യുദ്ധം തുടങ്ങി ഒരു മാസം...കുഞ്ഞുങ്ങൾ അടക്കം അതിക്രൂരമായി കൊലപ്പെടുകയാണ്.... പുറംലോകത്തുനിന്ന് ഗസ്സയിലെ ആശുപത്രികളെ വേർപെടുത്തിയ ഇസ്രായേൽ സേന....കൂട്ടക്കൊലക്ക് ഒരുങ്ങുകയാണെന്ന് ആശങ്ക...

യുദ്ധം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും. അവസാനിപ്പിക്കാനുള്ള യാതൊരു ഉദ്ദേശവുമില്ലാതെ രണ്ടു കൂട്ടരും തുടരുകയാണ്. ഓരോ ദിവസവും കഴിയും തോറും , വളരെ ഞെട്ടലുണ്ടാക്കുന്ന വാർത്തകളാണ് ഗാസയിൽ നിന്നും ലഭിക്കുന്നത്. കുഞ്ഞുങ്ങൾ അടക്കം അതിക്രൂരമായി കൊലപ്പെടുകയാണ്. പുറംലോകത്തുനിന്ന് ഗസ്സയിലെ ആശുപത്രികളെ വേർപെടുത്തിയ ഇസ്രായേൽ സേന അവിടങ്ങളിൽ സമാനതകളില്ലാത്ത കൂട്ടക്കൊലക്ക് ഒരുങ്ങുകയാണെന്ന് ആശങ്ക ഉയർന്നു. ആശുപത്രികളിൽനിന്ന് ഒരു അനക്കമുണ്ടായാൽ വളഞ്ഞിരിക്കുന്ന ഇസ്രായേൽ സൈന്യത്തിന്റെ സ്നൈപ്പർ സ്ക്വാഡിന്റെ വെടിയുണ്ടകൾ ചീറിയെത്തും.ആശുപത്രിയിൽനിന്ന് പുറത്തേക്ക് രക്ഷപ്പെടാനോ പുറത്തുനിന്ന് ആശുപത്രിയിലേക്ക് വരാനോ കഴിയില്ല.
‘‘പ്രവർത്തിപ്പിക്കാനുള്ള ഇന്ധനമില്ലാത്തതിനാൽ പ്രധാന ഫ്രീസറിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നു. ഇവ കാരണം മറ്റ് പകർച്ചവ്യാധികൾ ഉണ്ടാവാതിരിക്കാൻ ഉടൻ ഖബറടക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.എന്നാൽ ഇസ്രായേൽ ഇടതടവില്ലാതെ ബോംബിങ് നടത്തുന്നതിനാൽ അത് സാധിക്കുന്നില്ല’’ -അൽശിഫ ആശുപത്രി സർജൻ മർവാൻ അബൂസാദ ബി.ബി.സിക്ക് അയച്ച വോയ്സ് നോട്ടിൽ പറഞ്ഞു. ആശുപത്രിയിൽനിന്ന് റോഡിലേക്ക് ഇറങ്ങിയവർക്കു നേരെ ഇസ്രായേൽ വെടിയുതിർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ആശുപത്രിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരെ തെരുവിൽ വെച്ച് ഇസ്രായേൽ സേന വെടിവെച്ചു വീഴ്ത്തി’’ -മർവാൻ വിശദീകരിച്ചു.അതെ സമയം ലോക രാജ്യങ്ങൾ എല്ലാം തന്നെ വെടിനിർത്തലിനുള്ള ഒത്തു തീർപ്പിനു വേണ്ടി പരസ്പരം ചർച്ചകൾ നടത്തുന്നുണ്ട്. അത് പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha






















