മോഡിയും സംഘവും പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയത് നിയമാനുസൃതം തന്നെയെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഘവും പാക് സന്ദര്‍ശനം നടത്തിയത് വീസ ഇല്ലാതെയാണെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. 72 മണിക്കൂര്‍ തങ്ങാന്‍ അനുവദിക്കുന്ന വീസ മോഡിക്കും അദ്ദേഹത്തിന്റെ 11 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കിയതിനുശേഷമാണ് മോഡിയും സംഘവും പാക്കിസ്ഥാനിലെത്തിയതെന്ന് സര്‍താജ് അസീസ് പറഞ്ഞു.
സംഘത്തിലെ മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാം വിമാനത്താവളത്തില്‍ തന്നെ ഉണ്ടായിരുന്നു. വീസ ഇല്ലാതെ ഒരു വിദേശിയെയും രാജ്യത്ത് സഞ്ചരിക്കാന്‍ അനുവദിക്കാറില്ലെന്നും സര്‍താജ് പറഞ്ഞു. മോഡിയുടെ സന്ദര്‍ശനം പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും രാജ്യാന്തര സമൂഹത്തിലെയും നിരവധി പേര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇതുവരെ അഞ്ചുതവണയോളം നരേന്ദ്ര മോഡിയും നവാസ് ഷെരീഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ലാഹോര്‍ കൂടിക്കാഴ്ചയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ കരുത്തും മുന്നോട്ടുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ശക്തിയും പകരുമെന്നും അസീസ് പറഞ്ഞു.
പാക്കിസ്ഥാനോടുള്ള സമീപനത്തില്‍ ഇന്ത്യ മാറ്റംവരുത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ ജനുവരിയില്‍ ചര്‍ച്ച നടത്തും. എന്നാല്‍ ചര്‍ച്ചയില്‍ സുപ്രധാന വിഷയങ്ങളില്‍ പരിഹാരമുണ്ടാകുമെന്നുള്ള അമിത പ്രതീക്ഷ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























