Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഹമാസ് ഭീകരര്‍ ഇസ്രായേൽ പ്രദേശത്തേക്ക് വിക്ഷേപിച്ചത്, 9,500 റോക്കറ്റുകൾ; പള്ളികൾ, സ്കൂളുകൾ, ആശുപത്രികൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങൾ മറയാക്കി 900 വിക്ഷേപണങ്ങൾ...

10 NOVEMBER 2023 04:03 PM IST
മലയാളി വാര്‍ത്ത

ഹമാസ് ഭീകരര്‍ ഇസ്രയേലിലേയ്ക്ക് അപ്രതീക്ഷിത ആക്രമണം നടത്തിയ ഒക്ടോബര്‍ 7 മുതൽ, ഇസ്രായേൽ പ്രദേശത്തേക്ക് വിക്ഷേപിച്ചത്, 9,500 റോക്കറ്റുകൾ. ഇസ്രായേൽ പ്രദേശത്തേക്കുള്ള വിക്ഷേപണങ്ങളിൽ 12 ശതമാനവും ഗാസ മുനമ്പിന്റെ പരിധിക്കുള്ളിൽ നിന്നാണ് ഉണ്ടായത്. 900 വിക്ഷേപണങ്ങൾ പള്ളികൾ, സ്കൂളുകൾ, ആശുപത്രികൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ സിവിലിയൻ സൈറ്റുകളിൽ നിന്നാണ് നടത്തിയത്. ഇതിൽ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സേന ആയിരക്കണക്കിന് റോക്കറ്റുകൾ, നിർവീര്യമാക്കിയാതായി ഐഡിഎഫ് റിപ്പോർട്ട് ചെയ്തു.

ഗാസ മുനമ്പിലേക്ക് കരസേനയുടെ പ്രവേശനം മുതൽ വിക്ഷേപണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് പ്രകടമാണ്. ഇതിനിടെ 10 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ഇസ്രായേൽ പ്രതിരോധ സേന ഗാസയിലെ ഹമാസിന്റെ പ്രധാന ശക്തികേന്ദ്രം പിടിച്ചെടുത്തു. വടക്ക് മുതൽ തെക്ക് വരെയുള്ള ഇസ്രായേലിന്റെ എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഒരേ സമയം പ്രവർത്തിച്ചായിരുന്നു ഹമാസിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തത്. അയൺ ഡോം, ഡേവിഡ് സ്ലിംഗ്ഷോട്ട്, ഡയമണ്ട്, ആരോ3. ഇവയെല്ലാം പ്രയോഗിച്ചായിരുന്നു ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടന്നത്.

ഇസ്രായേലിന്റെ വ്യോമ പ്രതിരോധ ശൃംഖലയുടെ ഒരു പ്രധാന പാളിയാണ് ഡേവിഡ്സ് സ്ലിംഗ്. മാജിക് വാൻഡ് എന്നും ഇത് അറിയപ്പെടുന്നു. ഡേവിഡ് സ്ലിംഗ് സിസ്റ്റത്തിൽ മിസൈൽ ഫയറിംഗ് യൂണിറ്റ്, ഫയർ കൺട്രോൾ റഡാർ, ഒരു യുദ്ധ മാനേജ്മെന്റ് സ്റ്റേഷൻ, ഇന്റർസെപ്റ്റർ എന്നിവ ഉൾപ്പെടുന്നു. ഇസ്രായേലിന്റെ മൾട്ടി-ടയർ പ്രതിരോധ നിരയിലെ ഒരു കേന്ദ്ര ഘടകമാണ് ഡേവിഡ് സ്ലിംഗ്ഷോട്ട്.

2017 ൽ ഇസ്രായേലി വ്യോമസേനയിൽ ഉൾപ്പെടുത്തിയ ആരോ-3 പ്രതിരോധ നിരയുടെ മറ്റൊരു പ്രധാന ഘടകമാണ്. ഹിറ്റ്-ടു-കിൽ വാർഹെഡ് കണ്ടെത്തുകയും ട്രാക്കുചെയ്യുകയും തുടർന്ന് വെടിവയ്ക്കുകയും ചെയ്യുന്നു. 2,400 കി.മീ. വരെ ദൂരത്തിൽ, അവിശ്വസനീയമായ ഡൈവേർട്ട് മോട്ടോർ കഴിവും ഇതിനുണ്ട്. പലതരത്തിൽ ദിശകൾ മാറ്റാനും കഴിയും.

അതേ സമയം ഏറ്റവും വലിയ മെഡിക്കൽ കോംപ്ലക്‌സ് ഉൾപ്പെടെ ഗാസയിലെ മൂന്ന് ആശുപത്രികൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് ഫലസ്തീനികൾക്ക് അഭയകേന്ദ്രമായ അൽ-ഷിഫ ഹോസ്പിറ്റൽ കോംപ്ലക്സിലെ ഒരു യാർഡിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര വെള്ളിയാഴ്ച പറഞ്ഞു. എന്നാല്‍ ആശുപത്രിക്ക് സമീപത്ത് ഹമാസ് ഒരു കമാന്‍ഡ് സെന്‍റര്‍ നടത്തുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു. 

ആരോപണം ഹമാസും ആശുപത്രി അധികൃതരും നിഷേധിച്ചു. ഏറ്റവും പുതിയ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് ഇസ്രായേൽ ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല. ആക്രമണം സാധാരണക്കാരെ ബാധിച്ചതായും നാലുപേര്‍ക്ക് പരിക്കേറ്റതായും അൽ-ഷിഫ ഹോസ്പിറ്റൽ ഡയറക്ടർ ജനറൽ മുഹമ്മദ് അബു സാൽമിയ പറഞ്ഞു.

അതിനുമുമ്പ്, അവർ ആശുപത്രിക്ക് വളരെ അടുത്തുള്ള ഒരു കെട്ടിടത്തിൽ ബോംബെറിഞ്ഞു. ഇപ്പോൾ, ആശുപത്രിക്ക് സമീപം കനത്ത ഏറ്റുമുട്ടലുകളും കനത്ത ബോംബാക്രമണവും നടക്കുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശുപത്രിക്ക് സമീപം തുടർച്ചയായി സ്ഫോടനങ്ങൾ നടക്കുന്നതിനാൽ ഡോക്ടർമാരും രോഗികളും ഭീതിയിലാണെന്ന് അബു സാൽമിയ പറഞ്ഞു.'' ആശുപത്രിക്ക് സമീപം ബോംബാക്രമണം ഇല്ലാത്ത ഒരു നിമിഷം പോലും കടന്നു പോകുന്നില്ല. ആശുപത്രിയുടെ ജനാലകൾ പലതും തകർന്നിട്ടുണ്ട്. ഡോക്ടര്‍മാരുടെയും രോഗികളുടെയും കണ്ണുകളില്‍ ഭയവും ഉത്കണ്ഠയുമാണ് നിഴലിക്കുന്നത്. ഇത് ആശുപത്രികൾക്കെതിരായ യുദ്ധവും എല്ലാ ഫലസ്തീന്‍ പൗരന്മാർക്കെതിരായ യുദ്ധവുമാണ് '' അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (5 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

Malayali Vartha Recommends