ഇന്ത്യ ഇനി സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ... യുകെയുടെ പടപ്പുറപ്പാട്!

ഇന്ത്യയില്‍ നിന്ന് അനധികൃതമായി രാജ്യത്ത് എത്തിയവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് നിയമ വിരുദ്ധമായി തുടരുന്ന ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും, അവരുടെ ബ്രിട്ടനിൽ അഭയം തേടാനുള്ള സാധ്യതകൾ ഇല്ലാതാക്കാനും ഈ നീക്കം സഹായിക്കുമെന്ന് യുകെ ആഭ്യന്തര ഓഫീസ് വ്യക്തമാക്കി.
ബുധനാഴ്‌ച അവതരിപ്പിച്ച കരട് നിയമ നിർമ്മാണത്തിൽ ഇന്ത്യയും ജോർജിയയും ഈ പട്ടികയിൽ ചേർക്കേണ്ട രാജ്യങ്ങളായി ഉൾപ്പെടുന്നു. "അടിസ്ഥാനപരമായി സുരക്ഷിതമായ രാജ്യങ്ങളിൽ നിന്ന് ആളുകൾ യുകെയിലേക്ക് അപകടകരവും നിയമ വിരുദ്ധവുമായ യാത്രകൾ നടത്തുന്നത് ഞങ്ങൾ തടയും.
ഇതുകൂടാതെ, ചെറിയ ബോട്ടുകളിലോ മറ്റ് റൂട്ടുകളിലോ അനധികൃതമായി എത്തുന്ന ഇന്ത്യന്‍ പൗരന്മാരില്‍ നിന്നുള്ള എല്ലാ അഭയ ക്ലെയിമുകളും അസ്വീകാര്യമായി കണക്കാക്കും. അപ്പീലുകളൊന്നും ഉണ്ടാകില്ലെന്നും അവരെ തിരിച്ചയക്കുമെന്നും വ്യക്തമാക്കി. ഈ പട്ടിക വിപുലീകരിക്കുന്നത്, ഇവിടെ തുടരാൻ അവകാശമില്ലാത്ത ആളുകളെ കൂടുതൽ വേഗത്തിൽ പുറത്താക്കാനും വ്യക്തമായ അറിയിപ്പ് അയയ്ക്കാനും അനുവദിക്കും.
"പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. ഇന്ത്യയെയും ജോര്‍ജിയയെയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് യുകെ ആഭ്യന്തര ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. നവംബര്‍ 8 ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് നിയമ നിര്‍മ്മാണം കുടിയേറ്റ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അടിസ്ഥാനരഹിതമായ സംരക്ഷണ ക്ലെയിമുകള്‍ ഉന്നയിക്കുന്ന ആളുകള്‍ ഉള്‍പ്പെടെയുള്ള ദുരുപയോഗം തടയാന്‍ സഹായിക്കുകയും ചെയ്യുമെന്ന് യുകെ ഹോം ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
‘അനധികൃത കുടിയേറ്റ നിയമം 2023’ ന്റെ നടപ്പാക്കലിന്റെ മറ്റൊരു ചുവടുവെപ്പിന്റെ ഭാഗമാണിതെന്നും ചെറു ബോട്ടുകള്‍ നിര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നും അവര്‍ വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് മറ്റ് അപകട സാധ്യത ഇല്ലാതിരുന്നിട്ടും കഴിഞ്ഞ വർഷത്തേക്കാൾ ഇന്ത്യൻ, ജോർജിയൻ ചെറു ബോട്ടുകളുടെ വരവ് വർധിച്ചതായി ആഭ്യന്തര ഓഫീസ് അറിയിച്ചു.
ഇന്ത്യന്‍, ജോര്‍ജിയന്‍ ചെറുബോട്ടുകളുടെ വരവ് കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇത് യാതൊരുതരത്തിലുള്ള പീഡനത്തിന്റെയോ വ്യക്തമായ അപകടസാധ്യത രാജ്യത്ത് അനുഭവിക്കാതെയാണ് നടക്കുന്നതെന്നും യുകെ ഹോം ഓഫീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















