ഒളിത്താവളത്തിലിരുന്ന കുതന്ത്രങ്ങള്‍ മെനയുന്ന മസൂദിനെ ഇല്ലാതാക്കാനുള്ള നീക്കം ആരംഭിച്ച് ഇന്ത്യ...

കൊടും ഭീകരനും ജെയ്‌ഷെ തലവനുമായ മസൂദ് അസ്ഹറിനെയാണ് ഇന്ത്യന്‍ മിസൈല്‍ ലക്ഷ്യം വച്ചത്. മസൂദിന്റെ കൊട്ടാരസദൃശ്യമായ വീട് തകര്‍ത്തെങ്കിലും ഇതേ സമയം മസൂദ് സുരക്ഷിതമായ ബങ്കറിനുള്ളിലായിരുന്നാണ് റിപ്പോര്‍ട്ടുകള്‍. ഒളിത്താവളത്തിലിരുന്ന കുതന്ത്രങ്ങള്‍ മെനയുന്ന മസൂദിനെ ഇല്ലാതാക്കാനുള്ള നീക്കം ഇന്ത്യ ആരംഭിച്ചുകഴിഞ്ഞു. ഇസ്രായേലി ചാര ഉപഗ്രഹങ്ങളെ ഇതിനായി ഇന്ത്യ ആശ്രയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയുടെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അമ്പത്തിയാറുകാരനായ മസൂദ് അസ്ഹര്‍, 2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016-ലെ പഠാന്‍കോട്ട് ആക്രമണം, 2019ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചനയില്‍ പങ്കാളിയാണ് ഈ കൊടുംതീവ്രവാദി.
പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ തന്റെ കുടുംബത്തിലെ പത്തു പേരും നാല് അനുയായികളും കൊല്ലപ്പെട്ടെന്ന് മസൂദ് അസ്ഹര്‍ സമ്മതിച്ചുകഴിഞ്ഞു. നാല് അനുയായികള്‍ എന്നു പറയുന്നത് ജെയ്‌ഷെയുടെ താവളത്തില്‍ ആയുധപരിശീലനം നേടിയ കൊടുംഭീകരര്‍ തന്നെയാണ്. മസൂദും കുടുംബവും ബങ്കറിലാണ് വാസമെന്നും ബങ്കറുകള്‍ മാറിമാറി കഴിയുകയാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. എന്നാളെ ഇയാളെ പാക്കിസ്ഥാന്‍ സൈന്യം ലാഹോറില്‍ ഒഴിവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് ഏറ്റവും വലിയ വിനാശംവും ആഘാതവും വരുത്തിയ കൊടുംഭീകരനെ എങ്ങനെയും അമര്‍ച്ച ചെയ്യാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന്‍ സിന്ദൂറില്‍ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി, അവരുടെ ഭര്‍ത്താവ്, അനന്തരവന്‍, അനന്തരവന്റെ ഭാര്യ, മറ്റൊരു അനന്തരവള്‍, കുടുംബത്തിലെ അഞ്ചു കുട്ടികള്‍ എന്നിവര്‍ മരിച്ചതായി അസ്ഹറിന്റെ തന്നെ പ്രസ്താവനയില്‍ പറയുന്നു.
എന്റെ മൂത്ത സഹോദരി, അവരുടെ ഭര്‍ത്താവ്. എന്റെ അനന്തരവന്‍ ഫാസില്‍ ഭന്‍ജെ, അദ്ദേഹത്തിന്റെ ഭാര്യ, എന്റെ അനന്തരവള്‍ ഫസില, എന്റെ സഹോദരന്‍ ഹുസൈഫ, അദ്ദേഹത്തിന്റെ അമ്മ. പിന്നെ എന്റെ സഹായികള്‍ എന്നാണ് മസൂദ് അസ്ഹര്‍ പറഞ്ഞിരിക്കുന്നത്. യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനങ്ങള്‍ നല്‍കുന്നതും മര്‍ക്കസ് സുബഹാനള്ളയിലായിരുന്നു. മസൂദ് അസറിന് പുറമേ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗര്‍, മൗലാനാ അമ്മര്‍ തുടങ്ങിയ ഭീകരരും അവരുടെ കുടുംബങ്ങളും തങ്ങിയിരുന്നത് ഇവിടെയാണ്. പഹല്‍ഗാമിന് തിരിച്ചടി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു മര്‍ക്കസ് സുഹ്ബാനള്ള.
ഇന്ത്യയുടെ ആക്രമണത്തില്‍ തനിക്ക് ഇതില്‍ ഖേദമോ നിരാശയോ ഇല്ലെന്നും പകരം അവരോടൊപ്പം ആ യാത്രയില്‍ താനും ചേരണമായിരുന്നെന്നാണു തോന്നുന്നതെന്നും അവര്‍ക്കു പോകേണ്ട സമയം വന്നു എന്നും അസ്ഹറിന്റേതായി പുറത്തുവന്ന പ്രസ്താവനയിലുണ്ട്. ഇന്നു നടക്കുന്ന ബന്ധുക്കളുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി മസൂദ് അസ്ഹര്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
പാകിസ്ഥാനിലെ പഞ്ചാബിലെ ബഹാവല്‍പുര്‍ ആസ്ഥാനമായ ഭീകര സംഘടന ജയ്ഷെ മുഹമ്മദിന്റെ സ്ഥാപകനേതാവാണ് ഇയാള്‍. അതേസമയം ഭീകരന്‍ മസൂദ് അസ്ഹറിനെ ലഹോറില്‍ കനത്ത സുരക്ഷയില്‍ പാക്കിസ്ഥാന്‍ സൈന്യവും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരുംചേര്‍ന്ന് സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
1968ല്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുരിലാണ് ഇയാളുടെ ജനനം. സോവിയറ്റ്-അഫ്ഗാന്‍ യുദ്ധത്തില്‍ സജീവമായിരുന്ന ഭീകരസംഘടനയായ ഹര്‍ക്കത്തുല്‍ അന്‍സാറിലൂടെയായിരുന്നു തുടക്കം. 1998-ല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി. 1993ല്‍ ഹര്‍കത് ഉല്‍ അന്‍സാര്‍ എന്ന ഭീകരസംഘടന ഇയാള്‍ സ്ഥാപിച്ചു. 1994 ഫെബ്രുവരിയില്‍ അനന്ത്നാഗിനടുത്തുള്ള ഖാനബാലില്‍നിന്ന് ഇന്ത്യ ഇയാളെ അറസ്റ്റു ചെയ്ത് ജയിലിലടച്ചതാണ്. 1999 ഡിസംബര്‍ 24-ന് കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിയിലേക്ക് 150- ലേറെ യാത്രക്കാരുമായി വരുകയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി-814 വിമാനം ഭീകരര്‍ റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലിറക്കി. ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന മസൂദ് അസര്‍, അഹമ്മജ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ എന്നീ ഭീകരരുടെ മോചനമായിരുന്നു അസറിന്റെ സഹോദരന്‍ ഇബ്രാഹിം അത്തറിന്റെ നേതൃത്വത്തിലുള്ള ഭീകരരുടെ ലക്ഷ്യം. ഏഴുദിവസത്തെ സംന്ധിസംഭാഷണങ്ങള്‍ക്കു ശേഷം ബന്ദികളെ വിട്ടയക്കുന്നതിന് പകരമായി മൂന്നുപേരെയും ഇന്ത്യ മോചിപ്പിച്ചു. അസറിനെ താലിബാന് കൈമാറി.
മോചനശേഷം ഹര്‍കത് ഉല്‍ അന്‍സാറിനെ അമേരിക്ക നിരോധിച്ച് നിരോധിത ഭീകരസംഘടനകളുടെ പട്ടികയില്‍ ചേര്‍ത്തിരുന്നു. ഇതിനുശേഷമാണ് ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. 2002ല്‍ പാകിസ്ഥാന്‍ ഈ സംഘടനയെ നിരോധിച്ചതായി പറയുന്നെങ്കിലും സംഘടനയ്ക്ക് ആയുധവും സാമ്പത്തിക സഹായവും നല്‍കുന്നത് പാക്കിസ്ഥാനാണ്. അസര്‍ ആസൂത്രണംചെയ്ത് 2001 ഡിസംബര്‍ 13ന് ഇന്ത്യന്‍ പാര്‍ലമെന്റിനുനേരെയുണ്ടായ ആക്രമണത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. . പാകിസ്ഥാന്‍ ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തായ്ബയും ജയ്ഷെ മുഹമ്മദുമായിരുന്നു പാര്‍ലമെന്റ് ആക്രമണത്തിനു പിന്നില്‍ നീക്കം നടത്തിയത്. ഇതിന്റെ ഭാഗമായി 2001 ഡിസംബര്‍ 29ന് പാകിസ്ഥാന്‍ അസറിനെ തടങ്കലില്‍ വച്ചെങ്കിലും 2002 ഡിസംമ്പര്‍ 14ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു.
2016ല്‍ പഠാന്‍കോട്ടിലെ ഇന്ത്യന്‍ വ്യോമത്താവളത്തിനു നേരെ നടന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അസറായിരുന്നു. 2019 ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ചാവേര്‍ ബോംബര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുക്കുകയും ചെയ്തു. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹവല്‍പുരിലെ മര്‍ക്കസ് സുബഹാനള്ളയില്‍ നടന്ന വ്യോമാക്രമണത്തിലാണ് മസൂദിന്റെ കുടുംബാംഗങ്ങളെ ഇല്ലായ്മ ചെയ്തത്.
ഇനി ആരും ദയ പ്രതീക്ഷിക്കേണ്ടെന്നും തിരിച്ചടി ഉടനുണ്ടാകുമെന്നും അസര്‍ പറഞ്ഞ സാഹചര്യത്തില്‍ അസര്‍ എന്ന ലോകഭീകരനെ എന്നേക്കുമായി തീര്‍ക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും പാക്ക് അധിനിവേശ ജമ്മു കശ്മീരിലുമായി ഒന്‍പത് ഭീകരപരിശീലന കേന്ദ്രങ്ങളായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മാത്രം ജയ്‌ഷെയുടെയും ലഷ്‌കറിന്റെയും നാലു ഭീകര ക്യാംപുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐ, അഫ്ഗാ നിലെ താലിബാന്‍, അല്‍ഖായിദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്‍ എന്നിവരുടെ പിന്തുണ ജയ്‌ഷെ മുഹമ്മദ് സ്ഥാപിക്കാന്‍ അസറിനുണ്ടായിരുന്നു.
https://www.facebook.com/Malayalivartha