റഫ അതിര്‍ത്തി തുറന്നു... ഇസ്രയേല്‍- ഹമാസ് യുദ്ധത്തെ തുടര്‍ന്ന് അരക്ഷിതാവസ്ഥയിലായ ഗാസയിലെ സിവിലിയന്‍മാര്‍ക്ക് ആശ്വാസനടപടി....

റഫ അതിര്‍ത്തി തുറന്നു... ഇസ്രയേല്‍- ഹമാസ് യുദ്ധത്തെ തുടര്‍ന്ന് അരക്ഷിതാവസ്ഥയിലായ ഗാസയിലെ സിവിലിയന്‍മാര്‍ക്ക് ആശ്വാസനടപടി.... മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് സിവിലിയന്‍മാര്‍ക്കായി റഫ അതിര്‍ത്തി തുറന്നത്.
. 400ല്‍ അധികം സിവിലിയന്‍മാര്‍ സംഘര്‍ഷബാധിത ഗാസയില്‍ നിന്ന് പലായനം ചെയ്തു. 335 വിദേശികളും പരിക്കേറ്റ 76 ഗാസകാര്‍ക്കും പോകാന്‍ കഴിഞ്ഞതായി പലസ്തീന്‍ അറിയിച്ചു. ഗാസ വിട്ടവരില്‍ ബ്രിട്ടീഷ്, യുഎസ് പൗരന്മാരും ഉള്‍പ്പെടുന്നു.അതിനിടെ, നയതന്ത്ര ചര്‍ച്ചകളുടെ വിജയമാണ് അതിര്‍ത്തി തുറക്കലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
ചികിത്സയ്ക്കായി ഗാസ മുനമ്പില്‍ നിന്ന് 81 പേരെ സ്വീകരിക്കാന്‍ തയ്യാറായ ഈജിപ്ത് നടപടിയെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു. ഗാസയില്‍ നിന്ന് ചികിത്സയ്ക്കായി ഈജിപ്തില്‍ എത്തുന്നവര്‍ക്ക്, മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനായി തയ്യാറാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























