ചയായി... പാറശ്ശാല ബൈപ്പാസില്‍ അശ്രദ്ധമായി തുറന്ന കാര്‍ ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ 18-കാരന് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ... പാറശ്ശാല ബൈപ്പാസില്‍ അശ്രദ്ധമായി തുറന്ന കാര്‍ ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ 18-കാരന് ദാരുണാന്ത്യം.
കത്തിപ്പാറ കരിപ്പുവാലി സ്വദേശി സോനു ആണ് മരിച്ചത്. മാതാപിതാക്കള്‍ക്കും ബന്ധുവായ ബിനോയിയോടൊപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
കത്തിപ്പാറ കരിപ്പുവാലി സ്വദേശി ഷാജിയുടേയും സിന്ധുവിന്റേയും മകനാണ് സോനു. മാതാപിതാക്കള്‍ ഒരു ബൈക്കിലും ബിനോയിയോടൊപ്പം മറ്റൊരു ബൈക്കിലുമായിരുന്നു ഇവര്‍ മടങ്ങിയത്. ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവര്‍ അശ്രദ്ധമായി ഡോര്‍ തുറന്നപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന സോനുവിന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha