ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയ തങ്ങളുടെ പൗരന്മാരുടെ ചിത്രങ്ങൾ...പ്രദർശിപ്പിച്ച് ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസി...ഒൻപത് മാസം മുതൽ 80 വയസ്സ് വരെ പ്രായമുള്ളവരുടെ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്...230ലധികം ആളുകളെയാണ് ഹമാസ് തട്ടിക്കൊണ്ടു പോയത്...

ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയ തങ്ങളുടെ പൗരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസി. ഒൻപത് മാസം മുതൽ 80 വയസ്സ് വരെ പ്രായമുള്ളവരുടെ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ 230ലധികം ആളുകളെയാണ് ഹമാസ് തട്ടിക്കൊണ്ടു പോയത്.ഇവർ എവിടെയാണെന്ന് കണ്ടെത്താനുള്ള തിരച്ചിൽ ഇസ്രായേൽ സൈന്യം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. ഹമാസ് ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും നേരത്തെ മാദ്ധ്യമപ്രവർത്തകർക്കായി ഇസ്രായേൽ എംബസി പ്രദർശിപ്പിച്ചിരുന്നു. ആളുകളെ കൊല്ലുന്നത് സംബന്ധിച്ച് ഹമാസ് ഭീകരർ തമ്മിൽ നടത്തുന്ന സംഭാഷണങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.ഹമാസ് ബന്ദിയാക്കിയ ഒരു സൈനിക ഉദ്യോഗസ്ഥയെ കഴിഞ്ഞ ദിവസം രക്ഷപെടുത്തിയിരുന്നു.
അതിനും ഏതാനും ദിവസങ്ങൾക്ക് മുൻപ് നാല് ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. ഇസ്രായേലുമായുള്ള യുദ്ധത്തിന് പിന്നാലെ ബന്ദികളാക്കപ്പെട്ട 3 യുവതികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. തടവുകാരെ മോചിപ്പിക്കുന്നത് സാധ്യമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് ഇവർ വീഡിയോയിൽ ആവശ്യപ്പെടുന്നത്. 230ഓളം പേരെയാണ് ഹമാസ് തടവിലാക്കിയിരിക്കുന്നത്. നെതന്യാഹുവിനും അയാളുടെ സർക്കാരിനുമുള്ള സന്ദേശമാണിതെന്ന് പറഞ്ഞു കൊണ്ടാണ് 76 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഹമാസ് പുറത്ത് വിട്ടത്.യെലേന ട്രുപനോവ്, ഡാനിയേൽ അലോനി, റിമോൺ കിർറ്റ് എന്നിവരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ഇസ്രായേൽ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ഒരാൾ മാത്രമാണ് സംസാരിക്കുന്നത്. വീഡിയോയുടെ അവസാനം ഇവർ വലിയ ഉച്ചത്തിൽ കരയുന്നതും കേൾക്കാം.
എന്നാൽ ഇവർ ഇവിടെയാണെന്നോ, ബന്ദികളാക്കപ്പെട്ട മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങളോ വീഡിയോയിൽ പറയുന്നില്ല.ബന്ദികളാക്കിയവരെ എത്രയും വേഗം രാജ്യത്ത് തിരികെ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.ഇതിനിടെ ഖത്തറിന്റേയും അമേരിക്കയുടേയും മധ്യസ്ഥതയിൽ രണ്ട് യുഎസ് പൗരന്മാർ ഉൾപ്പെടെ നാല് പേരെ കഴിഞ്ഞ ആഴ്ച മോചിപ്പിച്ചിരുന്നു. കിബ്ബട്ട്‌സിൽ നിന്നുള്ളവരാണ് ബന്ദികളാക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും. ഹമാസ് ബന്ദികളാക്കിയ എല്ലാവരേയും തിരികെ സുരക്ഷിതരായി രാജ്യത്തേക്ക് മടക്കി എത്തിക്കുക എന്നതിനാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് സർക്കാർ അറിയിച്ചു. ഹമാസിന്റെ ഭൂഗർഭ തുരങ്കങ്ങളിലാണ് ഇവരെ ബന്ദികളാക്കി വച്ചിരിക്കുന്നതെന്ന വിവരവും പുറത്ത് വരുന്നുണ്ട്.വടക്കൻ ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പുകളിൽ ഒന്നായ ജബാലിയ അഭയാർഥി ക്യാമ്പിൽ വീണ്ടും ഇസ്രയേലി വ്യോമാക്രമണം. ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് ക്യാമ്പിലെ ജനവാസ കെട്ടിടങ്ങൾക്ക് നേരേ ആക്രമണമുണ്ടായത്.
നിരവധി പേർക്ക് ജീവഹാനി സംഭിവച്ചതായാണ് സൂചന.ജബാലിയയിലെ അൽ ഫലൗജ ബ്ലോക്കിലെ താമസകേന്ദ്രങ്ങളാണ് ഇസ്രയേൽ ബോംബിട്ട് തകർത്തത്. മരണസംഖ്യ കണക്കാക്കാനായിട്ടില്ല. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. തീവ്രതയേറിയ സ്‌ഫോടനമാണ് നടന്നതെന്ന് സമീപവാസികൾ പറഞ്ഞു. അഭയാർഥി ക്യാമ്പിലെ ഏറ്റവും ജനസാന്ദ്രതയേറിയ മേഖലയാണ് അൽ ഫലൗജ ബ്ലോക്ക്.ഇന്നലെയും ഇസ്രയേൽ ജബാലിയ അഭയാർഥി ക്യാമ്പിൽ ആക്രമണം നടത്തിയിരുന്നു. 100ലേറെ പേരാണ് ഇവിടെ മരിച്ചത്. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ഒരു ടൺ വീതം ഭാരമുള്ള ആറു മിസൈലുകൾ പ്രദേശത്ത് ഒരേ സമയം പതിക്കുകയായിരുന്നെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗസ്സ മുനമ്പിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് വടക്കൻ ഗസ്സയിലെ ജബാലിയയിലേത്. ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 8,796 പേരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha
























