കൂടുതൽ പാകിസ്ഥാൻ സേന ലാഹോറിൽ തമ്പടിച്ചു..ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന നഗരമാണ് ലാഹോർ..അതിർത്തിയിൽ പാക് വിമാനങ്ങളെത്തിയെങ്കിലും..ഭയന്ന് തിരിച്ചു പോയി..

പാക്കിസ്ഥാന്‍ ഇനിയും ആക്രമണത്തിന് മുതിര്‍ന്നാല്‍ ഏതു സമയവും ഇന്ത്യ തിരിച്ചാക്രമിക്കും.അപ്രതീക്ഷിതമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നൽകുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായി കൂടുതൽ പാകിസ്ഥാൻ സേനയെ ലാഹോറിലെത്തിച്ചിരിക്കുകയാണ്. ലാഹോറിന് അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിദ്ധ്യം കൂട്ടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന നഗരമാണ് ലാഹോർ. വാഗാ അതിർത്തിയിൽ നിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്താൽ ലാഹോറിലെത്താം. ഈ സാഹചര്യത്തിൽ കൂടിയാണ് ലാഹോറിൽ കൂടുതൽ പാക് സൈനികരെ എത്തിച്ചിരിക്കുന്നത്.ഇന്നലെ രാത്രി പാകിസ്ഥാൻ, ഇന്ത്യയ്ക്കെതിരെ ചില നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. പഞ്ചാബ് അതിർത്തിയിൽ പാക് വിമാനങ്ങളെത്തിയെങ്കിലും ഇന്ത്യൻ പോർ വിമാനങ്ങൾ ഈ ഭാഗത്തേക്ക് വന്നതോടെ തിരികെ പോയെന്ന വിവരവുമുണ്ട്. ഇതിനിടെ ഇന്ത്യയുമായി സമ്പർക്കം പുലർത്തുകയാണെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ധർ പ്രതികരിച്ചു.
ഒരു വിദേശ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇഷാഖ് ധർ ഇക്കാര്യം പറഞ്ഞത്. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കൾ തമ്മിൽ സമ്പർക്കത്തിലെന്നാണ് ഉപപ്രധാനമന്ത്രി വ്യക്തമാക്കിയത്. എന്നാൽ ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.'ഭീകരവാദികൾക്കെതിരെ ആയിരുന്നു ആക്രമണം എന്നതിനാൽ ഓപ്പറേഷൻ സിന്ദൂറിന് അന്താരാഷ്ട്ര തലത്തിൽ പിന്തുണ ലഭിച്ചു.തുർക്കിയും അസർബൈജാനും മാത്രമാണ് പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചത്.
തീവ്രവാദ വിഷയത്തിൽ പാകിസ്ഥാൻ നയതന്ത്രപരമായി വീണ്ടും ഒറ്റപ്പെടുകയാണ്'- പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു.അതേസമയം ജമ്മുകാശ്‌മീരിലെ അതിർത്തി മേഖലയിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്.
https://www.facebook.com/Malayalivartha