Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

തലവന്മാര്‍ കുടുംബത്തോടെ ഖത്തറില്‍ സുഖജീവിതം;തുരങ്കങ്ങളില്‍ ചത്തൊടുങ്ങുന്നത് ഹമാസ് പ്രവര്‍ത്തകര്‍,ഗാസയിലെ ജനതയെ വച്ച് വിലപേശി ശതകോടീശ്വരന്മാരായി നേതാക്കള്‍,ചാവേറുകളുടെ കുടുംബത്തിന് പെന്‍ഷന്‍ കൊടുത്ത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു,ഈ ഭീകര ഗ്രൂപ്പിനെ വേരോടെ അഴിയ്ക്കണം

12 NOVEMBER 2023 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഖത്തറില്‍ സുഖജീവിതം നയിച്ച് ഹമാസ് തലവന്മാര്‍. ഇവരുടെ മക്കളെ വ്യാജപേരുകളില്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ വരെ ചേര്‍ത്ത് പഠിപ്പിക്കുന്നു. പക്ഷെ ഇങ്ങ് ഗാസയിലേക്ക് വന്നാല്‍ കൊല്ലാനും ചാകാനും കുറേ പടയാളികളും ചത്തൊടുങ്ങാന്‍ ഗാസയിലെ സാധാരണ ജനങ്ങളും. ഗാസ ഞങ്ങള്‍ ഭരിക്കുമെന്ന് ഇസ്രയേലിനേയും അമേരിക്കയേയും വെല്ലുവിളിച്ച് കൊണ്ട് ഹമാസ് തലവന്‍ രംഗത്ത് വന്നിരുന്നു. കാരം ഗാസ ഹമാസ് നേതാക്കള്‍ക്ക് തുറുപ്പ് ചീട്ടാണ് അത് കൈവിട്ട് പോയാല്‍ ഭീകരവാദം വളര്‍ത്താനും പലസ്തീന്റെ പേര് പറഞ്ഞ് ലോകരാജ്യങ്ങളില്‍ നിന്ന് പണംതട്ടാനും കഴിയില്ല. പലസ്തീന്റെ മോചനമാണ് ഹമാസ് ലക്ഷ്യമിടുന്നതെങ്കില്‍ എന്തിന് പലസ്തീനികളെ മുന്നിലിട്ട് കൊടുത്തുകൊണ്ട് രക്തരൂക്ഷിതമായ യുദ്ധം ഹമാസ് നടത്തണം. ഹമാസ് സ്ഥാപക നേതാക്കളിലൊരാളായ ഷേക് ഹസന്‍ യൂസഫിന്റെ മകന്‍ മൊസാബ് ഹസന്‍ യൂസഫ് പറഞ്ഞത് ഗാസയുടെ ശാപം ഹമാസ് ആണ്. അവരെ വേരോടെ അഴിക്കണമെന്ന്.

ഗാസയിലെ ജനം യുദ്ധക്കെടുതിയില്‍ വിറങ്ങലിക്കുന്നു സര്‍വ്വതും നഷ്ടപ്പെട്ട് ഉറ്റവരെ നഷ്ടപ്പെട്ട് സാധാരണ ജനം നിലവിളിക്കുമ്പോള്‍ ഖത്തറിലിരുന്ന് ഈ ജനതയെ വെച്ച് വിലപേശുകയാണ് ഹമാസ് തലവന്മാര്‍. ഗാസയില്‍ ഖത്തര്‍ പണിത ആശുപത്രിയ്ക്ക് താഴെ ഹമാസ് തുരങ്കമുണ്ടെന്ന് ഐഡിഎഫ് വ്യക്തമാക്കിയപ്പോള്‍ വെലല്ുവിളിച്ചുകൊണ്ടാണ് ഖത്തര്‍ ഭരണകൂടം രംഗത്ത് വന്നത്. എന്തിനാണ് ഖത്തറിന് ഇത്ര പൊള്ളുന്നത്. എന്തിനാണ് ഖത്തര്‍ ഹമാസ് തലവന്മാര്‍ക്ക് അഭയം നല്‍കുന്നത്. ഖത്തറില്‍ സുഖജീവിതമാണ് നേതാക്കളും കുടുംബവും നയിക്കുന്നത്. ഹമാസിന്റെ ഉന്നത നേതാക്കള്‍ കോടിക്കണക്കിന് ഡോളര്‍ ആസ്തിയുള്ളവരാണ്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ അബു മര്‍സൂക്കിന്റെ ആസ്തി 3 ബില്യണ്‍ ഡോളറും, മുതിര്‍ന്ന നേതാക്കളായ ഖാലിദ് മഷാലിന്റെയും, ഇസ്മായില്‍ ഹനിയുടെയും ആസ്തി 4 ബില്യണ്‍ ഡോളറുമാണെന്നാണ്. ഇതെല്ലാം അവര്‍ ഗസ്സക്കാരുടെ മൃതദേഹങ്ങള്‍ വെച്ച് അന്താരാഷ്ട്ര മുസ്ലിം സമുഹത്തില്‍ നിന്ന് സംഭാവനകളിലുടെ ആര്‍ജിച്ചതാണ്. ഗസ്സക്കുവേണ്ടി കൊടുക്കുന്ന പണം പോകുന്നത്, നേതാക്കളുടെ പോക്കറ്റിലേക്കാണ്.

ലോകവ്യാപകമായി ഗസ്സയുടെ പേര് പറഞ്ഞ് പണപ്പിരിവ് നടത്തുന്നു. ഇതിലൂടെ അറബ് രാജ്യങ്ങളില്‍ നിന്നും വന്‍ നേട്ടം ുണ്ടാക്കുന്നു. കൂടാതെ ലോകരാജ്യങ്ങളെല്ലാം ഗസ്സയെ സഹായിക്കുന്നുണ്ട്. ഇതെല്ലാം ചെല്ലുന്നതോ ഹമാസ് നേതാക്കളുടെ പക്കലേക്ക്. തുരങ്കം വഴി ഗസ്സയിലേക്ക് നിത്യോപയോഗ സാധനങ്ങളും മരുന്നും മാത്രമല്ല ആയുധങ്ങളും മയക്കുമരുന്ന് കടത്തും വരെ നടക്കുന്നു. ഒരു കള്ളക്കടത്തുശൃംഖല പോലെ ഹമാസിന്റെ തുരങ്കവ്യാപാരം ശക്തി പ്രാപിച്ചു. ചരക്കുകള്‍ക്കുപുറമെ, ഇറാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്ന് റോക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും തുരങ്കങ്ങള്‍ വഴിയെത്തി. ഈ കടത്തുന്ന സാധനങ്ങള്‍ക്ക് ചുമത്തിയ വന്‍ നികുതിയും ഹമാസിന് നല്ല വരുമാനമാണ്. ഭൂഗര്‍ഭ തുരങ്കങ്ങളുടെ ഖത്തര്‍ വഴി കൊണ്ടുവരുന്ന എല്ലാ കള്ളക്കടത്ത് സാധനങ്ങള്‍ക്കും 20 ശതമാനം നികുതിയാണ്. ചില സമയത്ത് നിരക്ക് അതിലും കൂട്ടും. ഇതുവഴി കോടികളാണ് ഹമാസിന് കിട്ടുന്നത്. ഈ നികുതി ഭാരവും കിടക്കുന്നത് ഗസ്സയിലെ സാധാരക്കാരായ ജനങ്ങളുടെ തലയിലാണ്.

ഗസ്സയില്‍ അടിസ്ഥാന വികസനം കൊണ്ടുവന്നില്ലെങ്കിലും ചാവേറുകളുടെ കുടുംബത്തിന് പെന്‍ഷന്‍ കൊടുത്ത്, ഭീകരവാദത്തെ എപ്പോഴും പ്രോത്സാഹിപ്പിച്ച് നിര്‍ത്താന്‍ ഹമാസ് ശ്രമിക്കുന്നുണ്ട്. ഹമാസില്‍ മൂന്ന് വര്‍ഷം വരെ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് പ്രതിമാസം 400 ഡോളര്‍ മുതല്‍ പെന്‍ഷനുണ്ട്. 30 വയസ്സ് വരെ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് പ്രതിമാസം 3,400 വരെ ഡോളര്‍ വരെയും. ചവേറായി പൊട്ടിത്തെറിച്ചവരുടെ കുടുംബത്തിനും വലിയ തുക പെന്‍ഷന്‍ കൊടുക്കുന്നൂണ്ട്. 60 ശതമാനം ഫലസ്തീനികള്‍ പ്രതിമാസം 60 ഡോളര്‍ എന്ന അന്താരാഷ്ട്ര ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണം. അതിനാല്‍ തന്നെ ചാവേറാവുന്നതുമൂലം വ്യക്തിക്ക് മതസ്വര്‍ഗം കിട്ടുമെന്ന ആശ്വാസത്തിന് ഒപ്പം, കുടുംബത്തിന് ജീവിക്കാനുള്ള വരുമാനവും കിട്ടും.

ഹമാസിന്റൈ തലവന്മാരെ തകര്‍ത്തിട്ട് കാര്യമില്ല. കാരണം ഒരു നേതാവ് പോയാല്‍ വേറൊരുത്തന്‍ വരും. ഇതിനെ വേരോടെ അഴിക്കുകയാണ് വേണ്ടത്. അതിന് ഇസ്രയേലും അമേരിക്കയും തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ വിജയിക്കുന്നില്ല. ഖത്തര്‍, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ വന്‍ പിന്തുണ ഹമാസിനുണ്ട്. ഹമാസുമായി ബന്ധമുള്ള അത്തരം നിരവധി അക്കൗണ്ടുകള്‍ മൂന്ന് വര്‍ഷം മുമ്പ് പിടിച്ചെടുത്തിരുന്നു. ക്രിപ്‌റ്റോകറന്‍സി ഗ്രൂപ്പിന്റെ ഉപയോഗത്തെക്കുറിച്ച് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിലും ഹമാസിന്റെ പങ്ക് തെളിഞ്ഞിരുന്നു. ഇത് കഴിഞ്ഞ മാസം സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകം ഇന്ന് ഹമാസിനെ ഭീകരര്‍ എന്ന് വിളിക്കുമ്പോഴും അറബ് രാഷ്ട്രങ്ങള്‍ അവരെ പോരാളികളെന്നാണ് വിശേഷിപ്പിക്കുന്നത്. സ്ത്രീകളെ അതിക്രൂരമായ് ബലാസ്തഗം ചെയ്ത് കൊലപ്പെടുത്തി അവരുടെ ശരീരം നഗ്‌നമാക്കി റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് ഇസ്രയേലിനെ വെല്ലുവിളിക്കുന്ന ഹമാസ് എങ്ങനെ പോരാളികളാകും. ഗാസയ്ക്ക് വേണ്ടി അവിടുത്തെ സാധാരണ ജനതയ്ക്ക് വേണ്ടി എന്താണ് ഹമാസ് ചെയ്യുന്നത്. ഹമാസിന്റെ തലവന്മാരും അവരുടെ കുടുംബവും ഒരുപോറല്‍ പോലും ഏല്‍ക്കാതെ ഖത്തറില്‍ സേഫായിരിക്കുന്നു. അവിടിരുന്ന് കൊണ്ട് തലവന്മാര്‍ യുദ്ധത്തിന് ആഹ്വാനം ചെയ്യും. അമുകൂലികള്‍ ഇവിടെ ചാവേറുകളാകും. അതാണ് കാലാകാലങ്ങളായ് നടന്നുകൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (3 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (4 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (4 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (4 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (4 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (4 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (5 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (5 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (5 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (8 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (8 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (8 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (9 hours ago)

Malayali Vartha Recommends