ഹമാസ് ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ ഉണ്ടാകില്ല; കടുപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഹമാസ് ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് വീണ്ടും നിലപാട് കടുപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ ഉണ്ടാകില്ല എന്ന് ഇസ്രായേൽ പ്രധാനമന്ത്രി എക്‌സിലൂടെ അറിയിക്കുകയായിരുന്നു. ഞങ്ങൾ ഹമാസിനെ ജയിക്കാൻ അനുവദിക്കില്ല എന്ന് ഇസ്രായേൽ പ്രതിരോധ സേനയും എക്‌സിലൂടെ അറിയിച്ചിരുന്നു.
ഗാസയിലെ 130 ഹമാസ് തുരങ്കങ്ങൾ കോംബാറ്റ് എഞ്ചിനീയർമാർ കണ്ടെത്തി നശിപ്പിച്ചതായി ഐഡിഎഫ് പറഞ്ഞു. തുരങ്കങ്ങൾക്ക് പുറമെ കമാൻഡ് സെന്ററുകൾ പോലെയുള്ള മറ്റ് ഭൂഗർഭ ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങളും തകർന്നതായി ഐഡിഎഫ് അറിയിക്കുകയും ചെയ്തു . തുരങ്കങ്ങളിൽ വെള്ളവും ഓക്‌സിജനും ഉണ്ടായിരുന്നു. അതിന്റെ അർഥം ദീർഘകാലം അവിടെ തങ്ങാനുള്ള തയ്യാറെടുപ്പുകൾ ശത്രുക്കൾ നടത്തിയിരുന്നു എന്നതാണ് എന്നും ഐ ഡി എഫ് അറിയിച്ചു.
അതിനിടെ, വടക്കൻ ഗാസയിൽ നിന്ന്തെക്ക് ഭാഗത്തേക്ക് ആയിരക്കണക്കിന് ഫലസ്തീനികൾ പോയതോടെ ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ പ്രവർത്തക സംഘടനയും ഇസ്രായേലുമായി ഒത്തുകളിക്കുകയാണെന്ന ആരോപണം ഹമാസ് ഉന്നയിച്ചു . മാത്രമല്ല വടക്കൻ ഗാസയിലെ നിവാസികളോട് യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ തെക്കോട്ട് നീങ്ങാൻ ഇസ്രായേൽ നേരത്തെ തന്നെ ആഹ്വാനം ചെയ്തിരുന്നു. ഹമാസ് റോഡുകൾ തടയുകയും പലസ്തീനികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തതായി ഐഡിഎഫ് പറയുന്നു.
https://www.facebook.com/Malayalivartha






















