Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അന്താരാഷ്ട്ര സംഘടനകള്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 35 ആശുപത്രികളില്‍ 14 എണ്ണം യുദ്ധത്തില്‍ തകര്‍ന്നു...ഗാസയിലെ ആശുപത്രിയിലെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ കിതപ്പിലാണ്...ഇൻക്യുബേറ്ററിലായിരുന്ന നവജാത ശിശുശക്കളെ പുറത്തേക്ക് മാറ്റി..നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്...

13 NOVEMBER 2023 02:34 PM IST
മലയാളി വാര്‍ത്ത


ഗാസയിലെ ആശുപത്രിയിലെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ കിതപ്പിലാണ്. അവശ്യമരുന്നുകളും വെള്ളവും ഭക്ഷണവും അപര്യാപ്തമാണ്. മികച്ച ശ്രദ്ധ കിട്ടേണ്ട സമയത്ത് അവശ്യ സാധനങ്ങളെ ശുചിയായിരിക്കാനുള്ള സാഹചര്യങ്ങളോ ഇവര്‍ക്ക് മുന്നിലില്ല. ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തില്‍ ഇവര്‍ക്ക് പലതും ഓര്‍ത്ത് ചെയ്യാനും പറ്റുന്നില്ല. കൃത്യമായ വൈദ്യപരിചരണവും പോഷക ആഹാരത്തിന്റെ ലഭ്യതയുമില്ലാതെയാണ് ഇവര്‍ ദിനങ്ങള്‍ തള്ളിനീക്കുന്നത്.അന്താരാഷ്ട്ര സംഘടനകള്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 35 ആശുപത്രികളില്‍ 14 എണ്ണം യുദ്ധത്തില്‍ തകര്‍ന്നു. 72 ഹെല്‍ത്ത് സെന്ററുകളില്‍ 46 എണ്ണം തകര്‍ന്നു. 180 ഓളം സ്ത്രീകള്‍ ദിവസേന അപകടകരമായ അന്തരീക്ഷത്തില്‍ വേദനസംഹാരികളില്ലാതെ പ്രസവിക്കുന്നു. രക്തസ്രാവം നില്‍ക്കാതെ തന്നെ ഈ സ്ത്രീകളെ ഡിസ്ചാര്‍ജ് ചെയ്യേണ്ടി വന്നു.ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രവർത്തനം നിലയ്ക്കാറായ അൽ ഷിഫ ആശുപത്രിയിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

 

ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ബന്ധം താറുമാറായതോടെ ഇൻക്യുബേറ്ററിലായിരുന്ന നവജാത ശിശുശക്കളെ പുറത്തേക്ക് മാറ്റി കിടത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് കുഞ്ഞുങ്ങൾ മരിച്ചെന്നും, കൂടുതൽ പേരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ഡോക്ടർമാർ പറയുന്ന വീഡിയോയും അൽജസീറ അടക്കം മാധ്യമങ്ങൾ പുറത്ത് വിട്ടു.കുഞ്ഞുങ്ങളെ ഒഴിപ്പിക്കാൻ തയ്യാറെന്ന് ഇസ്രയേൽ അറിയിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.ഇന്ധന പ്രതിസന്ധിയെ തുട‍‍ന്ന് ആശുപത്രികൾ പ്രവ‍ര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇന്ധനം ഇല്ലാതായതോടെ, പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഗാസയിലെ മറ്റൊരു ആശുപത്രിയായ അൽ ഖുദ്സും അറിയിച്ചു.

അൽ ഷിഫ ആശുപത്രിയുമായുള്ള എല്ലാ വാർത്താ വിനിമയ സംവിധാനവും നഷ്ടമായതായി ലോകാരോഗ്യ സംഘടന മേധാവിയും അറിയിച്ചു. വീട്ടില്‍ പ്രസവം കഴിഞ്ഞവരുടെ കണക്കുകള്‍ അവ്യക്തമാണ്. മാതൃമരണ നിരക്കുകള്‍ കണക്കുകള്‍ക്ക് അപ്പുറത്തേക്ക് കുതിക്കുകയാണ്. മാസം തികയാത്ത പ്രസവങ്ങളും, ഗര്‍ഭംഅലസിപ്പോവുന്ന കേസുകളും നിരവധിയാണ് എന്നാല്‍ ഇവര്‍ക്കൊന്നും തന്നെ കൃത്യമായ പരിഗണന നല്‍കാനാവുന്നില്ല.വൈദ്യുതി, വെള്ളം, അവശ്യമരുന്നുകള്‍, ശുദ്ധീകരണ സാമഗ്രഹികള്‍ തുടങ്ങിയവയെല്ലാം തന്നെ തീരുന്ന സഹചര്യത്തില്‍ ശസ്ത്രക്രിയകളും അവതാളത്തിലായി. അനസ്‌തേഷ്യ നല്‍കി ചെയ്യേണ്ട ശസ്ത്രക്രിയകള്‍ക്ക് അവയില്ലാതെ തന്നെ നടത്തേണ്ട അവസ്ഥയാണ്. ഓപ്പറേഷൻ ഉപകരണങ്ങള്‍ ശുദ്ധീകരിക്കാനുള്ള സാഹചര്യങ്ങള്‍ പരിമിതമായിക്കൊണ്ടിരിക്കുകയാണ്.യുഎന്നിന്റെ ദുരിതാശ്വാസ ക്യാമ്പുകളാണ് ആകെയുള്ള ആശ്വാസം. എന്നാല്‍, ക്യാമ്പുകളെല്ലാം തന്നെ നിറഞ്ഞിരിക്കുകയാണ്. പരമിതമായ ഭക്ഷണവും വെള്ളവും മാത്രമാണ് ഇവിടെയുള്ളത്.

 

കടല്‍വെള്ള ശുദ്ധീകരണ പ്ലാന്റുകള്‍ ആദ്യ ദിവസങ്ങളില്‍ തന്നെ പൂട്ടിയതിനാല്‍ ദാഹം തീര്‍ക്കാന്‍ നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.ലഭ്യമായ കണക്കുകള്‍ പ്രകാരം ആറുലക്ഷം പേരാണ് യുഎന്‍ ഏജന്‍സിയുടെ കീഴിലുള്ള 149 അഭയാര്‍ഥി ക്യാമ്പുകളിൽ കഴിയുന്നത്. സ്‌കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായിട്ടാണ് ഇവ പ്രവര്‍ത്തിക്കുന്നത്.യുഎന്നിന് കീഴിലുള്ള Unrwa എന്ന ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1.5 മില്യണ്‍ ഗാസ നിവാസികള്‍ പലായനം ചെയ്തു. വടക്കേ ഗാസയിലെയും തെക്കേ ഗാസയിലെയും ഗര്‍ഭിണികളാണ് പലായനം ചെയ്തവരില്‍ ഏറെയും.ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സഹായത്താല്‍ പലയിടങ്ങളിലേക്ക് ഇവര്‍ ചിതറിപ്പോയി. ഏറിയ പങ്കും യുഎന്നിന്റെ കീഴിലുള്ള സ്‌കൂളുകളിലാണ് അഭയം നേടിയിരിക്കുന്നത്. അഭയാര്‍ഥി ക്യാമ്പുകളെല്ലാം തന്നെ കുമിഞ്ഞുകൂടിയിരിക്കുയാണ്. ഇവര്‍ക്കിടിയില്‍ നിന്ന് ഗര്‍ഭിണികള്‍ക്ക് മാത്രമായി പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടി വരുന്നത് ശ്രമകരമാണെന്ന് സാമുഹ്യപ്രവര്‍ത്തകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends