ഗാസയിലെ അല്‍-ഷിഫ ആശുപത്രിയെ ലക്ഷ്യമിട്ടുള്ള ആക്രമണം തള്ളി ഇസ്രായേല്‍...

ഗാസയിലെ അല്‍-ഷിഫ ആശുപത്രിയെ ലക്ഷ്യമിട്ടുള്ള ആക്രമണം തള്ളി ഇസ്രായേല്‍. സൈനികരും ഹമാസ് ഭീകരപ്രവര്‍ത്തകരും തമ്മില്‍ ആശുപത്രിക്ക് ചുറ്റും ഏറ്റുമുട്ടലുണ്ട്. എന്നാല്‍ ആശുപത്രിയ്ക്ക് ഉള്ളില്‍, വെടിവയ്‌പ്പോ, ഉപരോധമോ ഉണ്ടായിട്ടില്ല. ഫലസ്തീനികളുമായി ബന്ധപ്പെടുന്ന ഇസ്രായേലി പ്രതിരോധ മന്ത്രാലയ ഏജന്‍സിയായ - ടെറിട്ടറികളിലെ ഒരു ഉദ്യോഗസ്ഥനയ, കേണല്‍ മോഷെ ടെട്രോയാണ് വിഷയത്തില്‍ പ്രതികരിച്ചത്. ''എനിക്ക് വ്യക്തമായി പറയാന്‍ ആഗ്രഹമുണ്ട്, ഇത് ഒരു നുണയാണ്.
ആശുപത്രിക്ക് ചുറ്റും ഐഡിഎഫ് സേനയും ഹമാസ് തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ട്. ആശുപത്രിയില്‍ വെടിവയ്പില്ല, ഉപരോധവുമില്ല, സൈന്യം ഹമാസുകളുമായി യുദ്ധം തുടരുമ്പോഴും ഫലസ്തീനികള്‍ക്ക് ആശുപത്രിയുടെ കിഴക്കന്‍ ഭാഗത്തേയ്ക്ക് വേണമെങ്കില്‍ പോകാം. എന്നായിരുന്നു കേണല്‍ ടെട്രോയുടെ പ്രതികരണം. ഷിഫയിലെ ജീവനക്കാര്‍, ആശുപത്രി 'യുദ്ധമേഖലയുടെ' വേദിയാണെന്ന് അവകാശപ്പെടുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഒരു രോഗിയെ ഇസ്രായേല്‍ ഷെല്ലാക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. ആശുപത്രിക്ക് സമീപമുള്ള കെട്ടിടങ്ങളുടെ മുകളില്‍ ഇസ്രായേല്‍ സൈനിക സ്നൈപ്പര്‍മാര്‍ മെഡിക്കല്‍ കോംപ്ലക്സിലേക്ക് വെടിവയ്ക്കുകയും, പുറത്തേയ്ക്ക് വരുന്ന ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്യുന്നതായി പറയുന്നു.
https://www.facebook.com/Malayalivartha























