Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇസ്രയേലിനെ വെല്ലുവിളിച്ച് ഹിസ്ബുള്ള കേന്ദ്രത്തില്‍ ഒളിച്ച് ഹമാസ് നേതാവ്;ലബനന്‍ അതിര്‍ത്തി വളഞ്ഞ് പൊക്കാന്‍ IDF,ഹമാസ് കമാന്‍ഡര്‍ സാലേഹ് അല്‍ അരൗറിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി,അരൗറിയുടെ വെസ്റ്റ് ബാങ്കിലെ കുടുംബ വീട് ഇസ്രയേല്‍ സൈന്യം തകര്‍ത്തു,മൊസാദിന്റെ കണ്ണിലെ കരടാണ് ഈ ഭീകര നേതാവ്

01 NOVEMBER 2023 06:13 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഹമാസ് കമാന്‍ഡര്‍ സാലേഹ് അല്‍ അരൗറിയെ പൂട്ടാന്‍ ലബനന്‍ അതിര്‍ത്തിക്ക് മുകളില്‍ വട്ടമിട്ട് പറന്ന് ഇസ്രയേല്‍ സേന. മൊസാദിന്റെ കണ്ണുകളും ലബനനിലേക്ക്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ആക്രമണം നടത്തിയ ശേഷം ലോകം ജയിച്ച ആവേശത്തില്‍ ഹമാസ് നേതാവ് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് തുടക്കം മാത്രം ഇസ്രയേലിനെ നാമാവശേഷമാക്കിയേ മടങ്ങൂവെന്ന്. ആ വീഡിയോ പങ്കുവെച്ചത് അരൗറി ആയിരുന്നു. അന്നേ മൊസാദ് സ്‌കെച്ചിട്ടതാണ് ഈ ഭീകരനെ. ഗാസയിലെ ഹമാസ് തുരങ്കങ്ങളില്‍ അരൗറി ഇല്ലെന്ന് മനസ്സിലാക്കിയതോടെ മൊസാദ് അന്വേഷമം തുടങ്ങിയിരുന്നു. ഒടുവില്‍ ദക്ഷിണ ലബനനില്‍ ഒളിവില്‍ കഴിയുകയാണെന്ന വിവരം ലഭിച്ചിരിക്കുന്നത്. ഹിസ്ബുള്ള കേന്ദ്രത്തില്‍ അഭയം തേടിയിരിക്കുന്ന അരൗറിയെ അവിടം തകര്‍ത്തായാലും പൊക്കുമെന്ന് ഇസ്രയേല്‍ സേന.

സാലേഹ് അല്‍ അരൗറിയുടെ വെസ്റ്റ് ബാങ്കിലെ കുടുംബ വീട് തകര്‍ത്ത ഇസ്രയേല്‍ സൈന്യം, കൂടുതല്‍ ഹമാസ് നേതാക്കള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഹമാസിന്റെ അധികാര കേന്ദ്രങ്ങളിലുള്ളവരെ തകര്‍ത്ത് ഹമാസിനെ വേരോടെ പിഴുതെറിയുകയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ലക്ഷ്യം. ഹമാസ് നേതാവായ ഇസ്മയില്‍ ഹനിയേഹിന്റെ പ്രധാന സഹായിയാണ് സാല അല്‍ അരൗറി. മുന്‍പ് 17 വര്‍ഷത്തോളം ഇസ്രയേലില്‍ ജയില്‍വാസം അനുഭവിച്ചിട്ടുള്ള ഹമാസ് നേതാവു കൂടിയാണ് അരൗറി. വെസ്റ്റ് ബാങ്കിനു സമീപത്തു നിന്നും മൂന്ന് ഇസ്രയേല്‍ കൗമാരക്കാരെ തട്ടിയെടുത്തു കൊലപ്പെടുത്തിയതായി 2014ല്‍വെളിപ്പെടുത്തിയതോടെയാണ് അരൗറി വീണ്ടും ഇസ്രയേലിന്റെനോട്ടപ്പുള്ളിയായത്.  അതിനു ശേഷം വെസ്റ്റ് ബാങ്കില്‍ ഹമാസിന്റെ വ്യാപനത്തിനും വളര്‍ച്ചയ്ക്കുമായി അക്ഷീണം പ്രയത്‌നിക്കുന്ന വ്യക്തി കൂടിയാണ് അരൗറി.

ഇസ്രയേലിന്റെ ചാരക്കണ്ണുകളെ ഞങ്ങള്‍ വെട്ടിച്ചു. മൊസാദിന്റെ വീര്യം തകര്‍ത്തെറിഞ്ഞ് സുരക്ഷാ വേലികളെ തകര്‍ത്ത് ഞങ്ങല്‍ അകത്തു കയറി. ഇത് തുടക്കം ഇസ്രയേലിനെ തീര്‍ത്തേ മടങ്ങൂ എന്നാണ് ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നാലെ അരൗറി വീഡിയോ പങ്കുവെച്ച് വെല്ലുവിളിച്ചത്. ഇസ്രയേലിന്റെ അഭിമാനത്തിനേറ്റ ക്ഷതമായിരുന്നു അത് ഒപ്പം ലോകത്തിന് മുന്നില്‍ മൊസാദിന് തലകുനിച്ച് നില്‍ക്കേണ്ടി വന്ന ദിനം. അരൗറിയ്ക്ക് അന്നേ കുറിവെച്ചതാണ് ഇസ്രയേല്‍. ഇസ്രയേലിനെ ഞെട്ടിച്ച ആക്രമണത്തില്‍ അല്‍ ഖസം ബ്രിഗേഡ്‌സിന്റെ 1,200 അംഗങ്ങള്‍ പങ്കെടുത്തെന്ന വെളിപ്പെടുത്തലുമായി ഹമാസ് ഡെപ്യൂട്ടി ലീഡര്‍ കൂടിയായ സലേഹ് അല്‍ അറൗറി വീഡിയോയില്‍ പറഞ്ഞത്. ഇസ്രയേലിന്റെ ഗാസ അധിനിവേശസേനയെ മാത്രം ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ചത്തെ തങ്ങളുടെ ആക്രമണമെന്നും ഇയാള്‍ വെളിപ്പെടുത്തിയത്. ഹീബ്രു അവധിദിനങ്ങള്‍ക്ക് പിന്നാലെ തങ്ങള്‍ക്കെതിരെ ഇസ്രയേലിന്റെ ഗാസ അധിനിവേശ സൈനികര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നും സലേഹ് അല്‍ അറൗറി വ്യക്തമാക്കി. തെക്കന്‍ ഇസ്രയേലില്‍ നുഴഞ്ഞുകയറിയുള്ള ആക്രമണത്തില്‍ 1,200 അംഗങ്ങള്‍ പങ്കെടുത്തുവെന്നാണ് അരൗറി അവകാശവാദം ഉന്നയിച്ചത്.

 

ആക്രമണം ആരംഭിച്ച് മൂന്നുമണിക്കൂറിനുള്ളില്‍ തന്നെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസ ഡിവിഷന്റെ ആസ്ഥാനം ഹമാസ് കീഴടക്കി. ഇത് തങ്ങള്‍ക്കുപോലും ആശ്ചര്യമായിരുന്നുവെന്ന് അറൗറി പറഞ്ഞു. ഗാസയിലേക്കുള്ള കടന്നുകയറ്റം സൈന്യത്തിനും നേതാക്കള്‍ക്കും വിനാശകരമായിത്തീരുന്ന യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇസ്രയേല്‍ പട്ടാളത്തിന് അറിയാമായിരുന്നു. ഞങ്ങളുടെ ആക്രമണ പദ്ധതിയേക്കാള്‍ ശക്തമാണ് പ്രതിരോധം, അത് അധിനിവേശ സൈന്യത്തിന് അറിയാമായിരുന്നുവെന്നും അറൗറി അവകാശപ്പെട്ടു. ഇസ്രയേലിന്റെ നാളുകള്‍ എണ്ണിത്തുടങ്ങിയെന്നാണ് അരൗറി അന്ന് വെല്ലുവിളിച്ചത്. എന്നാലിന്നിപ്പോള്‍ അരൗറിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി. ഹിസ്ബുള്ള ഭീകര കേന്ദ്രത്തില്‍ നിന്ന് അരൗറിയെ തൂക്കണം അതിന് കഴിഞ്ഞില്ലെങ്കില്‍ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞിട്ടായാലും അരൗറിയെ കൊന്നിരിക്കുമെന്ന് ജൂതപ്പട. ഏതായാലും ഹിസ്ബുള്ള ഭീകരരും ഇസ്രയേല്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. അരൗറിയെ തൂക്കാന്‍ അമേരിക്കയുടേയും പിന്തുണയുണ്ട്.

ഇനി കിട്ടാനുള്ള ഒരു തലവന്‍ കൂടിയുണ്ട്. തിന്മയുടെ മുഖമെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വക്താവ് ലെഫ്റ്റണന്റ് കേണ്‍ റിച്ചാഡ് വിശേഷിപ്പിച്ച കൊടും ഭീകരന്‍ യഹിയ സിന്‍വര്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ ബിന്‍ലാദനെപ്പോലെ ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമാണ് സിന്‍വാറെന്നായിരുന്നു ഐ.ഡി.എഫിന്റെ ആരോപണം. 'പലസ്തീന്‍ പൗരന്മാരെ കൊലപ്പെടുത്തിയാണ് സിന്‍വാര്‍ തന്റെ സ്ഥാനമുറപ്പിച്ചത്. ഇതാണ് ഇയാളെ ഖാന്‍ യൂനിസിലെ കശാപ്പുകാരന്‍ എന്ന് വിശേഷിപ്പിക്കാന്‍ കാരണം. സിന്‍വാറും അയാളുടെ സംഘവും ഞങ്ങളുടെ ദൃഷ്ടിയിലുണ്ട്. അയാളിലേക്കും ഞങ്ങള്‍ എത്തിച്ചേരും, ഇതൊരു നീണ്ട ശ്രമമാണ്', ഐ.ഡി.എഫ്. വക്താവ് കൂട്ടിച്ചേര്‍ത്തു. ഹമാസിന്റെ ഉന്നത നേതൃത്വത്തിലുള്ളവരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നു. കൂടുതല്‍ ഹമാസ് നേതാക്കള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഗാസ വളഞ്ഞും ഗാസക്കുള്ളില്‍ കടന്നും ഹമാസിനെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍.

ഹമാസ് തലവന്മാരെ ഒരറ്റത്തൂന്ന് ഇസ്രയേല്‍ സേന തീര്‍ത്ത് തുടങ്ങിയതോടെ വെല്ലുവിളിയുമായ് ഭീകരര്‍ രംഗത്ത് വന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ ബന്ദികളെ വിട്ടയയ്ക്കുമെന്നും ഗാസയെ ഇസ്രയേല്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കി മാറ്റുമെന്നും ഹമാസ് വെല്ലുവിളി. വിദേശബന്ദികളെ വിട്ടയയ്ക്കുന്ന കാര്യം മധ്യസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസിന്റെ സായുധവിഭാഗമായ ഇസദീന്‍ അല്‍ ഖാസം ബ്രിഗേഡ്‌സ് വക്താവ് അബു ഒബൈദ പറഞ്ഞു. ഗാസ, ഇസ്രയേല്‍ സൈനികര്‍ക്കും രാഷ്ട്രീയ, സൈനിക നേതൃത്വത്തിനും ഗാസ ശവപ്പറമ്പും ചതുപ്പുകെണിയുമായി മാറും ഒബൈദ പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിനും അവസാനമാകും. ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന വടക്കന്‍ ഗാസയില്‍ ഇസ്രയേലിന്റെ 22 സൈനിക വാഹനങ്ങള്‍ തകര്‍ത്തുവെന്നും നിരവധി സൈനികരെ കൊന്നുവെന്നും ഒബൈദ പറഞ്ഞു. ഇസ്രയേലിന്റെ നിരവധി ടാങ്കുകള്‍ തകര്‍ത്തു. ഇസ്രയേല്‍ നാവികസേനയ്ക്കും കനത്ത തിരിച്ചടിയാണു നല്‍കുന്നത്. അതിര്‍ത്തിമേഖലകളില്‍ കടന്നുകയറി ഇസ്രയേല്‍ സൈന്യത്തിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തുകയാണെന്നും ഒബൈദ അറിയിച്ചു. ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിന്റെ പിടിയില്‍ 240 ബന്ദികളുണ്ടെന്നാണ് കരുതുന്നത്. മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി നാലു ബന്ദികളെയും ഇസ്രയേല്‍ സൈനിക നീക്കത്തിലൂടെ ഒരു ബന്ദിയെയുമാണ് ഇതുവരെ മോചിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്. വടക്കന്‍ ഗാസയില്‍ ഹമാസും ഇസ്രയേല്‍ സൈന്യവും തമ്മില്‍ അതിരൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുമെന്ന ഹമാസിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇസ്രയേല്‍ വ്യോമസേന ഗാസയില്‍ നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെയാണ് ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് തയ്യാറായിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends