Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഗാസയില്‍ ഖത്തര്‍ നിര്‍മ്മിച്ച ആശുപത്രി ഹമാസ് തുരങ്കശൃംഖല;ആശുപത്രി വളഞ്ഞ് ഐഡിഎഫ്,ഇസ്രേയലിനെതിരെ തിരിഞ്ഞ് ഖത്തര്‍ ഭരണകൂടം,അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് ഖത്തര്‍,ഒരിഞ്ച് പിന്നോട്ടില്ലാതെ ഇസ്രയേല്‍ ഭരണകൂടം,ഇരു രാജ്യങ്ങളും തമ്മില്‍ പോര് മുറുകുന്നു

10 NOVEMBER 2023 07:37 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗാസയില്‍ ഖത്തര്‍ നിര്‍മ്മിച്ച ആശുപത്രിയ്ക്ക് താഴെ ഹമാസ് തുരങ്കം. ഇസ്രയേല്‍ സൈന്യത്തിന്റെ വെളിപ്പെടുത്തിലില്‍ ഇടഞ്ഞ് ഖത്തര്‍ ഭരണകൂടം. സിവിലയന്‍സിനെ ആക്രമിച്ച് കൊലപ്പെടുത്തുന്നതിന് വേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് ഖത്തര്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഇരു രാജ്യങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ പോരിലേക്ക്. ഇസ്രയേല്‍ അറബ് ബന്ധം വഷളാകുന്നു. ഹമാസ് ലക്ഷ്യം വെച്ചത് എന്താണോ അത് നടപ്പാകുന്നു. ഗസയില്‍ ഖത്തര്‍ നിര്‍മിച്ച ഷെയ്ഖ് ഹമദ് ആശുപത്രിക്ക് താഴെ തുരങ്കങ്ങള്‍ ഉണ്ടെന്നാണ് ഇസ്രായേല്‍ അധിനിവേശ സേനാ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.

ആശുപത്രികള്‍, സ്‌കൂളുകള്‍, ജനക്കൂട്ടം, കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ അഭയകേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള അധിനിവേശത്തെ ന്യായീകരിക്കാനുള്ള നഗ്‌നമായ ശ്രമമായി ഇത് കണക്കാക്കി ഒരു സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള ഖത്തര്‍ കമ്മിറ്റി ചെയര്‍മാന്‍ അംബാസഡര്‍ മുഹമ്മദ് എല്‍ ഇമാദി പറഞ്ഞു. ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള ഖത്തരി കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി, ഇസ്രായേല്‍ അനുമതിയോടെ, ഗാസയിലെ ഷെയ്ഖ് ഹമദ് ഹോസ്പിറ്റല്‍ ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സുതാര്യമായാണ് സ്ഥാപിച്ചതെന്ന് അദ്ദേഹം ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഗാസയിലെ ആയിരക്കണക്കിന് ആളുകള്‍ ഇത് പ്രയോജനപ്പെടുത്തുന്നു. അത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായി ഉന്നയിക്കരുതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇക്കാര്യങ്ങളെക്കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണമില്ലാതെ ഇസ്രായേല്‍ ആരോപണങ്ങള്‍ മുഖവിലക്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു. സിവിലിയന്‍ സൗകര്യങ്ങള്‍ ലക്ഷ്യമിടാനുള്ള ഒരു ഒഴികഴിവ് ആണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാസയിലെ ഷെയ്ഖ് ഹമദ് ഹോസ്പിറ്റലിനെ ലക്ഷ്യം വയ്ക്കുന്നത് ആയിരക്കണക്കിന് രോഗികളുടെ അഭയസ്ഥാനം നഷ്ടപ്പെടുത്തുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത് സിവിലിയന്മാര്‍ക്കും അവരുടെ സേവന സൗകര്യങ്ങള്‍ക്കും എതിരായ യുദ്ധക്കുറ്റങ്ങളുടെ പരമ്പരയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും, പ്രത്യേകിച്ച് അടുത്തിടെ നിരവധി ആശുപത്രികളെയും ആംബുലന്‍സിനെയും ബാധിച്ച അതിക്രമങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു.

കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റിന്റെ ധനസഹായത്തോടെ സ്ഥാപിതമായ ഗാസയിലെ ഷെയ്ഖ് ഹമദ് ഹോസ്പിറ്റല്‍, പ്രോസ്‌തെറ്റിക്‌സ്, മോട്ടോര്‍, വെര്‍ബല്‍ റീഹാബിലിറ്റേഷന്‍, ഒക്യുപേഷണല്‍ തിയറി, നഴ്‌സിംഗ്, സ്പീച്ച്, ഓഡിയോളജി, പീഡിയാട്രിക്‌സ് എന്നീ വിഭാഗങ്ങളില്‍ തെറാപ്പി സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കല്‍ സൗകര്യങ്ങളിലൊന്നായി ഹോസ്പിറ്റലിനെ കണക്കാക്കുന്നു. ഗാസയിലെ ആരോഗ്യ സേവനങ്ങള്‍ ലക്ഷ്യമിടുന്നതിനെ അപലപിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ഉറച്ചുനില്‍ക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രയേല്‍ഹമാസ് യുദ്ധം തുടങ്ങിയതോടെ ഖത്തര്‍ ഇസ്രയേലിന് നേരെ ഇടഞ്ഞിരുന്നു. ഇസ്രായേല്‍ മാത്രമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്ക് ഉത്തരവാദിയെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം ആരോപിച്ചത്. പലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് ഖത്തര്‍ പറഞ്ഞത്. ഇരുരാജ്യങ്ങളും ഏറ്റുമുട്ടലില്‍ നിന്ന് പിന്നോട്ട് പോകണം. ഈ അവസരം ഉപയോഗപ്പെടുത്തി ഗാസയിലെ പലസ്തീന്‍ ജനതയ്‌ക്കെതിരെ യുദ്ധം നടത്താനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ അന്താരാഷ്ട്ര സമൂഹം തടയണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടിരുന്നു. തുടക്കത്തിലെ അറബ് രാഷ്ട്രങ്ങളുമായ് ഇടഞ്ഞായിരുന്നു ഇസ്രയേല്‍. ഹമാസിനെ പോരാളികളെന്ന് വിളിച്ച അറബ് രാജ്യങ്ങളോട് പുച്ഛം മാത്രമെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്. ആരൊക്കെ ഇടനില നില്‍ക്കാന്‍ വന്നാലും ഇത് തീരില്ല ഹമാസിന്റെ നാശം കണ്ടേ ഈ യുദ്ധം തീരൂവെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചത്.

ഇതിനിടെ പലസ്തീന്‍കാരുടെ കൂട്ടപ്പലായനം തുടരവേ, ഗാസ സിറ്റിയില്‍ ഇസ്രയേല്‍ഹമാസ് തെരുവുയുദ്ധം. രോഗികള്‍ക്കു പുറമേ ആയിരങ്ങള്‍ അഭയം തേടിയ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ പരിസരത്തേക്ക് ഇസ്രയേല്‍ സൈന്യമടുത്തെന്നാണു റിപ്പോര്‍ട്ട്. അല്‍ ഷിഫയില്‍ ഹമാസ് കമാന്‍ഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇസ്രയേല്‍ ആരോപണം. വടക്കന്‍ ഗാസയിലെ മുഖ്യപാതയില്‍ കനത്ത ഷെല്ലാക്രമണവും വെടിവയ്പും തുടരുകയാണ്. തെരുവുയുദ്ധത്തില്‍ ഇരുപക്ഷത്തും കാര്യമായ ആള്‍നാശമുണ്ടെന്നാണു സൂചന. 10 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ജബാലിയ അഭയാര്‍ഥി ക്യാംപിലെ കോംപൗണ്ട് 17 എന്ന ഹമാസ് താവളം പിടിച്ചതായും ഒട്ടേറെ ഹമാസുകാരെ വധിച്ചതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

35 സൈനികര്‍ കൊല്ലപ്പെട്ടതായും അറിയിച്ചു. എന്നാല്‍, ഇതിലധികം സൈനികരെ വധിച്ചതായും ഡസന്‍കണക്കിനു ടാങ്കുകളും ബുള്‍ഡോസറും സൈനികവാഹനങ്ങളും തകര്‍ത്തതായും ഹമാസ് അവകാശപ്പെട്ടു. വടക്കന്‍ ഗാസയില്‍ നിന്ന് ജനങ്ങള്‍ തെക്കോട്ട് ഒഴിഞ്ഞുപോകണമെന്ന ആവശ്യം അഞ്ചാം ദിവസവും ഇസ്രയേല്‍ ആവര്‍ത്തിച്ചു. ഇതിനായി ദിവസവും 4 മണിക്കൂര്‍ ആക്രമണം നിര്‍ത്തിവയ്ക്കാന്‍ ഇസ്രയേല്‍ സമ്മതിച്ചതായി യുഎസ് അറിയിച്ചു. 24 മണിക്കൂറിനിടെ അരലക്ഷത്തോളം പേര്‍ കൂടി വടക്കന്‍ഗാസയില്‍ നിന്നു പലായനം ചെയ്തുവെന്ന് യുഎന്‍ അറിയിച്ചു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 10,812 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 40 % കുട്ടികളാണ്. കിഴക്കന്‍ സിറിയയില്‍ ഹിസ്ബുല്ലയുടെ താവളം യുഎസ് ബോംബിട്ടു തകര്‍ത്തു. തെക്കന്‍ സിറിയയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ വ്യോമസേനാത്താവളവും റഡാര്‍ സ്റ്റേഷനും തകര്‍ന്നു. ഗാസയിലേക്കുള്ള ജീവകാരുണ്യസഹായം ഏകോപിപ്പിക്കുന്നതിനായി 80 രാജ്യങ്ങളുടെ പ്രതിനിധികള്‍ പാരിസില്‍ യോഗം ചേര്‍ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (3 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (4 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (4 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (4 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (4 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (4 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (5 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (5 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (5 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (8 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (8 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (8 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (9 hours ago)

Malayali Vartha Recommends