Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇസ്രയേലിനെതിരെ റിയാദില്‍ പടയൊരുക്കം;അറബ് രാഷ്ട്രത്തലവന്മാരുടെ ചര്‍ച്ചയിലേക്ക് ഇറാന്‍ പ്രസിഡന്റ്,ഇബ്രാഹിം റെയ്‌സിയെ നേരിട്ട് ക്ഷണിച്ച് സൗദി,ശത്രുക്കള്‍ പരസ്പരം കൈകൊടുക്കുന്നു,ഈ കൂടിച്ചേരല്‍ അപകടമെന്ന് അമേരിക്ക

10 NOVEMBER 2023 07:19 PM IST
മലയാളി വാര്‍ത്ത

ഇസ്രയേലിനെതിരെ അറബ് രാഷ്ട്രങ്ങളുടെ പടയൊരുക്കം. പിന്നില്‍ ഇറാന്റെ ബുദ്ധി. റിയാദില്‍ അറബ് നേതാക്കളുടെ അസാധാരണ യോഗത്തിന് കളമൊരുങ്ങുന്നു. സൗദി അറേബ്യയുടെ ക്ഷണം അനുസരിച്ചാണ് അറബ് രാഷ്ട്രത്തലവന്‍മാര്‍ റിയാദില്‍ ഈ ആഴ്ച യോഗം ചേരുന്നത്. ജി.സി.സി രാജ്യങ്ങളിലെ തലവന്‍മാര്‍ക്ക് പുറമേ മറ്റ് അറബ് രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിക്ക് എത്തും. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും എത്തുമെന്നാണ് വിവരം. രണ്ട് യോഗങ്ങള്‍ക്കാണ് റിയാദില്‍ കളമൊരുങ്ങുന്നത്. ശനിയാഴ്ച അറബ് ലീഗിന്റെയും ഞായറാഴ്ച ഒ.ഐ.സിയുടേയും ഉച്ചകോടികളാണ് നടക്കുക. ഞായറാഴ്ചയിലെ ഉച്ചകോടിയില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയും പങ്കെടുക്കുമെന്നാണ് വിവരം. ഇസ്രയേല്‍-ഹമാസ് യുദ്ധം തന്നെയാണ് ചര്‍ച്ചാ വിഷയം. ഗാസയില്‍ ആക്രമണം നിറുത്തണമെന്ന് അറബ് രാജ്യങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇസ്രയേല്‍ മുഖവിലയ്ക്കടുത്തിരുന്നില്ല. ഇതോടെ ഇസ്രയേലുമായുള്ള ഐക്യചര്‍ച്ചകള്‍ സൗദി നിറുത്തി വച്ചിരുന്നു.

ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുക്കുന്നത് സംശയത്തോടെയാണ് അമേരിക്ക വീക്ഷിക്കുന്നത്. ചൈനീസ് മധ്യസ്ഥതയില്‍ സൗദിയുമായി ബന്ധം പുനസ്ഥാപിച്ച ശേഷമുള്ള ഇറാന്‍ പ്രസിഡന്റിന്റെ ആദ്യ സന്ദര്‍ശനമാണ് ഇത്. സുപ്രധാന ഉച്ചകോടിയാണ് നടക്കാന്‍ പോകുന്നതെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. എല്ലാ ഭിന്നതയും മാറ്റിവച്ച് ഗാസയിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ അറബ് രാജ്യങ്ങള്‍ ഒരുമിക്കുന്നു എന്നാണ് മനസിലാകുന്നത്. സൗദി അറേബ്യയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് പലസ്തീന്‍ ഇസ്രായേല്‍ യുദ്ധമുണ്ടായത്. ഇതോടെ അറബ് വികാരം മൊത്തം ഇസ്രായേലിനെതിരാകുകയും ചര്‍ച്ചകള്‍ നിലയ്ക്കുകയും ചെയ്തു. ഹമാസ് ലക്ഷ്യമിട്ടത് ഇതായിരുന്നു എന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.

മാത്രമല്ല, ഇറാനും സൗദി അറേബ്യയും കൂടുതല്‍ സഹകരിച്ച് പലസ്തീന്‍ വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ചൈനയുടെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും കഴിഞ്ഞ മാര്‍ച്ചിലാണ് സമാധാന കരാറില്‍ ഒപ്പുവച്ചത്. പിന്നീട് പരസ്പരം അംബാസഡര്‍മാരെ നിയമിക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും ഒന്നിക്കുന്നത് അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്. ഇസ്രായേലിനെതിരെ ഗാസയില്‍ നിന്ന് ഹമാസ്, ലബ്‌നാനില്‍ നിന്ന് ഹിസ്ബുല്ല, സിറിയയില്‍ നിന്ന് ഷിയാ സായുധ സംഘങ്ങള്‍ എന്നിവര്‍ ആക്രമണം നടത്തുന്നുണ്ട്. ഇവരെല്ലാം പ്രവര്‍ത്തിക്കുന്നത് ഇറാന്റെ പിന്തുണയോടെയാണ് എന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. അതിനിടെ യമനിലെ വിമതരായ ഹൂതികളും ഇസ്രായേലിനെതിരെ നീങ്ങുന്നുണ്ട്. ഇവിടെയുള്ള ഔദ്യോഗിക സൈന്യവും ആക്രമണം നടത്തിയിരുന്നു. യമനിലെ വിമതരെ പിന്തുണയ്ക്കുന്നത് ഇറാനും സൈന്യത്തെ പിന്തുണയ്ക്കുന്നത് സൗദിയുമാണ്. ഗാസയിലെ ആക്രമണം നിര്‍ത്തണമെന്ന് അറബ് രാജ്യങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ മുഖവിലക്കെടുത്തിട്ടില്ല. ഇതോടെ ഇസ്രായേലുമായുള്ള ഐക്യ ചര്‍ച്ചകള്‍ സൗദി നിര്‍ത്തിവച്ച മട്ടാണ്. യുദ്ധം അവസാനിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനങ്ങളുണ്ടാകൂ.

അറബ് രാഷ്ട്രങ്ങളും ഇറാനും ചേര്‍ന്നുള്ള ചര്‍ച്ചയില്‍ അമേരിക്ക അപകടം മണക്കുന്നുണ്ട്. ഗാസയില്‍ ആക്രമണം അവസാനിപ്പിക്കുക,ഹമാസിനെ സുരക്ഷിതരാക്കുക ഇതില്‍ കുറഞ്ഞൊരു ആവശ്യം ഇറാനില്ല. പലസ്തീന് വേണ്ടിയാണ് അറബ് രാഷ്ട്രങ്ങള്‍ വാദിക്കുന്നത്. ഹമാസ് നടത്തുന്ന ആക്രമണങ്ങളെ വെള്ളപൂശാനാണ് ഇരാന്‍ ഇറങ്ങിയിരിക്കുന്നത്. അറബ്-ഇസ്രയേല്‍-അമേരിക്കന്‍ ബന്ധം വഷളാക്കുക എന്നതാണ് ഇറാന്റെയും ഹമാസ്,ഹിസ്ബുള്ള ഭീകര ഗ്രൂപ്പുകളുടേയും ലക്ഷ്യം. ചര്‍ച്ചകള്‍ ആ വഴിക്ക് തിരിച്ച് വിടാന്‍ തന്നെയാണ് ഇബ്രാഹിം റെയ്‌സി എത്തുന്നത്. അല്ലെങ്കില്‍ സൗദിയ്ക്ക് നേരെ സ്ഥിരം ആക്രമണം നടത്തുന്ന ഹൂതിവിമതരെ ഇളക്കി വിടുന്ന ഇറാനുമായ് ഒരു ചര്‍ച്ചയ്ക്ക് പോലും തയ്യാറാകേണ്ടവരല്ല സൗദി ഭരണകൂടം.

ഹമാസ് എന്താണോ ആഗ്രഹിച്ചത് അത് നടപ്പിലാകുന്നു. അറബ് രാഷ്ട്രങ്ങളും അടുത്ത് കൊണ്ടിരുന്നത് ഹമാസിനേയും ഇറാനേയും ചൊടിപ്പിരുന്നു. ഈ ബന്ധം തകര്‍ക്കാന്‍ പദ്ധതികള്‍ പ്ലാനിടുകയായിരുന്നു. ബെയ്‌റൂട്ടില്‍ ഹമാസ് ഹിസ്ബുള്ള ഇറാനുമായ് നടത്തിയ ചര്‍ച്ചകള്‍ പുറത്ത് വന്നിരുന്നു. അതിന് പിന്നെലയാണ് ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയത്. ഹമാസിന്റെ പൊടുന്നനെയുള്ള ആക്രമണത്തിന് പിന്നില്‍ അറബ് ഇസ്രയേല്‍ ബന്ധം തകര്‍ക്കുക എന്ന ഉദ്ദേശവും ഉണ്ടായിരുന്നു എന്നുള്ളത് വ്യക്തം. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലുമായ് അടുത്താല്‍ അത് ഇറാന് മുട്ടന്‍ പണിയാണ്. പലസ്തീന്‍ ജനതയുടെ വിഷയം ഉയര്‍ത്തിക്കാട്ടി അറബ് രാജ്യങ്ങളെ ഇസ്രയേലിനെതിരെ തിരിക്കുക എന്ന നീക്കത്തില്‍ ഇറാന്‍ വിജയിച്ചു. അതിന്റെ ബാക്കി പത്രമാണ് റിയാദില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ച. ഗാസയില്‍ വീണ തീപ്പൊരി ആളിക്കത്തിച്ച് യുദ്ധത്തില്‍ നേട്ടം കൊയ്യാനാണ് ഇറാന്റെ നീക്കം. ഇറാനും ഇസ്രയേലും പോരടിച്ച് നില്‍ക്കുമ്പോള്‍ നെതന്യാഹുവിന് വലിയ പണി കൊടുത്തതിന്റെ ആവേശത്തിലാണ് ഇറാന്‍ ഭരണകൂടം. സൗദി-ഇസ്രയേല്‍ സൗഹൃദം ദൃഡമക്കാന്‍ കളമൊരുക്കിയ യുഎസസ്ിനും പണിവെച്ചു എന്ന ആവേശമാണ് ഇറാന്.

ഇറാന് തീര്‍ത്താല്‍ തീരാത്ത പകയാണ് ഇസ്രയേലിനോടുള്ളത്. ഇറാനും ഇസ്രയേലും തമ്മില്‍ അതിര്‍ത്തികളില്ല, പ്രകൃതിവിഭവമേഖലകളൊന്നും തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ പങ്കുവയ്ക്കുന്നില്ല. എന്നാല്‍ ഇന്നത്തെ ലോകത്തെ ഏറ്റവും ശക്തമായ ശീതസമരങ്ങളിലൊന്ന് ഈ രാജ്യങ്ങള്‍. 'ഇറാന്‍-ഇസ്രയേല്‍ പ്രോക്‌സി കോണ്‍ഫ്‌ലിക്ട് 'എന്നാണ് ലോകവേദിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കുടിപ്പക അറിയപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശീതസമരം കൂടുതല്‍ ചൂടുപിടിക്കുന്ന കാഴ്ചയ്ക്കാണ് ലോകം കാഴ്ചക്കാരാകുന്നത്. രാജ്യാന്തരതലത്തില്‍ ഇസ്രയേലിന്‌റെ നയപരവും തന്ത്രപരവുമായ എതിരാളിയാണ് ഇറാന്‍.

ഇറാനിലെ നടാന്‍സ് ആണവനിലയത്തിന് 2010ല്‍ ഇന്റര്‍നെറ്റുമായി യാതൊരു ബന്ധവുമില്ലായിരുന്നു. നിലയത്തിലെ കംപ്യൂട്ടറുകളെല്ലാം ഒരു സ്വകാര്യ നെറ്റ് വര്‍ക് വഴി കണക്ടഡായിരുന്നെങ്കിലും അട്ടിമറികള്‍ ഭയന്ന് ഇവയെ ഒന്നും സൈബര്‍ ലോകവുമായി ബന്ധിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ തന്ത്രപരമായ പദ്ധതിയില്‍ ഒരു ചാരന്‍ നിലയത്തിനുള്ളില്‍ കടന്ന് തന്റെ കൈയിലുള്ള പെന്‍ഡ്രൈവില്‍ നിന്ന് നിലയത്തിലെ കംപ്യൂട്ടര്‍ സംവിധാനത്തിലേക്കു വൈറസിനെ കടത്തുകയായിരുന്നെന്നു കരുതപ്പെടുന്നു.

ഇസ്രയേല്‍, യുഎസ് സഹകരണത്തിലാണ് സ്റ്റക്‌സ്‌നെറ്റ് വികസിപ്പിച്ചതെന്ന് കരുതപ്പെടുന്നു.ഇറാന്റെ ആണവപദ്ധതികളെ യുഎസ് നയിക്കുന്ന പാശ്ചാത്യ ചേരി എന്നും ഭയത്തോടെയും സംശയത്തോടെയുമാണ് നോക്കികാണുന്നത്. യുറേനിയം സമ്പൂഷ്ടീകരണവുമായി ബന്ധപ്പെട്ടുള്ള സംവിധാനങ്ങളെ നിയന്ത്രിക്കുന്ന കംപ്യൂട്ടറുകളെ മാത്രമാണ് സ്റ്റക്‌സ്‌നെറ്റ് ലക്ഷ്യം വച്ചത്. ഇതു കൊണ്ട് തന്നെയാണ് യുഎസും ഇസ്രയേലും സംശയനിഴലില്‍ വന്നെത്തിയതും. ഏതായാലും ലോകത്തിലെ ആദ്യ സൈബര്‍ യുദ്ധ ആയുധമായാണു സ്‌കൈനെറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. നടാന്‍സ് പൂര്‍ണമായും നിയന്ത്രണത്തിലല്ലാതെയായി. ഇറാന്റെ ആണവമേഖലയ്ക്ക് വലിയ ആഘാതമാണ് ഇതു മൂലം സംഭവിച്ചത്. ഇതു കൂടാതെ ഇറാനില്‍ ആണവവിദ്യയും നവീന ആയുധങ്ങളുമായി ബന്ധപ്പെട്ടുള്ള പല ഉന്നത സൈനികരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതിനു പിന്നില്‍ ഇസ്രയേലിലെ മൊസാദിന്റെ ഇടപെടലുകളുണ്ടെന്ന് ഇറാന്‍ വിശ്വസിക്കുന്നുണ്ട്.

ഇസ്രയേല്‍ഇറാന്‍ ബന്ധത്തിലെ ഏറ്റവും വലിയ വിള്ളലുകള്‍ക്കൊന്നിനു കാരണമായത് റോണ്‍ അറാദിന്‌റെ തിരോധാനമാണ്. 1986 ഒക്ടോബറില്‍ ലബനനു മുകളിലൂടെ സൈനികവിമാനം പറപ്പിക്കുകയായിരുന്നു വ്യോമസേനാ ഉദ്യോഗസ്ഥനും പൈലറ്റുമായ അറാദ്. എന്നാല്‍ ഒരു ബോംബ് ഡ്രോപ് ചെയ്തതിനെത്തുടര്‍ന്നുണ്ടായ അപകടം മൂലം അറാദിന്‌റെ വിമാനം തകര്‍ന്നു വീണു. അറാദിന്‌റെ ജീവന്‍ രക്ഷപ്പെട്ടെങ്കിലും ലബനീസ് ഷിയാ സംഘടനയായ അമാലിന്‌റെ പിടിയിലായി പൈലറ്റ്. ഇസ്രയേലില്‍ തടവില്‍ കഴിയുന്ന 200 ലബനീസ്, 450 പലസ്തീന്‍ തടവുപുള്ളികള്‍ക്കു പകരം അറാദിനെ കൈമാറാമെന്ന് അമാല്‍ ഉടമ്പടി മുന്നോട്ടുവച്ചെങ്കിലും ഇസ്രയേല്‍ ഇതിന് ഒരുക്കമായിരുന്നില്ല.തുടര്‍ന്ന് അറാദിനെ ഇറാനു കൈമാറി. പിന്നീട് രണ്ടുവര്‍ഷത്തിനിടയ്ക്ക് ഇസ്രയേലിലേക്ക് 2 കത്തുകള്‍ അറാദ് എഴുതി. അദ്ദേഹത്തിന്‌റെ ചിത്രങ്ങളും പുറത്തിറങ്ങി. എന്നാല്‍ 1988 മുതല്‍ അറാദിനെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇല്ല. അറാദിന് എന്തു സംഭവിച്ചെന്ന് അറിയാനായി അന്നു മുതല്‍ ഇസ്രയേലി സേനയായ ഐഡിഎഫും മൊസാദും വിവിധ ദൗത്യങ്ങള്‍ നടത്തിവരുന്നു. അഞ്ചുവര്‍ഷം മുന്‍പ് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ അറാദ് 1988ല്‍ തന്നെ കൊല്ലപ്പെട്ടിരിക്കാമെന്ന് മൊസാദ് പ്രസ്താവിച്ചിരുന്നു. 2006ല്‍ ഇതേകാര്യം ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുള്ളയും പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (6 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (10 hours ago)

Malayali Vartha Recommends