Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇന്ത്യയിലെത്തി.... ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ സഹ അധ്യക്ഷനാകും...സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന് അദ്ദേഹത്തിന്റെ സന്ദർശനം കൂടുതൽ ഉത്തേജനം നൽകുമെന്ന്, ബ്ലിങ്കെനെ സ്വാ​ഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ്....

10 NOVEMBER 2023 01:09 PM IST
മലയാളി വാര്‍ത്ത

India US 2+2 Dialogue: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇന്ത്യയിലെത്തി. നവംബർ 9-10 തീയതികളിൽ നടക്കുന്ന ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ പങ്കെടുക്കാനാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ഇന്ത്യയിലെത്തിയത്. ആന്റണി ബ്ലിങ്കെൻ ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയിൽ സഹ അധ്യക്ഷനാകും. ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന് അദ്ദേഹത്തിന്റെ സന്ദർശനം കൂടുതൽ ഉത്തേജനം നൽകുമെന്ന് ബ്ലിങ്കെനെ സ്വാ​ഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 2+2 മന്ത്രിതല ചർച്ചയിൽ യുഎസും ഇന്ത്യയും തമ്മിലുള്ള സുരക്ഷാ സഹകരണവും പങ്കാളിത്തവും ആഴത്തിലാക്കുന്നതിനുള്ള ചർച്ചയ്ക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നേരത്തെ പറഞ്ഞിരുന്നു.

 

ഉഭയകക്ഷി വിഷയങ്ങൾക്കൊപ്പം ഇന്തോ-പസഫിക് മേഖല, റഷ്യ, ഉക്രെയ്ൻ എന്നിവയും ഇരുപക്ഷവും ചർച്ച ചെയ്യും. "നമുക്ക് ആഴത്തിലുള്ള പങ്കാളിത്തമുള്ള രാജ്യമാണ് ഇന്ത്യ. ആന്റണി ബ്ലിങ്കൻ പ്രതിരോധ സെക്രട്ടറി ഓസ്റ്റിനുമായുള്ള 2+2 സുരക്ഷാ സംഭാഷണത്തിന് പങ്കാളിയാകും. ​​അതിനാൽ സുരക്ഷാ സഹകരണവും പങ്കാളിത്തവും കൂടുതൽ ആഴത്തിലാക്കുന്നത് ചർച്ച ചെയ്യപ്പെടുന്ന നിരവധി വിഷയങ്ങളിൽ ഒന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ നേരത്തെ പറഞ്ഞു.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അവരുടെഅമേരിക്കൻ എതിരാളികളായ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ആന്റണി ബ്ലിങ്കെൻ എന്നിവർക്ക് ആതിഥേയത്വം വഹിക്കും. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിലെ വിഷയങ്ങളും ഇസ്രായേൽ-ഹമാസ് യുദ്ധത്തെ കുറിച്ചും നേതാക്കൾ ചർച്ച നടത്തും.

കൂടാതെ റഷ്യ-യുക്രെയ്ൻ യുദ്ധവും ആഗോള സുരക്ഷാ സാഹചര്യത്തിൽ അതിന്റെ പ്രത്യാഘാതങ്ങളും യോഗത്തിൽ ചർച്ച ചെയ്തേക്കും.കൂടാതെഗസ്സക്കുമേൽ ഇസ്രായേൽ ചൊരിയുന്ന മഹാനാശം അവസാനിപ്പിക്കുന്നതിൽ തെല്ലും നീക്കുപോക്കില്ലാതെ പശ്ചിമേഷ്യയിൽ മൂന്നാം തവണയും പര്യടനം അവസാനിപ്പിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ മടങ്ങി. ഇസ്രായേൽ, ജോർഡൻ, അധിനിവിഷ്ട വെസ്റ്റ് ബാങ്ക്, സൈപ്രസ്, ഇറാഖ് എന്നിവിടങ്ങളിലും അവസാനം തുർക്കിയയിലുമെത്തിയാണ് ബ്ലിങ്കന്റെ മടക്കം.ഗസ്സ പട്ടണം വളഞ്ഞ് ഹമാസുമായി നേരിട്ടുള്ള പോരാട്ടത്തിന് ഇസ്രായേൽ കരസേന തയാറെടുക്കുന്നതിനിടെയാണ് പ്രത്യേകിച്ചൊന്നും നേടാനാകാതെ പര്യടനം പൂർത്തിയാകുന്നത്.സിവിലിയന്മാർക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടവേളകൾ വേണമെന്നും അതിനായി ഇസ്രായേലുമായി ചർച്ചയിലാണെന്നും തുർക്കിയയിൽ നിന്ന് മടങ്ങും മുമ്പ് ബ്ലിങ്കൻ പറഞ്ഞു. പ്രസിഡന്റ് ഉർദുഗാനു പകരം തുർക്കി പ്രധാനമന്ത്രി ഹകൻ ഫിദനുമായിട്ടായിരുന്നു കൂടിക്കാഴ്ച.ഈ സമയം, തുർക്കിയ വിദേശകാര്യ മന്ത്രാലയത്തിനു മുന്നിൽ ഫലസ്തീൻ പതാകകളുമേന്തി വൻ ജനക്കൂട്ടം പ്രകടനം നടത്തി.

 

ദക്ഷിണ തുർക്കിയയിലെ അമേരിക്കൻ വ്യോമതാവളത്തിൽ കടന്നുകയറാനും ജനം ശ്രമിച്ചത് സംഘർഷമുണ്ടാക്കി. മേഖലയിൽ ഇസ്രായേലൊഴികെ ബ്ലിങ്കനുമായി സംസാരിച്ച എല്ലാ രാജ്യങ്ങളിലെയും പ്രതിനിധികൾ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടെങ്കിലും ബ്ലിങ്കൻ വഴങ്ങിയില്ല.വെസ്റ്റ് ബാങ്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു ആന്റണി ബ്ലിങ്കന്‍. അതീവ സുരക്ഷയുടെ അകമ്പടിയോടെ എത്തിയ ബ്ലിങ്കന്‍ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പലസ്തീന്‍ അതോറിറ്റി പുറത്തുവിട്ടു.വെസ്റ്റ് ബാങ്കിലെ റാമല്ല നഗരത്തിലായിരുന്നു ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും അവിടേക്ക് മാനുഷിക സഹായങ്ങള്‍ അനുവദിക്കണമെന്നും കൂടിക്കാഴ്ചയില്‍മഹ്‌മൂദ് അബ്ബാസ് ബ്ലിങ്കനോട് ആവശ്യപ്പെട്ടതായി പലസ്തീന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതെ സമയം ഇന്ത്യയിൽ വച്ച് നടക്കുന്ന കൂടി കാഴ്ച വളരെ നിർണായകമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (4 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

Malayali Vartha Recommends