Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഗാസയിൽ ഇസ്രായേൽ യുദ്ധക്കുറ്റം ചെയ്യുന്നില്ല; സത്യമിതാണ് ; ഗാസയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ നിഷ്പക്ഷമായ ഒരു നേർക്കാഴ്ച..ഇസ്രായേൽ സൈനികരുടെ മനുഷ്യത്വവും ഗാസ നിവാസികളുടെ നിസ്സഹായതയും നമ്മളെ വേദനിപ്പിക്കുന്നു .. ഗാസയിൽ നിന്നൊരു റിപ്പോർട്ട് !

08 NOVEMBER 2023 06:12 PM IST
മലയാളി വാര്‍ത്ത

ഗാസയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ നിഷ്പക്ഷമായ ഒരു നേർക്കാഴ്ചയാണ് ഇത് .. ഇസ്രായേൽ സൈനികരുടെ മനുഷ്യത്വവും ഒപ്പം ഗാസ നിവാസികളുടെ നിസ്സഹായതയും നമ്മളെ വേദനിപ്പിക്കുന്നു ..

 

ഗാസ നിവാസികൾ അടക്കാനാകാത്ത വിഷമത്തോടെ ചോദിക്കുന്നു , എന്തിനാണ് നിങ്ങൾ ഇവിടെ ബോംബ് വർഷിക്കുന്നത്? ഞങ്ങളെ സമാധാ നമായി ജീവിക്കാൻ അനുവദിച്ചുകൂടെ ? ഇതിനു ഇസ്രായേലിനു ഒരു മറുപടിയെ ഉള്ളു .. നിങ്ങൾ കാണാത്തത് ഞങ്ങൾ കാണുന്നു .. ശരിയാണ് ഗാസയിലെ നിരപരാധികളുടെ ജീവനെടുക്കുന്നതിൽ ഇസ്രായേലി സൈന്യത്തിനും വിഷമമുണ്ട് .. അവരും മനുഷ്യരാണ് , സഹജീവികളുടെ വേദന അവർക്ക് മനസ്സിലാകുന്നുണ്ട് . പക്ഷെ അവർ നിസ്സഹായരാണ് .. ഹമാസ് തുരങ്കങ്ങൾ നശിപ്പിക്കാനുള്ള ഉത്തരവ് സൈന്യത്തിന് കിട്ടിക്കഴിഞ്ഞു .. നിർഭാഗ്യവശാൽ ഹമാസ് ഒളിത്താവളങ്ങൾ ജനവാസ മേഖലയിലാണ് . അതുകൊണ്ടുതന്നെ ഇസ്രായേൽ സൈനികർ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു , ഗാസ നിവാസികളെ ദയവ് ചെയ്തു ഒഴിഞ്ഞു പോകു ..ഞങ്ങൾക്ക് നിങ്ങളുടെ വേദന കാണാൻ ആകുന്നില്ല ...

ഹമാസിനെതിരെ യുദ്ധകാഹളം മുഴക്കി ഇസ്രയേല്‍ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ഗാസയില്‍ ബോംബ് വര്‍ഷം ആണ് നടക്കുന്നത് . ഇതിനിടയിൽ ഗാസയിലെ സാധാരണക്കാരുടെ ഫോണിലേക്ക് ഒരു അജ്ഞാത സന്ദേശം എത്തുന്നുണ്ട് .. ആ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു ..

ഞാൻ ഇസ്രായേൽ ഇന്റലിജൻസിൽ നിന്ന് വിളിക്കുന്നു. ഞങ്ങൾക്ക് ബോംബ് ചെയ്യാൻ ഉത്തരവുണ്ട്. നിങ്ങൾക്ക് രണ്ട് മണിക്കൂർ സമയമുണ്ട്' എത്രയും പെട്ടെന്ന് ഗാസ സിറ്റി ഒഴിഞ്ഞു പോകണം ... വ്യോമാക്രമണത്തിന് മുന്നോടിയായി ഇസ്രായേൽ സൈന്യം ഗാസക്കാർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട് - അത്തരത്തിൽ ഒരു ഫോൺ തനിക്ക് കിട്ടിയതായാണ് മഹമൂദ് ഷഹീൻ എന്ന ഡെന്റൽ ഡോക്ടർ പറയുന്നത് .. ഇത്തരത്തിൽ മുന്നറിയിപ്പ് കോൾ ലഭിച്ച ആളാണെന്ന് അൽ-സഹ്‌റ നിവാസികൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് ആണ് ബിബിസി ഉൾപ്പടെയുള്ള മാധ്യമങ്ങൾ മഹമൂദുമായി ബന്ധപ്പെടുന്നത് .. ആ ഫോൺ കോൾനെക്കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ ..

 

ഒക്ടോബർ 19 വ്യാഴാഴ്ച ഏകദേശം 06:30 ന് മഹമൂദ് ഷഹീനിന്റെ ഫോണിലേക്കും ഇങ്ങനെ ഒരു കാൾ വന്നു .. ഗാസ മുനമ്പിന്റെ വടക്കുഭാഗത്തുള്ള മധ്യവർഗ പ്രദേശമായ അൽ-സഹ്‌റയിലെ തന്റെ മൂന്നാം നിലയിലെ മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റിലായിരുന്നു അദ്ദേഹം. ഇതുവരെ ആ കെട്ടിടത്തിലേക്ക് ബോംബ് വര്ഷം ഉണ്ടായിട്ടില്ല . അതുകൊണ്ടുതന്നെ മഹമൂദ് സ്വന്തം ഫ്ലാറ്റിൽ തന്നെ ആയിരുന്നു .. ആ വിളി ഒരു മണിക്കൂറിലധികം നീണ്ടുനിന്നു.. ആ അജ്ഞാത ശബ്ദം മഹ്മൂദിനെ മുഴുവൻ പേര് ചൊല്ലിയാണ് അഭിസംബോധന ചെയ്തത് .. കുറ്റമറ്റ അറബിയിൽ ആയിരുന്നു സംസാരം ..

മൂന്ന് ടവറുകളിൽ ഇസ്രായേൽ സേനയുടെ ബോംബ് വര്ഷം ഉണ്ടാകുമെന്നും ചുറ്റുമുള്ള പ്രദേശം ഒഴിപ്പിക്കാനാണു ഇസ്രായേൽ ഇന്റെലിജൻസിൽ നിന്ന് വിളിച്ച ആൾ മഹ്മൂദിനോട് ആവശ്യപ്പെട്ടത് ."മഹമൂദിന്റെ ടവർ നേരിട്ട് ഭീഷണിയിലായിരുന്നില്ല - എന്നാൽ അടുത്തുള്ള ഫ്ളാറ്റുകളിലെ നൂറുകണക്കിന് ആളുകളെ ഒഴിപ്പിക്കാൻ ഉള്ള ഉത്തരവാദിത്തവും അവരുടെ ജീവനും മഹ്മൂദിന്റെ കയ്യിലായി .

ഒരു നിമിഷം സംശയിച്ചു എങ്കിലും അബു ഖാലിദ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആ ഇന്റലിജിൻസ് ഓഫീസറോട് ഫോൺ വെക്കരുതെന്ന് മഹമൂദ് പറഞ്ഞു. ആ മനുഷ്യൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ മഹമൂദിന് വിശ്വസിക്കാനായിരുന്നില്ല; ഫോൺ വ്യാജമായിരിക്കാമെന്ന് ചുറ്റുമുള്ളവർ മുന്നറിയിപ്പ് നൽകി. യുദ്ധം ആരംഭിച്ചതു മുതൽ, വ്യാജ കോളുകളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സന്ദേശങ്ങൾ കമ്മ്യൂണിറ്റി ഫേസ്ബുക്ക് ഗ്രൂപ്പിൽ പ്രചരിച്ചിരുന്നു, അതുകൊണ്ടു തന്നെ ഈ കോൾ യഥാർത്ഥമാണെന്ന് തെളിയിക്കാൻ ഒരു മുന്നറിയിപ്പ് വെടിയുതിർക്കാൻ മഹമൂദ് ഫോണിലെ ശബ്ദത്തോട് ആവശ്യപ്പെട്ടു. അപ്പോഴും ഉറങ്ങുന്നവർ തെരുവിൽ നിന്നുള്ള നിലവിളി കേട്ടില്ലെങ്കിൽ വെടിയൊച്ച കേൾക്കുമെന്നും മഹമൂദ് കരുതി.

ഇത് ആവശ്യപ്പെട്ടതോടെ മഹ്മൂദ്‌ജ്ജ്ജ്ഹിനെ ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്തുള്ള ഫ്ലാറ്റിലേക്ക് ഡ്രോണിൽ നിന്നും വെടിയുതിർന്നു .. എന്നിട്ടും വിശ്വാസം വരാതെ നിങ്ങൾ ബോംബിടുന്നതിന് മുമ്പ് മറ്റൊരു മുന്നറിയിപ്പ് വെടിവയ്ക്കാൻ" മഹമൂദ് ആ അജ്ഞാതനോട് ആവശ്യപ്പെട്ടു," മഹമൂദ് പറയുന്നു. ഇതോടെ ഒന്നുകൂടി മുഴങ്ങി.

അത് സത്യമാണെന്ന് മനസ്സിലാക്കിയ മഹമൂദ്, ആ മനുഷ്യനോട് ക്ഷമയോടെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു..ഞങ്ങളെ ചതിക്കരുത്, ആളുകൾ ഇപ്പോഴും ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുകയാണ്.. ഞങ്ങൾക്ക് സാമ്യം വേണം ബോംബെറിയരുത്' എന്ന് അപേക്ഷിച്ചു ."മഹമൂദിന് സമയം നൽകാമെന്നുംആരും മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആ മനുഷ്യൻ പറഞ്ഞു -

ആർക്കും പരിക്കേൽക്കാൻ പോലും ആഗ്രഹിക്കുന്നില്ലെന്ന് മഹമൂദ് പ്രതികരിച്ചു. ഫോൺ കോൾ തുടർന്നുകൊണ്ട് ആ ഡോക്ടർ തന്റെ അയൽക്കാരെ കൂട്ടത്തോടെ ഒഴിപ്പിക്കാൻ നേതൃത്വം നൽകി..തൊണ്ട പൊട്ടുമാറുച്ചത്തിൽ തെരുവിലൂടെ ഓടി ആൾക്കാരോട് മാറിപ്പോകാൻ അഭ്യർത്ഥിച്ചു ...ഇതോടെ ആളുകൾ കൂട്ട നിലവിളിയോടെ ഒഴിഞ്ഞുപോകാൻ ഉറക്കെ വിളിച്ചുപറയാൻ തുടങ്ങി .. സാധാരണയായി സമാധാനപരമായ ഈ നഗരത്തിലെ നിവാസികൾ നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു, അവരിൽ പലരും പൈജാമയോ പ്രാർത്ഥനാ വസ്ത്രമോ മാത്രം ധരിച്ചു ജീവൻ രക്ഷിക്കാനായി ഓടുകയായിരുന്നു

ഈ പ്രദേശം - വാദി, ഗാസ നദിയുടെ വടക്ക് ഭാഗത്തുള്ളതാണ് . യുദ്ധം തുടങ്ങിയ നാൾ മുതൽ ഇസ്രായേൽ ഇവിടെ ഉള്ളവരോട് പ്രദേശം വിട്ടുപോകാനും തെക്കോട്ട് നീങ്ങാനും ആവശ്യപ്പെട്ടിരുന്നു . ആധുനിക ഫ്ലാറ്റുകളും ഷോപ്പുകൾ, കഫേകൾ, സർവ്വകലാശാലകൾ, സ്കൂളുകൾ, പാർക്കുകൾ എല്ലാം ഉള്ള ജനവാസ കേന്ദ്രമാണ് ഇത്..എന്തുകൊണ്ടാണ് ഇവിടം ഇസ്രായേൽ അവരുടെ ബോംബുകൾ വാർഷിക്കാനുള്ള ഒരു ലക്ഷ്യമാക്കി മാറ്റിയതെന്ന് മഹമൂദിന് മനസ്സിലായില്ല. അതുകൊണ്ട് തന്നെ മഹമൂദ് ചോദിച്ചു , 'നിങ്ങൾ എന്തിനാണ് ഇവിടെ ബോംബിടാൻ ആഗ്രഹിക്കുന്നത്?'

 

"അദ്ദേഹം പറഞ്ഞു, നിങ്ങൾ കാണാത്ത ചില കാര്യങ്ങൾ ഞങ്ങൾ കാണുന്നു." എന്താണ് ഉദ്ദേശിച്ചതെന്ന് ആ ഓഫീസർ വിശദീകരിച്ചില്ല. "ഇത് എന്നെക്കാളും നിങ്ങളെക്കാളും വലിയ ആളുകളുടെ ഉത്തരവാണ്, ഞങ്ങൾക്ക് ബോംബ് ചെയ്യാൻ ഉത്തരവുണ്ട്," കൂടുതൽ വിശദീകരിക്കാൻ കഴിയില്ല .. കെട്ടിടങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ ഒഴിവായതോടെ ബോംബിംഗ് ആരംഭിക്കുമെന്ന് ആ മനുഷ്യൻ മഹമൂദിനെ അറിയിച്ചു. ഒരു ഇസ്രായേൽ വിമാനം തലയ്ക്കു മുകളിലൂടെ വട്ടമിട്ടു. മഹമൂദ് തന്റെ സ്വന്തം അപ്പാർട്ട്മെന്റ് ബ്ലോക്കിന്റെ അയൽപക്കത്തുള്ള മൂന്ന് ടവറുകളിലേക്ക് നോക്കി. അതിലൊന്ന് ബോംബ് വീണു നിലം പൊത്തി . തുടർന്ന് മറ്റ് രണ്ട് ബ്ലോക്കുകളും തകർന്നു. ഇതോടെ വീണ്ടും ഓഫിസറുടെ ശബ്ദം ഫോണിൽ കേട്ടു.. "ഞങ്ങൾ ലക്‌ഷ്യം പൂർത്തിയാക്കി... ഇനി നിങ്ങൾക്ക് തിരികെ പോകാം."

 

പ്രാദേശിക അധികാരികൾ റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും അവശിഷ്ടങ്ങളിൽ തീ അണയ്ക്കുകയും ചെയ്തു. വീടുകൾ കേടുകൂടാതെയിരുന്നവർ തിരിച്ചെത്തി. "അവർ ഇനി ബോംബിടില്ലെന്ന് കരുതി കുറേപേർ വീട്ടിലേക്ക് തിരിച്ചുപോയി," .

. "അൽ-സഹ്‌റ ഒരു സിവിലിയൻ ഏരിയയാണെന്ന് ഞാൻ അവനോട് പറഞ്ഞു. ഇവിടെ ആരും അപരിചിതരല്ല... 15 വർഷമായി ഈ ഗാസ പരിസരത്ത് താമസിച്ചു, തിരക്കേറിയ ഡെന്റൽ പ്രാക്ടീസ് നടത്തുകയും കുടുംബമായി ഇവിടെ താമസിക്കുകയും ചെയ്യുന്ന ആളാണ് താനെന്നു മഹമൂദ് ഓഫീസറോട് പറഞ്ഞു . ഇത് അതിർത്തി പ്രദേശമല്ല, ഞങ്ങൾ മുമ്പ് ഏറ്റുമുട്ടലുകളൊന്നും നടത്തിയിട്ടില്ല. ഇത് എല്ലായ്പ്പോഴും പ്രശ്‌നങ്ങൾക്ക് പുറത്തുള്ള പ്രദേശമായിരുന്നു, ഇപ്പോൾ ഇവിടെയുള്ളവർ ഒന്നുമില്ലാത്തവരായി . ഓഫീസർ ഒന്നും പറഞ്ഞില്ല, ആ കോൽ അവിടെ കട്ടായി

 

പക്ഷെ ആ ദിവസം, മഹമൂദ് തന്റെ ഫ്ലാറ്റിൽ തന്റെ ഇഷ നമസ്ക്കാരം പൂർത്തിയാക്കിയപ്പോൾ, ഫോണിൽ ഒരു സ്വകാര്യ നമ്പറിൽ നിന്ന് ഒരു മിസ്ഡ് കോൾ കണ്ടു. ഇതിടെ മഹമൂദ് പേടിച്ചു ..വീണ്ടും ഒരു ബോംബാക്രമണ മുന്നറിയിപ്പ് ആണോ എന്ന് ഹൃദയം പിടഞ്ഞു. വൈകാതെ ഫോൺ വീണ്ടും റിംഗ് ചെയ്തു. രാവിലെ ഉണ്ടായിരുന്ന ആൾക്ക് പകരം മറ്റൊരാൾ ആയിരുന്നു ലൈനിൽ ഉണ്ടായിരുന്നത്

 

അന്ന് രാവിലത്തെ സംഭവങ്ങൾക്ക് ശേഷം മഹമൂദ് ഒരു ബുദ്ധിമാന് വിവേകിയുമാണെന്നു ആണെന്ന് തങ്ങൾക്ക് മനസ്സിലായി, അതിനാലാണ് അവർ മഹ്മൂദിനെ തന്നെ വീണ്ടും വിളിക്കുന്നതെന്ന് പറഞ്ഞു. ദാവൂദ് എന്നാണ് തന്റെ പേരെന്ന് ആ ശബ്ദം സ്വയം പരിചയപ്പെടുത്തി .മഹ്മൂദിന്റെ മകന്റെ പേരുൾപ്പടെ എല്ലാ വിവരങ്ങളും അവർക്ക് അറിയാമായിരുന്നത് മഹ്മൂദിനെ അസ്വസ്ഥനാക്കി .

 

ഗാസയിൽ എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കാൻ ആണ് വിളിച്ചതെന്ന് ദാവൂദ് പറഞ്ഞു .. ഹമാസ് എങ്ങനെയാണ് ആ കുട്ടികളെ കത്തികൊണ്ട് അറുത്തതെന്ന് നിങ്ങൾകാര്യമോ എന്ന് സൈനികൻ ചോദിച്ചു . ഇസ്ലാമിക മതമനുസരിച്ച് കൂട്ടശിക്ഷ നിഷിദ്ധമാണെന്ന് മഹമ്മൂദ് ദാവൂദിനോട് പറഞ്ഞു.. ആ രാത്രിയിൽ കൂടുതൽ കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുമെന്ന്ദാവൂദ് തന്നോട് പറഞ്ഞതായി മഹ്മൂദ് പറയുന്നു, ദന്തഡോക്ടർ തന്റെ അയൽവാസികളോട് ഒരിക്കൽ കൂടി ഒഴിഞ്ഞുമാറാൻ ഉത്തരവിടണം എന്ന് ദാവൂദ് ആവശ്യപ്പെട്ടു .

 

അന്നുരാവിലെ നശിപ്പിക്കപ്പെട്ട മൂന്ന് കെട്ടിടങ്ങൾക്ക് അടുത്തുള്ള രണ്ട് കെട്ടിടങ്ങളും ടവറിന്റെ രണ്ടാമത്തെ ബ്ലോക്കുമാണ് ലക്ഷ്യമെന്ന് പറഞ്ഞു് ..നിങ്ങൾ എനിക്ക് സമയം തരണം'എന്നാവശ്യപ്പെട്ട് അവർ പറഞ്ഞ് കെട്ടിടങ്ങളും അവയ്ക്കടുത്തുള്ള കെട്ടിടങ്ങളും മഹ്മൂതും സംഘവും ഒഴിപ്പിച്ചു . അൽ-സഹ്‌റ ഏറെക്കുറെ ഇരുട്ടിലായി..രാവിലത്തെ സംഭവത്തിനു ശേഷം പലരും സ്പെയർ വസ്ത്രങ്ങൾ, വെള്ളം, ഫോണുകൾ, പ്രഥമശുശ്രൂഷ കിറ്റുകൾ തുടങ്ങിയവ പാക്ക് ചെയ്ത വെച്ചിരുന്നു ..എല്ലാവരും ഒഴഞ്ഞു പോകുന്നത് വരെ മഹ്മൂദിനോട് ദാവീദ് എന്ന ഇന്റെലിജൻസ് ഓഫീസർ സംസാരിച്ചുകൊണ്ടിരുന്നു

 

മൂന്ന് കെട്ടിടങ്ങൾ കൂടി ബോംബിടുമെന്നും തുടർന്ന് താമസക്കാരെ തിരികെ പോകാൻ അനുവദിക്കുമെന്നും എന്നുമാണ് പറഞ്ഞതെങ്കിലും പെട്ടെന്ന് ഉത്തരവുകളിൽ മാറ്റം വന്നു. തെരുവിന്റെ കിഴക്കുവശത്തുള്ള അപ്പാർട്ട്‌മെന്റ് ബ്ലോക്കുകളുടെ മുഴുവൻ നിരയിലും അവർ ബോംബെറിയുമെന്നു അറിയിച്ചു .20-ലധികം ടവർ ബ്ലോക്കുകളും നൂറുകണക്കിന് വീടുകളും ഉണ്ടായിരുന്നതിനാൽ ജങ്ങൾക്ക് ഒഴിയാൻ രാവിലെ വരെ സാമ്യം വേണമെന്ന് അപേക്ഷിച്ചു .. പക്ഷെ രണ്ടുമണിക്കൂറിനുള്ളിൽ ബോംബെറിയാനാണ് ഞങ്ങൾക്ക് കിട്ടിയ നിർദ്ദേശമെന്നു ദാവൂദ് അറിയിച്ചു ..

 

മഹമൂദ് മുഴുവൻ സമയവും ഫോണിൽ തുടർന്നു, ബോംബിംഗ് വൈകിപ്പിക്കാൻ പരമാവധി ശ്രമിച്ചു. പരിഭ്രാന്തരായ ആളുകളെ എങ്ങോട്ട് കൊണ്ടുപോകണമെന്ന് മഹമൂദ് ദാവൂദിനോട് ചോദിച്ചു ..അയൽക്കാരെ എവിടേക്കാണ് കൊണ്ടുപോകേണ്ടതെന്ന് മഹമൂദ് ഫോണിൽ ആയാളോട് ചോദിച്ചു.



"ജനങ്ങളെ പടിഞ്ഞാറ് പലസ്തീൻ സ്ട്രീറ്റിലേക്ക് കൊണ്ടുപോകാൻ അവർ നിർദ്ദേശിച്ചു .. അന്ന് രാത്രിയിലെ ബോംബിങ്ങിൽ അൽ-സഹ്‌റ നിരപ്പാക്കപ്പെട്ടു ..ഫോണിലെ ശബ്ദം തന്നോട് എത്ര ബാറ്ററി ബാക്കിയുണ്ടെന്ന് ചോദിച്ചതായി മഹ്മൂദ് പറയുന്നു. 15% എന്ന് പറഞ്ഞപ്പോൾ ഫോൺ വെക്കാനും വീണ്ടും വിളിക്കാമെന്നും അവർ അവനോട് പറഞ്ഞു. തുടർച്ചയായി വീണ്ടും കെട്ടിടങ്ങൾക്ക് ബോംബ് വെയ്ക്കുമെന്നും അപ്പോഴെല്ലാം വിളിച്ചു മുന്നറിയിപ് തരാമെന്നും അവർ പറഞ്ഞു .ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗവുമായുള്ള ബന്ധം അറിഞ്ഞാൽ ഹമാസുകളാൽ താൻ കൊല്ലപ്പെട്ടേയ്ക്കാമെന്ന ഭയത്താൽ മഹമൂദ് തന്റെ ഭാര്യയിൽ നിന്നും അഞ്ച് കുട്ടികളിൽ നിന്നും മാറി നിന്നു

 

തെരുവുകൾ നിശബ്ദമാകുന്നതുവരെ മഹമൂദും ദാവൂദ് എന്ന് സ്വയം വിളിച്ചയാളും സംസാരിച്ചുകൊണ്ടിരുന്നു. തുടർന്ന് അൽ-സഹ്‌റയിലെ ആളുകൾക്ക് കൂടുതൽ നിർദ്ദേശങ്ങളൊന്നും നൽകാതെ കോളുകൾ പെട്ടെന്ന് നിലച്ചു..


"ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങാനോ ഒഴിഞ്ഞുമാറാനോ പ്രദേശം വിടാനോ അവർ ഞങ്ങളോട് പറഞ്ഞില്ല. അതിനാൽ ആളുകൾ ഉച്ചവരെ കാത്തിരുന്നു, തുടർന്ന് അവർ തിരിച്ചുപോയിതതുടങ്ങി .പക്ഷെ തങ്ങൾ സുഖമായി താമസിച്ചിരുന്നപ്രദേശം ഇരുട്ടിൽ മുങ്ങിപോയിരുന്നു മലിനജല സംവിധാനങ്ങൾ കേടായി, ബേക്കറിയില്ല, സൂപ്പർമാർക്കറ്റില്ല, വെള്ളമില്ല, വൈദ്യുതിയില്ല,” മഹമൂദ് പറയുന്നു

സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും മഹമൂദിന്റെ ബ്ലോക്ക് നശിച്ചില്ല. 15 വർഷത്തിലേറെയായി അദ്ദേഹം തന്റെ ദന്തപരിശീലനം നടത്തിയിരുന്ന അൽ-സഹ്‌റയിൽ ഇപ്പോൾ ഒന്നും അവശേഷിക്കുന്നില്ല. മഹ്മൂദ് തന്റെ കുടുംബത്തെ ഗാസയിലെ മറ്റൊരു പ്രദേശത്തേക്ക് കൊണ്ടുപോയി, അവിടെ ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു സുഹൃത്തിന്റെ വീട്ടിൽ താമസിക്കുന്നു.

“ഞാൻ എന്റെ ക്ലിനിക്കിനെക്കുറിച്ചോ എന്റെ വീടിനെക്കുറിച്ചോ ചിന്തിക്കുന്നില്ല, ഞാൻ അതിജീവിക്കാനും ജീവനോടെ തുടരാനും മാത്രമാണ് ഓരോരുത്തരും ഇപ്പോൾ പ്രാർത്ഥിക്കുന്നത് .ഏതു നിമിഷവും മരിക്കാം എന്നല്ലാതെ ഞങ്ങൾ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല

ഹമാസ് ഭീകരസംഘടനയെ തകർക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ഗാസ മുനമ്പിൽ ഉടനീളം സൈനിക നടപടിയുണ്ടാകുമെന്ന് ഇസ്രായേൽ ഇപ്പോഴും പറയുന്നു ,,"സിവിലിയൻ അപകടങ്ങൾ ലഘൂകരിക്കുന്നതിന് സാധ്യമായ മുൻകരുതലുകൾ എടുക്കുന്നതുൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തിന്റെ പ്രസക്തമായ വ്യവസ്ഥകൾക്ക് വിധേയമായാണ്" ഇതെല്ലം നടക്കുന്നത് എന്നതിന് നേർ സാക്ഷ്യമാണ് മഹ്മൂദ് പറയുന്ന അനുഭവം ..

 

മഹമൂദിന്റെ പ്രയത്‌നത്തിന് നമുക്കും അദ്ദേഹത്തോടും അവർക്ക്ന വേണ്ട സമയം നൽകിയ ഇസ്രായേൽ ഉദ്യോഗസ്ഥരോടും നന്ദി പറയാം , അന്ന് അദ്ദേഹത്തിന്റെ അയൽവാസികളാരും മരിച്ചിട്ടില്ലെന്ന് വിശ്വസിക്കാം . പലസ്തീൻ സമൂഹം അവരുടെ വീടുകളും അവർ ഇഷ്ടപ്പെടുന്നതെല്ലാം തങ്ങൾക്ക് ചുറ്റും പൊട്ടിത്തെറിക്കുന്നത് കാണുമ്പോൾ ഉള്ള അവരുടെ പരിഭ്രാന്തിയും വേദനയും മഹ്മൂദിന്റെ വിവരണം വെളിപ്പെടുത്തുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (6 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (10 hours ago)

Malayali Vartha Recommends