Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഗാസാ മുനമ്പിൽ ഹമാസിനെതിരേ ഇസ്രയേൽ സൈന്യം അസാധാരണ പ്രകടനമാണ് കാഴ്ചവെക്കുന്നത്... 'ഗാസയുടെ നിയന്ത്രണമോ അധിനിവേശമോ അല്ല ഞങ്ങളുടെ ലക്ഷ്യം. നല്ലൊരു ഭാവിയെ കണ്ടെത്തലാണ് ഞങ്ങളുടെ ലക്ഷ്യം'...തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...

10 NOVEMBER 2023 01:13 PM IST
മലയാളി വാര്‍ത്ത

ഗാസാ മുനമ്പിൽ ഹമാസിനെതിരേ ഇസ്രയേൽ സൈന്യം അസാധാരണ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീനിലെ പ്രദേശത്ത് അധിനിവേശമല്ല ഇസ്രയേലിന്റെ ലക്ഷ്യമെന്ന് നെതന്യാഹു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.'ഗാസയുടെ നിയന്ത്രണമോ അധിനിവേശമോ അല്ല ഞങ്ങളുടെ ലക്ഷ്യം. നല്ലൊരു ഭാവിയെ കണ്ടെത്തലാണ് ഞങ്ങളുടെ ലക്ഷ്യം'- നെതന്യാഹു പറഞ്ഞു.രൂക്ഷയുദ്ധം തുടരുന്നതിനിടെ വടക്കൻ ഗാസയിൽ നാലുമണിക്കൂർ മാനുഷിക ഇടവേള പ്രഖ്യാപിക്കാൻ ഇസ്രയേൽ സമ്മതിച്ചെന്ന് വൈറ്റ്ഹൗസ് പറഞ്ഞിരുന്നു. പലായനം ചെയ്യുന്നവർക്ക് സുരക്ഷിത ഇടനാഴിയൊരുക്കാനാണ് പ്രതിദിനം നാലുമണിക്കൂർ ഏറ്റുമുട്ടലിന് അയവുവരുത്തുന്നതെന്ന് വൈറ്റ്ഹൗസ് സുരക്ഷാസമിതി വക്താവ് ജോൺ കിർബി പറഞ്ഞു. വ്യാഴാഴ്ചമുതൽ ഇത് നിലവിൽവന്നു. തെക്കൻ ഗാസയിലേക്ക് പോകുന്നവർക്ക് ഒരു സുരക്ഷിത ഇടനാഴികൂടി ഇസ്രയേൽ തുറന്നു.

 

ഉത്തര-ദക്ഷിണ ഹൈവേയുമായി ചേരുന്ന തീരദേശറോഡുവഴിയാണിത്. യുദ്ധമാരംഭിച്ചശേഷം ആദ്യമായാണ് മാനുഷിക ഇടവേള പ്രഖ്യാപിക്കുന്നത്.ഇതിനിടെ ഗാസാസിറ്റിയിൽനിന്ന് പതിനായിരങ്ങളാണ്‌ തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോവുന്നത്‌. മധ്യഗാസയിലെ വാദി ജില്ലയിലും ഏറ്റുമുട്ടൽ ശക്തമാണ്. സൈന്യം ഗാസാസിറ്റിയെ വരിഞ്ഞുമുറുക്കാൻപോവുകയാണെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.“ഞങ്ങൾക്ക് വീട് നഷ്ടപ്പെട്ടു; കുഞ്ഞുങ്ങളെയും. ഇനി ഏങ്ങോട്ടു പോകും. സർവവും നഷ്ടപ്പെടുംവരെ അന്താരാഷ്ട്രസമൂഹവും ലോകനേതാക്കളും എവിടെപ്പോയിരിക്കുകയായിരുന്നു” -വ്യാഴാഴ്ചത്തെ പലായനസംഘത്തിലുണ്ടായിരുന്ന ഹമൗദ ചോദിക്കുന്നു.ബുധനാഴ്ച അമ്പതിനായിരത്തിലധികംപേർ ഒഴിഞ്ഞുപോയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.

ഇത് ഞായറാഴ്ച രണ്ടായിരവും തിങ്കളാഴ്ച അയ്യായിരവുമായിരുന്നു. വടക്കൻ ഗാസയിലെ പത്തുലക്ഷം പേരോട് യുദ്ധത്തിന്റെ ആദ്യനാളുകളിൽത്തന്നെ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ഉത്തരവിട്ടിരുന്നു. തുടർന്നുണ്ടായ കൂട്ടപ്പലായനത്തിനുശേഷം ഒരു ലക്ഷത്തിൽത്താഴെ ആളുകളാണ് ഇവിടെ അവശേഷിച്ചിരുന്നത്. സുരക്ഷിത ഇടനാഴി വഴി കാൽനടയായും കഴുതപ്പുറത്തും മറ്റുമാണ് പലരുടെയും യാത്ര. ഇന്ധനമില്ലാത്തതിനാൽ വാഹനങ്ങളുപയോഗിക്കാൻ കഴിയുന്നില്ല. “അവരും പോകും, കാരണം അവർക്കറിയാം. തട്ടകമായ വടക്കൻ ഗാസയിൽ ഹമാസിന് ശക്തി ക്ഷയിക്കുകയാണെന്ന്, തെക്കൻ മേഖലയാണ് ‌സുരക്ഷിതമെന്ന്” -ഇസ്രയേൽ സൈനികവക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു.പലസ്തീൻകാരുടെ കൂട്ടപ്പലായനം തുടരവേ, ഗാസ സിറ്റിയിൽ ഇസ്രയേൽ– ഹമാസ് തെരുവുയുദ്ധം. രോഗികൾക്കു പുറമേ ആയിരങ്ങൾ അഭയം തേടിയ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ പരിസരത്തേക്ക് ഇസ്രയേൽ സൈന്യമടുത്തെന്നാണു റിപ്പോർട്ട്.

 

അൽ ഷിഫയിൽ ഹമാസ് കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുവെന്നാണ് ഇസ്രയേൽ ആരോപണം.വടക്കൻ ഗാസയിലെ മുഖ്യപാതയിൽ കനത്ത ഷെല്ലാക്രമണവും വെടിവയ്പും തുടരുകയാണ്. തെരുവുയുദ്ധത്തിൽ ഇരുപക്ഷത്തും കാര്യമായ ആൾനാശമുണ്ടെന്നാണു സൂചന. 10 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ജബാലിയ അഭയാർഥി ക്യാംപിലെ കോംപൗണ്ട് 17 എന്ന ഹമാസ് താവളം പിടിച്ചതായും ഒട്ടേറെ ഹമാസുകാരെ വധിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 35 സൈനികർ കൊല്ലപ്പെട്ടതായും അറിയിച്ചു. എന്നാൽ, ഇതിലധികം സൈനികരെ വധിച്ചതായും ഡസൻകണക്കിനു ടാങ്കുകളും ബുൾഡോസറും സൈനികവാഹനങ്ങളും തകർത്തതായും ഹമാസ് അവകാശപ്പെട്ടു.വടക്കൻ ഗാസയിൽനിന്ന് ജനങ്ങൾ തെക്കോട്ട് ഒഴിഞ്ഞുപോകണമെന്ന ആവശ്യം അഞ്ചാം ദിവസവും ഇസ്രയേൽ ആവർത്തിച്ചു. ഇതിനായി ദിവസവും 4 മണിക്കൂർ ആക്രമണം നിർത്തിവയ്ക്കാൻ ഇസ്രയേൽ സമ്മതിച്ചതായി യുഎസ് അറിയിച്ചു. 24 മണിക്കൂറിനിടെ അരലക്ഷത്തോളം പേർ കൂടി വടക്കൻഗാസയിൽനിന്നു പലായനം ചെയ്തുവെന്ന് യുഎൻ അറിയിച്ചു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 10,812 പേർ കൊല്ലപ്പെട്ടു. ഇതിൽ 40 % കുട്ടികളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (5 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

Malayali Vartha Recommends