Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഭൂമിയോട് ഏറ്റവുമധികം സാമ്യത പുലർത്തുന്ന ​ഗ്രഹമാണ് ശുക്രൻ...ഭൂമിയുടെ ഇരട്ട എന്നാണ് ശുക്രൻ അറിയപ്പെടുന്നത്...അയൽ ​ഗ്രഹത്തിൽ ഓക്സിജൻ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.... അറ്റോമിക് ഓക്സിജന്റെ സാന്നിധ്യമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്....

10 NOVEMBER 2023 01:06 PM IST
മലയാളി വാര്‍ത്ത

ഭൂമിയോട് ഏറ്റവുമധികം സാമ്യത പുലർത്തുന്ന ​ഗ്രഹമാണ് ശുക്രൻ. അതുകൊണ്ട് തന്നെ ഭൂമിയുടെ ഇരട്ട എന്നാണ് ശുക്രൻ അറിയപ്പെടുന്നത്. ഭൂമിയുടെ അയൽ ​ഗ്രഹത്തിൽ ഓക്സിജൻ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. അറ്റോമിക് ഓക്സിജന്റെ സാന്നിധ്യമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.നാസയും ജർമൻ എയറോസ്പേസ് സെന്ററും സംയുക്തമായി നടത്തിയ ​ഗവേഷണത്തിലാണ് ഈ നിർണായക കണ്ടെത്തൽ. ഇൻഫ്രാറെഡ് ടെലിസ്കോപ്പ് ഘടിപ്പിച്ച് രൂപമാറ്റം വരുത്തിയ ബോയിം​ഗ് 747 SP എയർക്രാഫ്റ്റിലെ SOFIA എയർബോൺ ഒബ്സർവേറ്ററി ഉപകരണമാണ് ശുക്രനിലെ ജീവന്റെ തുടിപ്പിനെ കണ്ടെത്തിയത്. ഭൂമിയിലുള്ളത് പോലെ രണ്ട് കണികകൾ ഉള്ള സംയുക്ത ഓക്സിജൻ വാതകത്തെയല്ല ശുക്രനിൽ കണ്ടെത്തിയിട്ടുള്ളത്. ഒറ്റ കണികയുള്ള ഓക്സിജനാണ് കണ്ടെത്തിയത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങൾ വഴിയാണ് ഇത് ഉത്പാ​ദിപ്പിക്കപ്പെടുന്നത്.

 

സൂര്യന് അഭിമുഖമായി വരുന്ന ശുക്രനിലെ ഭാ​ഗങ്ങളിൽ നിന്നാണ് ഓക്സിജൻ കണ്ടെത്തിയത്. ചെറിയ അളവിൽ നൈട്രജനും കണ്ടെത്തി.സൂര്യപ്രകാശം പതിക്കുന്ന ശുക്രന്റെ വശത്ത് നിന്നും ലഭിച്ച ഓക്സിജൻ കണിക സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരങ്ങൾ അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡായും കാർബൺ മോണോക്സൈഡ്-ഓക്സിജൻ കണികകളായും മറ്റ് രാസപദാർത്ഥങ്ങളായും വിഘടിച്ചതിന്റെ ഫലമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.ഇത്തരത്തിലുണ്ടായ ഓക്സിജനിൽ ചിലത് കാറ്റിന്റെ ശക്തി കാരണം മറുവശത്തും എത്തിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. യുവി രശ്മികളുടെ രാസപരിണാമം ശുക്രനിൽ നടക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ കണ്ടെത്തൽ.ശുക്രന്റെ അന്തരീക്ഷത്തിൽ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിലായി രണ്ട് പാളികൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഓക്സിജൻ കണ്ടെത്തിയത്. സൂര്യപ്രകാശമേൽക്കുന്ന വശത്ത് ഓക്സിജന്റെ താപനില മൈനസ് 120 ഡി​ഗ്രിയും പ്രകാശമേൽക്കാത്ത ഭാ​ഗത്ത് മൈനസ് 256 ഡി​ഗ്രിയുമാണ് ഓക്സിജന്റെ താപനിലയെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ശുക്രന്റെ അന്തരീക്ഷം വളരെ സാന്ദ്രതയേറിയതാണെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു. ശുക്രോപരിതലത്തെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ പുരോ​ഗമിക്കുകയാണ്.അതെ സമയം മരപ്പണിക്കാർക്ക് ഭാവിയില്‍ ചിലപ്പോള്‍ നാസയില്‍ ജോലി കിട്ടിയേക്കും. ജപ്പാനിലെ ഒരു കൂട്ടം ഗവേഷകരുടെ ഈ പരീക്ഷണ ദൗത്യം ഒരു പക്ഷെ അതിനുള്ള അവസരം ഒരുക്കിയേക്കും. ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷക സംഘം നാസയ്ക്ക് വേണ്ടി ഒരു ഉപഗ്രഹം നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്‌സയും യുഎസിന്റെ നാസയും ചേര്‍ന്ന് മുമ്പും വിവിധ ബഹിരാകാശ ദൗത്യങ്ങളില്‍ സഹകരിച്ചിട്ടുണ്ടെങ്കിലും ഈ പുതിയ ദൗത്യം അങ്ങനല്ല.

 

ലോഹഭാഗങ്ങള്‍ കൊണ്ട് ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിന് പകരം മരം കൊണ്ട് ഒരു ബഹിരാകാശ ഉപഗ്രഹം നിര്‍മിക്കാനാണ് ജാപ്പനീസ് ഗവേഷക സംഘത്തിന്റെ ശ്രമം. അടുത്ത വേനലില്‍ ഉപഗ്രഹം വിക്ഷേപിക്കാനാണ് പദ്ധതി. ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയും നാസയും സഹകരിച്ചാണ് ഈ ദൗത്യം. ജാക്‌സയുടെ ജെ-ക്യൂബ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പദ്ധതി.ബഹിരാകാശ സാങ്കേതിക വിദ്യയില്‍ മരം ഉപയോഗിക്കുന്നത് അസാധാരണമാണ്. എന്നാല്‍ ബഹിരാകാശ സാഹചര്യങ്ങളില്‍ മരം ഉപയോഗിക്കുന്നതുകൊണ്ട് ചില സവിശേഷ നേട്ടങ്ങളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.അലൂമിനിയത്തെ പോലെ ശക്തി കൂടുതലും ഭാരം കുറവും എന്ന സവിശേഷതയും മരത്തിനുണ്ട്. മാത്രവുമല്ല മരം കൊണ്ടുള്ള ഉപഗ്രഹത്തിന്റെ ദൗത്യം പൂര്‍ത്തിയായതിന് ശേഷം അവ അന്തരീക്ഷത്തില്‍ സുരക്ഷിതമായി കത്തിച്ച് നശിപ്പിക്കാം. ബഹിരാകാശ മാലിന്യങ്ങള്‍ക്കിടയാക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (4 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

Malayali Vartha Recommends