Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ബന്ദികളാക്കിയ രണ്ട് ഇസ്രായേലികളുടെ വീഡിയോ പുറത്ത് വിട്ട്, മനഃശാസ്ത്ര യുദ്ധം പുറത്തെടുത്ത് ഹമാസ്...

10 NOVEMBER 2023 04:29 PM IST
മലയാളി വാര്‍ത്ത

ഗാസയിലെ ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് എൻക്ലേവിൽ ബന്ദികളാക്കിയ രണ്ട് ഇസ്രായേലികളുടെ വീഡിയോ ടേപ്പ് പ്രസ്താവനകൾ പുറത്തുവിട്ടു. 240 ഇസ്രായില്‍ ബന്ദികളില്‍ ഒരു വൃദ്ധയെയും, ആണ്‍കുട്ടിയെയും കാണിക്കുന്ന വീഡിയോയാണ് ഇസ്‌ലാമിക് ജിഹാദിന്റെ സായുധ വിഭാഗം പുറത്ത് വിട്ടത്. ഉചിതമായ വ്യവസ്ഥകള്‍ പാലിച്ചുകഴിഞ്ഞാല്‍ മാനുഷികവും ചികിത്സാപരവുമായ കാരണങ്ങളാല്‍ ഇരുവരെയും വിട്ടയക്കാന്‍ തയ്യാറാണെന്ന് ഇസ്ലാമിക് ജിഹാദ് അറിയിച്ചു.

കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ഇത് മനശ്ശാസ്ത്ര ഭീകരതയാണ്. വീഡിയോയെ കുറിച്ച് ഇസ്രായില്‍ സൈനിക വക്താവ് റിച്ചാര്‍ഡ് ഹെക്റ്റ് ആരോപിച്ചു. ഇവരുടെ മോചനത്തെക്കുറിച്ചുള്ള പ്രസ്താവന തല്‍ക്കാലം അവഗണിക്കുകയാണെന്നും, എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് ഞങ്ങള്‍ അവരുടെ കുടുംബങ്ങളെ ആദ്യം അറിയിക്കുമെന്നാണ് സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പ്രതികരിച്ചത്. മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമായാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നതെന്നാണ് ഇസ്രായേൽ പറയുന്നത്.

1,400 ഇസ്രായിലികള്‍ കൊല്ലപ്പെട്ട മിന്നല്‍ ആക്രമണത്തിനിടെ ബന്ദികളാക്കിയവരില്‍ ബഹുഭൂരിഭാഗവും ഹമാസിന്റെ കസ്റ്റഡിയിലാണെന്നാണ് കരുതുന്നത്. 30 പേര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസുമായി ബന്ധമുള്ള ഇസ്ലാമിക് ജിഹാദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പറഞ്ഞിരുന്നു. കുട്ടികളെ കാണത്തതിലുള്ള വിഷമം പ്രായമായ സ്ത്രീ വീഡിയോയില്‍ പറയുന്നുണ്ട്. അടുത്തയാഴ്ച നിങ്ങളെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സന്തുഷ്ടരായി ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും വീല്‍ ചെയറില്‍ ഇരിക്കുന്ന സ്ത്രീ പറയുന്നു.

ഒക്‌ടോബര്‍ 23 ന് ഇസ്രായിലിലേക്ക് മടങ്ങിയ 85 വയസ്സായ സ്ത്രീയടക്കം ഇതുവരെ നാല് തടവുകാരെ മോചിപ്പിച്ചിരുന്നു. അതിന് ശേഷമുള്ള  ബന്ദികളുടെ മൂന്നാമത്തെ വീഡിയോ ആണ് ഇത്. വീഡിയോകളിൽ, പ്രത്യക്ഷപ്പെട്ട ബന്ദികളായ എഴുപത്തേഴുകാരിയായ ഹന്ന കാറ്റ്സിർ, പതിമൂന്നുകാരനായ യാഗിൽ യാക്കോവ്, എന്നിവർ തങ്ങളെ നാട്ടിലേക്ക് കൊണ്ടുവരാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. 

വീൽചെയറിൽ ഇരിക്കുന്ന കാറ്റ്‌സിർ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിക്കുകയും, ബന്ദികളാക്കിയവരുമായി "വ്യക്തമായ കരാറുകളിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം വിഡിയോകൾ, ചെയ്യാൻ ബന്ദികൾ നിർബന്ധിതരാകും എന്നാണ് ഇസ്രായേൽ പറയുന്നത്. കഴിഞ്ഞ മാസം നടന്ന ഹമാസിന്റെ നേതൃത്വത്തിലുള്ള ക്രൂരമായ ആക്രമണങ്ങളിൽ, ഇപ്പോഴും വീർപ്പുമുട്ടിക്കൊണ്ടിരിക്കുന്ന ഇസ്രായേലി പൊതുജനങ്ങളെ, സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള "മാനസിക യുദ്ധം" മാത്രമാണ് ഇതെന്ന് ഇസ്രായേൽ ഭരണാധികാരികൾ പറയുന്നു. 

ആക്രമണത്തിൽ ഇസ്രായേലിൽ ഏകദേശം 1,400 പേരാണ് കൊല്ലപ്പെട്ടത്, അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. രാജ്യത്തിന്റെ സുരക്ഷിതത്വബോധം തകർന്നുവെന്ന്  ഇസ്രായേൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ബന്ദികളുടെ കുടുംബത്തെ, ഇസ്രായേൽ ബന്ധപ്പെട്ടിരുന്നു. ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളിൽ തകർന്ന ഇസ്രായേൽ കിബ്ബൂട്ട്‌സിലെ നിർ ഓസിലെ താമസക്കാരായിരുന്നു ഇരുവരും. 

ഇവിടെയുള്ള 400 നിവാസികളിൽ ഏകദേശം 180 പേർ കൊല്ലപ്പെടുകയും, മറ്റുപലരെയും തട്ടികൊണ്ട് പോവുകയും ചെയ്തു. യാഗിലിന്റെ ജ്യേഷ്ഠനെയും ബന്ദിയാക്കി, തോക്കുധാരികൾ കാറ്റ്‌സിറിന്റെ ഭർത്താവിനെ കൊലപ്പെടുത്തിയാതായി, ഇവരുടെ കുടുംബങ്ങൾ പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാൻ കഴിയുന്ന കരാറുകളിൽ ഏർപ്പെടാതെ, ഗാസയിലെ സൈനിക ലക്ഷ്യങ്ങൾക്ക് മുൻഗണന നൽകിയതിൽ ചില ബന്ദികളുടെ കുടുംബങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 

വ്യാഴാഴ്ച രാത്രി നടത്തിയ ടെലിവിഷൻ പ്രസ്താവനയിൽ, ഇസ്രായേലി സൈനിക വക്താവ് ഡാനിയൽ ഹഗാരി പുതിയ വീഡിയോകളെ ''ജീവിതത്തിന്റെ അടയാളം" എന്നാണ് വിശേഷിപ്പിച്ചത്. ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള ഒരു അവസരവും ഞങ്ങൾ പാഴാക്കിയിട്ടില്ല, ഞങ്ങൾ ഒരു അവസരവും നഷ്ടപ്പെടുത്തില്ലെന്നും, അഡ്മിറൽ ഹഗാരി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (4 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

Malayali Vartha Recommends