വീട്ടുവേലക്കാരിയെ മര്‍ദിച്ച ബംഗ്ഗാ ക്രിക്കറ്റര്‍ അറസ്റ്റില്‍; നാലു വര്‍ഷമായി ക്രൂരമര്‍ദനത്തിന് വിധേയമാക്കിയതായി പെണ്‍കുട്ടിയുടെ മൊഴി

വീട്ടുവേലയ്ക്കുനിന്ന 11 വയസുകാരിയെ മര്‍ദിച്ച കേസില്‍ ബംഗ്ലാക്രിക്കറ്റ് താരം ഷഹാദാത്ത് ഹൊസൈനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ ധാക്ക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചതായാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ തന്നെ ഷഹാദാത്തിനെ ടീമില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ ഗുരുതര പരിക്കുകളോടെ പെണ്‍കുട്ടിയെ പൊതുനിരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷഹാദാത്തിനും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്.
നാലു വര്‍ഷമായി ജോലിചെയ്തുവരികയായിരുന്ന തന്നെ ഷഹാദാത്തും ഭാര്യയും ക്രൂരമര്‍ദനത്തിനു വിധേയമാക്കിയതായി പെണ്‍കുട്ടി മൊഴിനല്‍കി. കുറ്റം തെളിഞ്ഞാല്‍ പ്രതികള്‍ക്ക് ഏഴു മുതല്‍ 14 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























