Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഹമാസിനെ തുടച്ചുനീക്കാന്‍ തന്റെ അവസാനശ്വാസം വരെ ഇസ്രായേല്‍സൈന്യവും താനും പൊരുതും... ഗാസ മുനമ്പ് ഇനിയൊരിക്കലും പലസ്തീനികള്‍ക്കു വിട്ടുകൊടുക്കില്ലെന്നും ബന്യാമിന്‍ നെതന്യാഹു...ഇനിയും ഇസ്രായേലിന് ദുരന്തങ്ങള്‍ സംഭവിക്കും...

08 NOVEMBER 2023 12:12 PM IST
മലയാളി വാര്‍ത്ത

ഹമാസിനെ തുടച്ചുനീക്കാന്‍ തന്റെ  അവസാനശ്വാസം വരെ ഇസ്രായേല്‍സൈന്യവും താനും  പൊരുതുമെന്നും ഗാസ മുനമ്പ് ഇനിയൊരിക്കലും പലസ്തീനികള്‍ക്കു വിട്ടുകൊടുക്കില്ലെന്നും ബന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്പോള്‍ നടന്നുവരുന്ന  യുദ്ധം ജയിച്ചാല്‍പോലും ഗാസയെ ഇസ്രായേല്‍  വരുതിയില്‍ നിറുത്തുന്നത് വന്‍മണ്ടത്തരമാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അഭിപ്രായത്തിനുശേഷമാണ് തോല്‍ക്കാന്‍ തനിക്കു മനസില്ലെന്ന് നെതന്യാഹു  പ്രഖ്യാപിച്ചിരിക്കുന്നത്.ഗാസയില്‍ അവശേഷിക്കുന്ന 14 ലക്ഷം പലസ്തീനികളും ദേശം വിട്ടുപോകണമെന്നും ഇനി എക്കാലത്തും ഗാസ ഇസ്രായേലിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും നെതന്യാഹു പറയുന്നു.

 

ഇസ്രായേല്‍ യുദ്ധം അവസാനിക്കുന്നതും അവസാനിപ്പിക്കുന്നതും ഹമാസുകളുടെ അന്ത്യത്തോടെയായിരിക്കും. ഒരിക്കല്‍പോലും ഹമാസുകള്‍ ഇനി തിരിച്ചുവരാന്‍ പാടില്ല. ഗാസ പലസ്തീനികളുടെ കൈകളിലെത്തിയാല്‍ ഇനിയും ഇസ്രായേലിന് ദുരന്തങ്ങള്‍ സംഭവിക്കും. അമേരിക്കയെയും യൂറോപ്പിനെയും തരിപ്പണമാക്കാന്‍ പോലും ഹസമാസ് നീക്കം നടക്കും.
ഹമാസുകളെ തുടച്ചുനീക്കുകയെന്നത് ഇസ്രയേല്‍ക്കാരനും യഹൂദനുമെന്ന നിലയില്‍ തന്റെ ആദ്യത്തെയും അവസാനത്തെയും  ഉത്തരവാദിത്വമാണെന്നും നെതന്യാഹു പറയുന്നു.ഹമാസുകളുമായുള്ള പോരാട്ടത്തിന് നേരിട ഇടവേളയുണ്ടാകുമെന്ന രീതിയില്‍ പ്രചരിക്കുന്ന  വാര്‍ത്തകള്‍ ശരയല്ല.

ഉദ്ദേശിക്കുന്ന മട്ടില്‍ യുദ്ധം തീരില്ലെന്നംു ഇസ്രായേലിനുണ്ടായ സാമ്പത്തിക നഷ്ടം അതിഭീമമണെന്നുമുള്ള പ്രചാരണം ശരിയല്ലെന്ന ബെന്യാമിന്‍ നെതന്യാഹു പറയുന്നു. ഗാസ മുനമ്പിനെ വടക്കും തെക്കുമായി പകുത്ത് സൈന്യത്തെ വിന്യസിച്ച് ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞതിനു പിന്നാലെയാണു പ്രസ്താവന.ഐക്യരാഷ്ട്ര സംഘടനയുടേതടക്കം ഗാസയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന 18 ഏജന്‍സികള്‍ വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടതോടെ യുദ്ധത്തിന് തല്‍ക്കാലം അവധി കൊടുക്കാന്‍ ഇസ്രായേല്‍ സമ്മതിക്കുമെന്നായിരുന്നു പ്രതീക്ഷ.

 

മാത്രമല്ല ഹമാസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ജനവാസ കേന്ദ്രങ്ങളില്‍ ഉടന്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ മൂന്നിടത്ത് ഇസ്രായേല്‍ സേനയുമായി കനത്ത പോരാട്ടം തുടരുകയാണ്.അതേ സമയം ചരക്കുകകളും ചികിത്സാ സാധനങ്ങളും നല്‍കാനും  ബന്ദികള്‍ക്ക് ഗസ്സ വിടാനു  സാഹചര്യം ഒരുക്കാനുമായി ഒന്നോ രണ്ടോ ദിവസം യുദ്ധത്തിന് ഇടവേള കൊടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേല്‍ ഭരണത്തില്‍ ഒരു വര്‍ഷം തികയ്ക്കുന്ന ഈ അവസരത്തില്‍ തന്ന പുറത്താക്കുമോ എന്ന ആശങ്ക നെതന്യാഹുവിനെ അലട്ടുന്നുണ്ട്.
സര്‍ക്കാറിന്റെ ഭരണപരാജയം തുറന്നുകാട്ടിയും ഹമാസ് പിടികൂടിയ ബന്ദികളെ തിരിച്ചെത്തിക്കാത്തതില്‍ പ്രതിഷേധിച്ചും പ്രധാനമന്ത്രി നെതന്യാഹു  രാജിവെക്കണമെന്നാവശ്യപ്പെട്ട്  നെതന്യാഹുവിന്റെ ടെല്‍ അവൈവിലെ  വസതിക്കു മുമ്പില്‍ പ്രതിഷേധം നടന്നിരുന്നു.

 

ബന്ദികളെ തിരിച്ചെത്തിക്കാന്‍ ഹമാസുമായി വെടിനിര്‍ത്തല്‍ ആവശ്യവും പ്രതിഷേധക്കാര്‍ ഉന്നയിച്ചിരുന്നു. യുദ്ധം ഒരു മാസത്തോളം നീളുകയും പ്രതീക്ഷിച്ച നേട്ടം ലഭിക്കാതിരിക്കുകയും ചെയ്തതില്‍ ഇദ്ദേഹത്തോട് ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. യുദ്ധം പ്രമാണിച്ച് നെതന്യാഹു സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും സഖ്യകക്ഷിയായി ചേര്‍ന്നാണ് പോരാട്ടം ശക്തമാക്കിയിരിക്കുന്നത്.നെതന്യാഹു രാജിവച്ച് ജയിലില്‍ പോകണം  എന്നാണ് സമരക്കാര്‍ ആര്‍ത്തുവിളിച്ചത്. ഹമാസിന്റെ പ്രത്യാക്രമണം നേരിടുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടുവെന്നാണ് ഇസ്രായിലുകാര്‍ പറയുന്നത്. അതേ സമയം ഈ പ്രതിഷേധത്തിനു പിന്നില്‍ പ്രതിപക്ഷമാണെന്നും ഇസ്രായേല്‍ തോറ്റുകാണാന്‍ ഒരു ഇസ്രായേലി വംശജന്‍ പോലും ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രവാസികളായ അഞ്ചു ലക്ഷത്തോളം ഇസ്രായേലികള്‍ക്കും നെതന്യാഹുവിനോട് സമീപദിവസങ്ങളില്‍ എര്‍പ്പ് ശക്തമായിട്ടുണ്ട്. തങ്ങളുടെ വയോധികരായ അച്ഛനമ്മമാര്‍ ഇസ്രായേലില്‍ ഇപ്പോഴും കഴിയുകയാണ്. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടു. ഹമാസ് നടത്തിയ മിന്നലാക്രമണനീക്കത്തെ കണ്ടെത്താനോ ചെറുക്കാനോ സാധിച്ചില്ല. 600  വയോധികര്‍ ഉള്‍പ്പെടെ 1300 പേര്‍ക്കാണ് ഹമാസിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ഹമാസ് തെക്കെ ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി ആക്രമണം നടത്തിയത്. 1400 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഇസ്രായേല്‍ അധിനിവേശവും ആക്രമണവുമാണ് തിരിച്ചടി നല്‍കാന്‍ കാരണമെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. ഇതിനുശേഷം ഇസ്രായേല്‍ വ്യോമാക്രണം ശക്തമാക്കുകയായിരുന്നു.

 

ആശുപ്രത്രികള്‍ക്കുനേരെ പോലും ആക്രണമുണ്ടായി. വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ചു. ആക്രമണത്തില്‍ വീടുകളും അഭയാര്‍ത്ഥി ക്യാമ്പുകളും തകര്‍ന്ന 15 ലക്ഷത്തോളം പേരാണ് ഇപ്പോള്‍ ഗാസയില്‍ ഉള്ളത്. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസയിലെ 35 ആശുപത്രികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. കാല്‍ ലക്ഷത്തോളം ആളുകള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (5 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

Malayali Vartha Recommends