ഇനി വീട്ടില്‍ കിട്ടും, മദ്യവില്‍പ്പനയ്ക്ക് പുതിയ വഴിയുമായി ആമസോണ്‍

മദ്യപര്‍ പാമ്പായി റോഡില്‍ ഇഴയുന്നത് ഒഴിവാക്കാന്‍ അവസരമൊരുങ്ങുന്നു. മദ്യവില്‍പ്പനയ്ക്ക് പുതിയ വഴിതുറന്ന് പ്രമുഖ ഓണ്‍ലൈന്‍ വാണിജ്യ വെബ്‌സൈറ്റായ ആമസോണാണ് രംഗത്തെത്തിയത്. ഓര്‍ഡര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം മദ്യം വീട്ടിലെത്തിക്കുമെന്നാണ് ആമസോണിന്റെ വാഗ്ദാനം. ഇനി വീട്ടിലിരുന്ന് കുടിച്ച് വീട്ടില്‍ തന്നെ കിടക്കാം.
മദ്യം വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതി അമേരിക്കയിലെ ചില നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആമസോണ്‍ ആരംഭിച്ചുകഴിഞ്ഞു. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഉടന്‍തന്നെ മറ്റ് രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്നാണ് ആമസോണിന്റെ വാദം.
പുതിയ പദ്ധതിയിലൂടെ ബിയറും വൈനും ഹാര്‍ഡ് ലിക്വറുമെല്ലാം ആമസോണിലൂടെ ലഭ്യമാകും. 99 ഡോളര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പദ്ധതിയുടെ സേവനം ലഭിക്കുക. സര്‍വീസ് ചാര്‍ജായി 7.99 ഡോളര്‍ കമ്പനി ഈടാക്കും. രണ്ട് മണിക്കൂറിന് ശേഷമാണ് സര്‍വീസ് നടക്കുന്നതെങ്കില്‍ സര്‍വീസ് ചാര്‍ജ് സൗജന്യമായിരിക്കും. എന്നാല്‍ ഇന്ത്യയില്‍ സമാന പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആമസോണ്‍ നേടേണ്ടിവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha