സെല്‍ഫി എടുക്കാന്‍ റോഡില്‍ കിടന്നു, ട്രക്ക് കയറി മരിച്ചു

സെല്‍ഫി എടുക്കാന്‍ റോഡില്‍ കിടന്ന കൗമാരക്കാര്‍ ട്രക്ക് കയറി മരിച്ചു. തുര്‍ക്കിയിലെ അലാന്യ നഗരത്തിലാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ ദാരുണമായി മരിച്ചത്. കാഗ്ലര്‍ സവാസ്‌കി (19), മുഹമ്മദ് ബോസ്‌കര്‍ട് (17) എന്നിവരാണ് മരിച്ചത്.
ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നു പേര്‍ പരുക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.
അലാന്യയില്‍ നിന്നും അന്റാലിയയിലേക്കുള്ള യാത്രാമധ്യേ റോഡില്‍ കിടന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു അഞ്ചംഗസംഘം. പരിശോധനയില്‍ അഞ്ചുപേരും മദ്യപിച്ചിരുന്നത് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ഇരുട്ടായിരുന്നതിനാല്‍ റോഡില്‍ കിടന്നവരെ കാണാന്‍ സാധിച്ചില്ലെന്ന് ലോറി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. ഡ്രൈവര്‍ തന്നെയാണ് അപകടം നടന്ന വിവരം പൊലീസിനെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























