Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

റഫ അതിര്‍ത്തി തുറന്ന് ഈജിപ്ത്;പരിക്കേറ്റവരേയും വിദേശികളേയും കടത്തിവിടുന്നു,ആദ്യ സംഘത്തില്‍ എത്ര പേരാണ് ഗാസ വിട്ടതെന്നു വ്യക്തമല്ല,ഏതാണ്ട് 44 രാജ്യങ്ങളില്‍ പൗരത്വമുള്ളവരാണ് ഗാസയില്‍ അകപ്പെട്ടിരിക്കുന്നതെന്നാണ് വിവരം,യുഎന്‍ സംഘടനകള്‍ ഉള്‍പ്പെടെ 28 ഏജന്‍സികളുടെ പ്രതിനിധികളും അതിര്‍ത്തി കടക്കാന്‍ കാത്തുനില്‍ക്കുന്നുണ്ട്

01 NOVEMBER 2023 07:12 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

കടുംപിടുത്തം വിട്ട് റഫ അതിര്‍ത്തി തുറന്ന് ഈജിപ്ത്. ഗാസയില്‍ നിന്ന് പരിക്കേറ്റവരും വിദേശികളും അടങ്ങുന്ന ആദ്യ സംഘം പുറത്തെത്തി. സംഘര്‍ഷത്തിനിടെ ഗാസയില്‍ കുടുങ്ങിപ്പോയ വിദേശികളുടെ ആദ്യ സംഘമാണ് ഇന്ന് റഫാ അതിര്‍ത്തി വഴി പുറത്തു കടന്നത്. ഒക്ടോബര്‍ ഏഴിനു സംഘര്‍ഷം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഈജിപ്ത് റഫാ അതിര്‍ത്തി തുറന്നുകൊടുത്തത്. ഗാസയില്‍നിന്ന് ആളുകള്‍ക്കു പുറത്തുകടക്കാന്‍ ഇസ്രയേലിന്റെ നിയന്ത്രണമില്ലാത്ത ഏക അതിര്‍ത്തിയാണ് റഫാ. ആദ്യ സംഘത്തില്‍ എത്ര പേരാണ് ഗാസ വിട്ടതെന്നു വ്യക്തമല്ല.

വിദേശികളും ഇരട്ടപൗരത്വമുള്ളവരുമായ ഏതാണ്ട് നാനൂറോളം പേര്‍ ഗാസയില്‍ നിന്നു രക്ഷപ്പെടാന്‍ അതിര്‍ത്തിക്കു സമീപം നിലയുറപ്പിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇവരില്‍ ആദ്യ സംഘമാണു റഫാ അതിര്‍ത്തി കടന്ന് ഈജിപ്തിലെത്തിയത്. ഐക്യരാഷ്ട്ര സംഘടനയുടെയും വിവിധ രാജ്യങ്ങളുടെയും ഇടപെടലിനെ തുടര്‍ന്ന് ഗാസയിലേക്ക് റഫാ അതിര്‍ത്തി കടന്ന് ഇതിനകം 200ലധികം ട്രക്കുകളില്‍ സഹായമെത്തിച്ചിട്ടുണ്ടെങ്കിലും, സംഘര്‍ഷ ഭൂമിയില്‍നിന്ന് ആരെയും അതിര്‍ത്തി കടക്കാന്‍ ഈജിപ്ത് അനുവദിച്ചിരുന്നില്ല.

വിദേശ പൗരന്‍മാര്‍ക്കു പുറമേ, ഇസ്രയേലിന്റെ ആക്രമണത്തില്‍ അതീവ ഗുരുതരമായി പരുക്കേറ്റ 81 പലസ്തീന്‍കാരെയും റഫാ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഈജിപ്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. റഫാ അതിര്‍ത്തി വഴി പുറത്തു കടക്കാനായി ഇരട്ട പൗരത്വമുള്ള ഏതാണ്ട് 7000 ആളുകളാണ് പേര് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 500 പേരെ വീതം ഓരോ ദിവസവും അതിര്‍ത്തി കടക്കാന്‍ അനുവദിക്കും. ഏതാണ്ട് 44 രാജ്യങ്ങളില്‍ പൗരത്വമുള്ളവരാണ് ഗാസയില്‍ അകപ്പെട്ടു പോയിരിക്കുന്നതെന്നാണ് ഇതുവരെ ലഭ്യമായിരിക്കുന്ന വിവരം. ഇവര്‍ക്കു പുറമെ ഗാസയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ യുഎന്‍ സംഘടനകള്‍ ഉള്‍പ്പെടെ 28 ഏജന്‍സികളുടെ പ്രതിനിധികളും അതിര്‍ത്തി കടക്കാന്‍ കാത്തുനില്‍ക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്ന് ഹമാസ് സായുധ സംഘം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനുള്ള മറുപടിയെന്ന നിലയില്‍ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണം നാലാമത്തെ ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. 24 ലക്ഷത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയില്‍ ആദ്യ ഘട്ടത്തില്‍ വ്യോമാക്രമണവും അതിനുശേഷം കരയുദ്ധവുമാണ് ഇസ്രയേല്‍ നടത്തുന്നത്. ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ 1400 പേരും, ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 8500 പേരും കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാംപില്‍ ഇസ്രയേല്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടിരുന്നു. 300 പേര്‍ക്കു പരുക്കേറ്റു. ക്യാംപിലെ 15 പാര്‍പ്പിടകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. പരുക്കേറ്റവരെ ചികിത്സിക്കാനാവശ്യമായ സംവിധാനമില്ലാത്ത സ്ഥിതിയാണെന്നു സമീപത്തെ ഇന്തൊനീഷ്യന്‍ ആശുപത്രി ഡയറക്ടര്‍ അറിയിച്ചു.

അതിര്‍ത്തിയില്‍നിന്നു കൂടുതല്‍ ഇസ്രയേല്‍ ടാങ്കുകള്‍ ഗാസയിലേക്കു നീങ്ങുകയാണ്. ഗാസ സിറ്റിയിലെ തുരങ്കങ്ങളില്‍ ഇരുപക്ഷവും തമ്മില്‍ കനത്ത വെടിവയ്പു നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. തുരങ്കങ്ങളില്‍ പ്രവേശിച്ച സൈനികര്‍, ഹമാസ് പ്രവര്‍ത്തകരെ വധിച്ചതായും അവരുടെ 300 കേന്ദ്രങ്ങള്‍ കൂടി തകര്‍ത്തതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ ടാങ്കുകളെ മിസൈലാക്രമണത്തിലൂടെ തുരത്തുന്നതായി ഹമാസും അവകാശപ്പെട്ടു. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ യുഎന്‍ ഭക്ഷ്യസംഭരണ കേന്ദ്രങ്ങള്‍ ജനക്കൂട്ടം ആക്രമിച്ചു. ഗാസ ആരോഗ്യദുരന്തത്തിന്റെ വക്കിലാണെന്നു ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends