തകര്‍ന്ന ഖനിക്കുള്ളില്‍ അഞ്ചു ദിവസത്തിനു ശേഷവും ജീവന്റെ തുടിപ്പുമായി എട്ടു പേര്‍

കിഴക്കന്‍ ചൈനയിലെ തകര്‍ന്ന ഖനിക്കുള്ളില്‍ അഞ്ചു ദിവസത്തിനുശേഷം എട്ടു തൊഴിലാളികളെ ജീവനോടെ കണ്ടെത്തി.
ഷാങ്‌ഡോങ് പ്രവിശ്യയില്‍ ക്രിസ്മസ് ദിനത്തില്‍ ദുരന്തത്തില്‍പെട്ട ചുണ്ണാമ്പുകല്ലു ഖനിയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ എട്ടു പേരെ ജീവനോടെ കണ്ടെത്തിയത്.
ഇരുള്‍മൂടിയ ഖനിയില്‍ കാമറയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞത്. ഇവരെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള നടപടി ആരംഭിച്ചുവെന്ന് ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബര്‍ 25-നുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഒമ്പതു പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. 11 പേരെ സുരക്ഷിതമായി പുറത്തെടുക്കാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നു. അപകടത്തെ തുടര്‍ന്ന് ഖനി ഉടമ ആത്മഹത്യ ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























