Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഇഞ്ചോടിഞ്ച് പോരാട്ടം...തെരുവുകളിൽ പോലും ഇസ്രയേൽ സേനയും ഹമാസും തമ്മിൽ നേർക്കുനേർ... ഇന്ധനം തീർന്ന് ജനറേറ്ററുകൾ നിലച്ചതോടെ വൈദ്യുതി മുടങ്ങി...ഇൻകുബേറ്ററിലുള്ള ഒരു നവജാതശിശു അടക്കം അഞ്ച് രോഗികൾ മരിച്ചതായി ആരോഗ്യമന്ത്രാലയം...

12 NOVEMBER 2023 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നതിനിടെ ഗാസയിലെ ആശുപത്രികളെ ലക്ഷ്യമിട്ട് ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍. ഈ ആശുപത്രികള്‍ ഹമാസ് ഭീകരരുടെ താവളമാണെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഹമാസ് ഭീകരര്‍ ആശുപത്രികളെ സുരക്ഷിത താവളമാക്കുകയും രോഗികളെ കവചങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും ഇസ്രായേല്‍ ചൂണ്ടിക്കാട്ടുന്നു.ഗാസയുടെ മധ്യഭാഗത്തുള്ള മൂന്ന് ആശുപത്രികളെ ഒന്നൊന്നായി ലക്ഷ്യമാക്കി ഇസ്രായേല്‍ ടാങ്കുകള്‍ നീങ്ങുകയാണ്. ഇതിനിടെ ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡര്‍ അഹമ്മദ് സിയാം കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് പ്രഖ്യാപിച്ചു.ഗാസയിലെ റാന്തിസി ആശുപത്രിയില്‍ ആയിരത്തോളം ഗാസ നിവാസികളെ സിയാം ബന്ദികളാക്കിയിരുന്നുവെന്നാണ് വിവരം. ഗസ്സയിലെ തെരുവുകളിൽ ഇസ്രയേൽ സേനയും ഹമാസും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഇന്ധനം തീർന്ന് ജനറേറ്ററുകൾ നിലച്ചതോടെ വൈദ്യുതി മുടങ്ങി.

 

ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ പ്രവർത്തനം സ്തംഭിച്ചു. ഇൻകുബേറ്ററിലുള്ള ഒരു നവജാതശിശു അടക്കം അഞ്ച് രോഗികൾ മരിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 37 നവജാതശിശുക്കളാണ് അൽ ഷിഫയിലെ ഇൻകുബേറ്ററിലുള്ളത്.ആശുപത്രി സമുച്ചയം വളഞ്ഞ ഇസ്രയേൽ സൈന്യം പുറത്തിറങ്ങുന്നവർക്കുനേരെ വെടിവയ്പു തുടരുകയാണ്.വൈദ്യുതി നിലച്ച അൽ ഷിഫയിൽ മെഡിക്കൽ ഉപകരണങ്ങൾ നിശ്ചലമായി. തീവ്രപരിചരണവിഭാഗത്തിലുള്ള രോഗികൾ മരണത്തിനു കീഴടങ്ങിത്തുടങ്ങിയതായി ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സെൽമിയ പറഞ്ഞു. അൽ ഷിഫയിൽ നിലവിൽ 1500 രോഗികളുണ്ട്. 1500 ആരോഗ്യപ്രവർത്തകരും.അഭയം തേടിയ ഒട്ടേറേപ്പേർ ആക്രമണഭീഷണി കനത്തതോടെ ഒഴിഞ്ഞുപോയെങ്കിലും ഇപ്പോഴും 20,000 പേർ അൽ ഷിഫയിലുണ്ട്. ഇവർക്കാവശ്യമായ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത സ്ഥിതിയാണ്. സുരക്ഷാപ്രശ്‌നം മൂലം ലോകാരോഗ്യസംഘടനയുമായി ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരും ഗസ്സ സിറ്റി വിട്ടു.

ജനറേറ്റർ നിലച്ചതുകാരണം ഫ്രീസറിൽനിന്ന് മാറ്റിയ മൃതദേഹങ്ങൾ ഖബറടക്കാനായി അൽ ഷിഫ ആശുപത്രിയിൽ കൂട്ടക്കുഴിമാടം ഒരുക്കാനുള്ള ശ്രമം ഇസ്രയേലി ഷെല്ലിങ്ങിനെ തുടർന്ന് ഉപേക്ഷിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.ആർക്കും ആശുപത്രിയിൽനിന്ന് പുറത്തുകടക്കാനോ ആശുപത്രിയിലേക്ക് വരാനോ സാധിക്കുന്നില്ല. അനങ്ങുന്ന ആരെയും സ്‌നൈപ്പറുകൾ വെടിവെച്ചിടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അൽ ഖുദ്‌സ് ഹോസ്പിറ്റൽ ടാങ്കുകൾ വളഞ്ഞിരിക്കുകയാണ്. 14,000പേർ അഭയംതേടിയിരിക്കുന്ന ആശുപത്രി വളപ്പിലേക്ക് ഏതുനിമിഷവും ടാങ്കുകൾ ഇരച്ചുകയറുമെന്ന അവസ്ഥയാണ്.വടക്കൻഗസ്സയിലെ അൽഖുദ്‌സ് ആശുപത്രിയെയും ഇസ്രയേൽ ടാങ്കുകൾ വളഞ്ഞു. ഇവിടെയും ആശുപത്രിയിലേക്കു വെടിവയ്പുണ്ടായി.

 

ആശുപത്രികളിൽ ഹമാസിന്റെ താവളങ്ങളുണ്ടെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഹമാസ് ഇത് നിഷേധിക്കുന്നു. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗസ്സയിൽ 11,070 പേർ കൊല്ലപ്പെട്ടു. 2700 പേരെ കാണാതായി. ഹമാസ് കമാൻഡറായ അഹ്‌മദ് സിയാമിനെ വധിക്കാനാണ് വടക്കൻ ഗസ്സയിൽ അഭയകേന്ദ്രമാക്കിയ അൽ ബുറാഖ് സ്‌കൂളിൽ കഴിഞ്ഞദിവസം ബോംബിട്ടതെന്ന് ഇസ്രയേൽ വ്യക്തമാക്കി.ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനും അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തിനുമെതിരെ രൂക്ഷ വിമർശനവുമായി അറബ് ലീഗ് - ഇസ്ലാമിക് കോർഡിനേഷൻ അടിയന്തര ഉച്ചകോടി രംഗത്തെത്തി. ഗസ്സയിൽ അടിയന്തര വെടിനിർത്തലും മാനുഷിക ഇടനാഴിയും നടപ്പാക്കാനും ഗസ്സയ്ക്ക് മേലുള്ള ഉപരോധം അടിയന്തരമായി അവസാനിപ്പിക്കാനും ഉച്ചകോടി ആവശ്യപ്പെട്ടു. കിഴക്കൻ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ എന്നതിലപ്പുറം മറ്റൊരു പരിഹാരമില്ലെന്ന് സൗദി നിലപാട് വ്യക്തമാക്കി.കേവലം വെടിനിർത്തലാവശ്യപ്പെടുന്നതിനപ്പുറം ശക്തമായ നിലപാടുകളിലേക്ക് പോവുകയാണ് അറബ് രാജ്യങ്ങൾ. അന്താരാഷ്ട്ര വേദികളിൽ നിരന്തരം വെടിനിർത്തലാവശ്യപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിൽ അറബ് മേഖലയുടെ അതൃപ്തിയും ഉച്ചകോടി ആവർത്തിച്ചു.

 

യു എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് മുഹമ്മദ് ബിൻ സൽമാൻ തുറന്നടിച്ചു. ഇസ്രയേസലിന്റെ ചെയ്തികൾ അന്താരാഷ്ട്ര സമൂഹം എത്രകാലം നോക്കി നിൽക്കുമെന്ന് ഖത്തർ അമീർ ചോദിച്ചു.നിർണായകവും ചരിത്രപരവുമായ തീരുമാനമെടുക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.യുദ്ധം അവസാനിപ്പിക്കുന്നതിലപ്പറം, കൈയേറ്റങ്ങൾ ഒഴിയാനും, ഗസ്സയ്ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കാനും ,മേഖല കൈയേറി ജനവാസമേഖലകളുണ്ടാക്കുന്നതിൽ നിന്ന് പിന്തിരിയാനും കൂടി ആവശ്യപ്പെട്ടായിരുന്നു സൗദി പ്രധാനമന്ത്രിയുടെ അധ്യക്ഷ പ്രസംഗം. സിവിലിയന്മാർ ആക്രമിക്കപ്പെടുന്നതിൽ ഇസ്രയേലിനെ ഉത്തരവാദിയായി കാണും. ഉപരോധവും കൈയേറ്റവും അവസാനിപ്പിക്കണം. ഗസ്സയിൽ നിന്ന് ജനങ്ങളെ തുടച്ചുനീക്കി പ്രദേശം കൈയടക്കാനുള്ള നീക്കമാണ് ഇസ്രയേലിന്റേതെന്ന് ഉച്ചകോടിയിൽ വിമർശനമുയർന്നു. ഇതിനായി വംശഹത്യയാണ് ഇസ്രയേൽ നടത്തുന്നത്. സ്വതന്ത്ര ഫലസ്തീനെന്ന പൊതുനിലപാടിൽ മാറ്റമില്ലെന്നും ഉച്ചകോടി വ്യക്തമാക്കി.സൗദി, യു എ ഇ, ഖത്തർ, തുർക്കി, ഈജിപ്ത് തുടങ്ങി അറബ് രാജ്യങ്ങളെല്ലാം ഉച്ചകോടിയിൽ പങ്കെടുത്തു. സൗദിയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയീസി സൗദിയിലെത്തിയത് ശ്രദ്ധേയമായി.

 

അടിയന്തര പ്രധാന്യം കണക്കിലെടുത്താണ് അറബ് ലീഗ് - ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ് യോഗങ്ങൾ വെവ്വേറെ നടത്തുന്നതിന് പകരം സംയുക്ത ഉച്ചകോടിയാക്കിയത്.ഇസ്രയേൽ ആക്രമണം നിർത്താൻ യുഎസ് ഇടപെടണമെന്ന് ഫലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. സൗദി അറേബ്യ വിളിച്ചുചേർത്ത ഉച്ചകോടിയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി, സിറിയ പ്രസിഡന്റ് ബഷാർ അൽ അസദ്, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി എന്നിവരടക്കം രാഷ്ട്രത്തലവന്മാർ പങ്കെടുത്തു.48 മണിക്കൂറിനുള്ളില്‍ മൂന്ന് ആശുപത്രികള്‍ ആക്രമിക്കപ്പെട്ടു. അതില്‍ 22 പേരെങ്കിലും മരിച്ചുവെന്നാണ് വിവരം.രോഗികള്‍ക്കിടെയില്‍ ഹമാസ് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ഇസ്രായേല്‍ അവകാശപ്പെടുന്നു.ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയും വ്യാഴാഴ്ച രാത്രി വൈകി ഇസ്രായേല്‍ ആക്രമിച്ചു.

കഴിഞ്ഞ രണ്ട് ദിവസത്തോളം ഈ ആശുപത്രി ഇസ്രായേല്‍ സൈന്യം വളഞ്ഞിരുന്നു. ഇസ്രായേല്‍ ആദ്യം ആശുപത്രിക്ക് നേരെ മിസൈലുകള്‍ തൊടുത്തുവിട്ടു. തുടര്‍ന്ന് ബോംബ് വര്‍ഷിക്കാന്‍ തുടങ്ങി.ആക്രമണം നടന്നയുടന്‍ അല്‍ ഷിഫ കാമ്പസിലുടനീളം പരിഭ്രാന്തി ഉയര്‍ന്നു.കുട്ടികളടക്കം രക്തം വാര്‍ന്ന് കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിനിടെ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ചിത്രങ്ങളും പുറത്തുവന്നു.ഇവിടെയും ഇസ്രായേല്‍ ബോംബെറിഞ്ഞു.ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ ടെന്റുകളില്‍ നിന്ന് പുറത്തേക്ക് ഓടുന്നത് കണ്ടു.വടക്കന്‍ ഗാസയിലെ ഇസ്രായേല്‍ സൈന്യത്തിന്റെ ലക്ഷ്യമായ ഒരു വലിയ ആശുപത്രിയാണിത്.

 

 

ഇതിനിടെ ഇസ്രായേല്‍ ടാങ്കുകള്‍ ഗാസയിലെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിച്ചു. ആശുപത്രി പരിസരം ടാങ്കുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയാണ്.അതേസമയം അല്‍-റാന്റിസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിനു സമീപവും ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി അവകാശപ്പെടുന്നു.ഇതുമൂലം സമീപത്തെ പല കെട്ടിടങ്ങളും തകര്‍ന്നു.ഈ ആശുപത്രി മുഴുവന്‍ ഇസ്രായേല്‍ സൈന്യം വളഞ്ഞിരിക്കുകയാണ്.ആശുപത്രി മുഴുവന്‍ ബാരിക്കേഡ് ചെയ്തിട്ടുണ്ട്.ആളുകള്‍ക്ക് ഇവിടെ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (3 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (4 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (4 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (4 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (4 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (4 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (5 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (5 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (5 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (8 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (8 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (8 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (9 hours ago)

Malayali Vartha Recommends