Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇസ്രായേലിന്റെ പടച്ചട്ട ഇത് അയേൺ ഡോമിനെയും വെല്ലും ചെറുവിരൽ ഉയർത്താൻ പോലും ആരും പേടിയ്ക്കും..!ഇസ്രയേലിനെ തൊട്ടാൽ ചോദിയ്ക്കാൻ എത്തുന്ന വല്യേട്ടൻ

02 NOVEMBER 2023 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ലോകത്തിലെ ഏറ്റവും മികച്ച ചാര സംഘടന, എണ്ണത്തില്‍ കുറവെങ്കിലും ലോകത്തെ തന്നെ എണ്ണം പറഞ്ഞ സൈന്യം, ഏതു മിസൈല്‍ ആക്രമണങ്ങളേയും ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ള വ്യോമ പ്രതിരോധം... ഇങ്ങനെ അഹങ്കാരത്തോളമെത്തിയ ആത്മവിശ്വാസത്തിലായിരുന്ന ഇസ്രയേലി ജനതയുടെ ആത്‌മവിശ്വാസത്തിനേറ്റ അടിയായിരുന്നു ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം . എന്നാൽ അന്നുമുതൽ ഇന്നുവരെ ഇസ്രയേലിന്റെ ആത്‌മവിശ്വാസത്തിനു കറുത്ത പകരുന്നത് അമേരിക്കയാണ് . ഒക്ടോബര്‍ ഏഴ് ആക്രമണത്തിന് ശേഷം പ്രസിഡന്റ് ജോ ബൈ‍ഡൻ തന്നെ ടെല്‍ അവീവില്‍ നേരിട്ടെത്തി പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. മാത്രമല്ല ഇസ്രയേലിനാവശ്യമായ ആയുധങ്ങളും അമേരിക്ക നൽകുന്നുണ്ട്

 

 

 

1948ല്‍ നിലവില്‍ വന്ന ശേഷം ഇസ്രയേല്‍ നേരിട്ട ഏറ്റവും ഞെട്ടിക്കുന്ന ആക്രമണമാണ് ഇപ്പോൾ ഹമാസ് നടത്തുന്നത് . പക്ഷെ ഇപ്പോൾ ഇസ്രയേലിന്റെ ധൈര്യം അമേരിക്ക കൂടെ നിൽക്കുന്നു എന്നത് തന്നെയാണ് .. യു എൻ രക്ഷാ കൗണ്‍സിലില്‍ ഇസ്രയേലിനെതിരായ ഒരു നീക്കവും വിജയിക്കാത്തതിന് പിന്നിലും മറ്റാരുമല്ല. അമേരിക്കയുടെ ഒറ്റ വീറ്റോയാണ് യു എൻ രക്ഷാ കൗണ്‍സിലില്‍ ഇസ്രയേലിനെ രക്ഷിച്ചെടുത്തത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇസ്രായേൽ രൂപീകരിച്ച കാലം മുതൽ അമേരിക്ക ഇസ്രായേൽ എന്ന കുഞ്ഞൻ രാഷ്ട്രത്തെ പിന്തുണച്ചിരുന്നു . അന്ന് അമേരിക്കൻ പ്രസിഡണ്ട് ഹാരി ട്രൂമാൻ ആയിരുന്നു . ഇസ്രായേലിനു നയതന്ത്ര അംഗീകാരം നൽകിയ ആദ്യ രാജ്യം അമേരിക്കയാണ്

അമേരിക്കയുടെ ഏറ്റവും വലിയ സഖ്യകക്ഷികളില്‍ ഒന്ന് ഇസ്രയേല്‍ ആണ് . അമേരിക്ക വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്ന സഹായത്തിന്റെ 5 ശതമാനവും പോകുന്നത് ഇസ്രയേലിലേക്കാണ്. അതായത് ലോക ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ പത്തിലൊന്ന് മാത്രം വരുന്ന ഇസ്രയേലിനാണ് എല്ലാ വര്‍ഷവും സഹായം ഒഴുകുന്നത്. അത് പ്രതിരോധ, അടിസ്ഥാന വികസന, നയതന്ത്ര തലത്തിലേക്ക് നീളും.

ഈ സഹായത്തിൻ്റെ കാരണം അമേരിക്കയുടെ പശ്ചിമേഷ്യൻ ഇടപെടലും തന്ത്രവുമാണ് . അമേരിക്കയും USSR ഉം തമ്മിലുള്ള ശീത യുദ്ധവും ഇതിനു കാരണമായിട്ടുണ്ട് . പശ്ചിമേഷ്യയില്‍ സോവിയറ്റ് യൂണിയൻ ഇടപെടലിന് അമേരിക്ക ബദല്‍ കണ്ടത് ഇസ്രായേലിലാണ്. അറബ് രാജ്യങ്ങള്‍ക്കിടെയില്‍ സൗഹൃദം കണ്ടെത്തിയ സോവിയറ്റ് യൂണിയന് ബദലായി മേഖലയില്‍ അമേരിക്ക ചുവടുറപ്പിക്കുന്നത് ഇസ്രായേല്‍ വഴിയാണ്. പ്രതിരോധ നയതന്ത്ര ഇടപെടലിലൂടെ ഇസ്രായേലിനെ അമേരിക്ക, സോവിയറ്റ് വിരുദ്ധ ചേരിയിലെത്തിച്ചു. പിന്നീട് പശ്ചിമേഷ്യയിലെ സ്ഥിരത ഉറപ്പാക്കുന്ന ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തപ്പോഴും അമേരിക്കക്ക് ഇസ്രായേലിന്റെ കൂട്ട് ആവശ്യമായി വന്നു.

 

 

പശ്ചിമേഷ്യയില്‍ അമേരിക്ക സ്ഥിരത ആഗ്രഹിക്കുന്നത്തിനു മറ്റൊരു പ്രധാന കാരണം എണ്ണ വിപണി തന്നെയാണ് . സദ്ദാമിൻ്റെ ഇറാഖും സിറിയയും ഇറാനും മറുചേരിയില്‍നിന്നപ്പോള്‍ അമേരിക്ക ഇസ്രായേല്‍, ഈജിപ്റ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ ഒപ്പം നിര്‍ത്തി. മറ്റൊരു പ്രധാന കാരണം അമേരിക്കൻ ജൂതൻമാരാണ്. ന്യൂനപക്ഷമെങ്കിലും പ്രബലരാണ് അമേരിക്കയിലെ ജൂതന്മാര്‍.

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ജൂത വംശജനാണ്. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫ്, ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പീല്‍ബെര്‍ഗ്, ഫേസ്ബുക്ക് സ്ഥാപകൻ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഫാഷൻ ബ്രാൻഡ് കാല്‍വിൻ ക്ലീന്റെ സ്ഥാപകൻ കാല്‍വിൻ റിച്ചാര്‍ഡ് ക്ലീൻ എന്നിങ്ങനെ പോകുന്നു അമേരിക്കയിലെ പ്രമുഖ ജൂതവംശജരുടെ പട്ടിക. അമേരിക്കൻ തെരഞ്ഞെടുപ്പില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന, സ്വാധീനിക്കാൻ കഴിയുന്ന ശക്തിയായി അമേരിക്കൻ ജൂതന്മാര്‍ പണ്ടേ മാറി കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അമേരിക്ക സന്ദ‌ര്‍ശിക്കുന്ന രാഷ്ട്രതലവൻമാര്‍ക്കും അമേരിക്കൻ പ്രസിഡന്റിന് തന്നെയും ജൂത കേന്ദ്രത്തിലെ സന്ദ‌ര്‍ശനം ഒരു പ്രധാന കര്‍മമായി മാറുന്നതും.

അമേരിക്കയുടെ ആഭ്യന്ത നയരൂപീകരണങ്ങളില്‍ പോലും വൻ സ്വാധീനം ചെലുത്തുന്ന ശക്തിയാണ് ലോബിയിങ് ഗ്രൂപ്പായി അറിയപ്പെടുന്ന എഐപിഎസി അഥവാ അമേരിക്കൻ ഇസ്രയേല്‍ പബ്ലിക് അഫയേര്‍സ് കമ്മിറ്റി. 17 മേഖലാ ഓഫീസുകളും ഒരു ലക്ഷത്തിലിധകം അംഗങ്ങളും, കൃത്യമായ സംഭാവനകളുമായി അവര്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. വാഷിങ്ടണില്‍ കാപിറ്റോള്‍ ഹില്ലില്‍ എല്ലാം നടക്കുന്ന നയരൂപീകരണ ചര്‍ച്ചകളിലും നിയമനിര്‍മാണത്തിലും എഐപിഎസി യുടെ പങ്ക് ചെറുതല്ല.

 

 

 

മറ്റൊന്ന് അമേരിക്കൻ ജനതയുടെ പിന്തുണയാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജൂതര്‍ അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനം അവര്‍ക്ക് അനുകൂലമായ വികാരം ലോകത്ത് ഉണ്ടാക്കി. അത് അമേരിക്കയില്‍ ഏറ്റവും ശക്തമായിരുന്നു. പലസ്തീൻ - ഇസ്രയേല്‍ തര്‍ക്കത്തില്‍ അമേരിക്കൻ ജനത പണ്ടേ ഇസ്രയേലിനൊപ്പമാണ്. പശ്ചിമേഷ്യയിലെ യഥാര്‍ത്ഥ ജനാധിപത്യ രാജ്യമെന്ന നിലയ്ക്കാണ് അമേരിക്കക്കാര്‍ ഇസ്രായേലിനെ കാണുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ ധനസഹായം ലഭിക്കുന്ന രാജ്യമായി അമേരിക്ക മാറി..അയേൺ ഡോം മിസൈൽ പ്രതിരോധ സംവിധാനമുൾപ്പടെ 38 ബില്യൺ ഡോളറിന്റെ സഹായമാണ് അമേരിക്ക ഈജിപ്തിന് നൽകിയത് 2016 ൽ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ഒബാമ ഇസ്രയേലുമായി പ്രതിരോധ കരാറിലും ഒപ്പുവെച്ചു . തുടർന്നുവന്ന അമേരിക്കൻ പ്രസിഡന്റുമാരും ഇസ്രയേലിനൊപ്പം തന്നെയാണ്

അങ്ങനെ അമേരിക്ക ഇസ്രായേല്‍ ബന്ധം ദൃഢമായി നിലനില്‍ക്കുന്നതിന് കാരണം പലതാണ്. അത് ഒരു ദിവസത്തില്‍ തുടങ്ങിയതല്ല. പല ദുരന്തങ്ങളും യുദ്ധങ്ങളും സമ്മര്‍ദങ്ങളും, കാലഘട്ടങ്ങളും താണ്ടിയ ഈ ബന്ധം ഉടനൊന്നും ഉലയുന്ന ലക്ഷണവുമില്ല, പക്ഷെ ലോക ശക്തികളിലൊന്നായ അമേരിക്ക ഇസ്രായേൽ ഹമാസ് വിഷയത്തിൽ സജീവമായി ഇടപെടുമ്പോൾ അത് യുദ്ധം അവസാനിക്കാനുള്ള കരണമായാൽ നല്ലത് ,അല്ലെങ്കിൽ ലോക സമാധാനത്തിനു അത് ഭീഷണിയാകുമെന്ന് ഉറപ്പാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends