Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരുന്ന ടണലിന്റെ ഒരുഭാഗം ഇടിഞ്ഞു... കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു...നാൽപ്പതുപേർ കുടുങ്ങിയിട്ട് 24 മണിക്കൂർ... ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്....

13 NOVEMBER 2023 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരുന്ന ടണലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണതിനെത്തുടർന്ന് ഉളളിൽ കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. നാൽപ്പത് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ട്. ഇവരുമായി വാക്കിടോക്കി വഴി ബന്ധപ്പെട്ടെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്. കുടുങ്ങിക്കിടക്കുന്നവർക്ക് പൈപ്പുവഴി വെള്ളവും ഭക്ഷണവും എത്തിക്കുന്നതും തുടരുകയാണ്. എല്ലാവരെയും പുറത്തെത്തിക്കുംവരെ ഈ രീതി തുടരാനാണ് തീരുമാനം.13 മീറ്റർ വീതിയുള്ള തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് തൊഴിലാളികൾക്ക് പുറത്തേക്ക് വരാനുള്ള പാത ഒരുക്കാനാണ് ഇപ്പോഴത്തെ ശ്രമം. തുരങ്കത്തിന്റെ തകർന്ന ഭാഗം പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ്. യന്ത്രസഹായത്തോടെ ഇരുപതുമീറ്ററോളം സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

 

അഗ്നിശമന സേനയും നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ട്.
ഉത്തരകാശിയിൽ ഇന്നലെ പുലർച്ചെ നാലിനായിരുന്നു അപകടം. ഉടൻതന്നെ അവശിഷ്ടങ്ങൾക്കിടയിൽ ചെറിയ വിടവുണ്ടാക്കി ഓക്സിജൻ പൈപ്പ് കടത്തിവിട്ട് അകത്ത് കുടുങ്ങിപ്പോയവർക്ക് ശ്വാസ തടസമുണ്ടാവാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.യമുനോത്രി ധാമിൽ നിന്ന് ഉത്തരകാശിയിലേക്ക് നിർമ്മിക്കുന്ന ഛാർധാം റോഡ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ടണലാണ് ഇടിഞ്ഞത്.ഉത്തരകാശിയിലെ ദണ്ഡൽഗാവിനേയും സിൽക്യാരയേയും ബന്ധിപ്പിക്കുന്നതാണ് ടണൽ. ഛാർധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണം. പദ്ധതി നടപ്പായാൽ ഉത്തരകാശിയിൽനിന്ന് യമനോത്രി ധാമിലേക്കുള്ള ദൂരം 26 കിലോമീറ്ററായി കുറയും. നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡാണ് തുരങ്കം നിർമ്മിക്കുന്നത്.തൊഴിലാളികൾ സുരക്ഷിതരാണെന്നും ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യതയുണ്ടെന്നും പൈപ്പ് വഴി അധിക ഓക്സിജൻ വിതരണം ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. എന്നാൽ കുടുങ്ങിയ തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് അതിനുള്ളിൽ ശ്വസോച്ഛ്വാസം ചെയ്യാനും നീങ്ങി നിൽക്കാനുമുള്ള ഇടമുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ (ഡിസാസ്റ്റർ മാനേജ്‌മെന്റ്) ഓഫീസർ ദേവേന്ദ്ര പട്‌വാൾ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു. “തൊഴിലാളികൾ തിങ്ങിനിറഞ്ഞിട്ടില്ല, നടക്കാനും ശ്വസിക്കാനും 400 മീറ്ററോളം ഇടമുണ്ട് എന്നതാണ് ഇതിൽ ആശ്വാസകരമായ കാര്യം.

അവർക്ക് എട്ട് മുതൽ 10 മണിക്കൂർ വരെ എളുപ്പത്തിൽ അതിജീവിക്കാൻ ആവശ്യമായ ഓക്സിജൻ ഉണ്ട്, അത് അവരെ രക്ഷപ്പെടുത്താൻ ഞങ്ങൾക്ക് മതിയായ സമയം നൽകും, ”അദ്ദേഹം പറഞ്ഞു.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചിന്യാലിസൗർ ഹെലിപാഡും സജീവമാക്കി. ഇത് കൂടാതെ ആരോഗ്യ പ്രവർത്തകരുടെ ഒരു സംഘവും നാല് ആംബുലൻസുകളും വിന്യസിച്ചിട്ടുണ്ട്.സാറ്റലൈറ്റ് ഫോണും ലൈറ്റിങ് സംവിധാനങ്ങളും പ്രവർത്തനക്ഷമമാക്കി, കൂടാതെ രണ്ട് അധിക ജെസിബി മെഷീനുകൾ പിഡബ്ല്യുഡിയിൽ നിന്ന് അയച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.വിവിധ വകുപ്പുകളിൽ നിന്നായി 160 ഉദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി, റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു.തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഈ സമയം തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ 2500 മീറ്റർ അകലെയായിരുന്നു.36 തൊഴിലാളികൾ കുടുങ്ങിയതായി ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് 40 ആണെന്ന് കണ്ടെത്തി.

 

40 പേരിൽ ഒരാൾ മാത്രം ഉത്തരാഖണ്ഡിൽ നിന്നുള്ളവരാണ്, മറ്റുള്ളവരെല്ലാം ബീഹാർ, പശ്ചിമ ബംഗാൾ, യുപി, ജാർഖണ്ഡ്, ഒഡീഷ, അസം, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.നാഷനൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ നവയുഗ എൻജിനീയറിങ് കമ്പനിയാണ് ഓൾ-വെതർ റോഡ് പദ്ധതിക്ക് കീഴിൽ വരുന്ന നാലര ( 4.5) കിലോമീറ്റർ തുരങ്കം നിർമിക്കുന്നത്. അടുത്ത ഫെബ്രുവരിയോടെ തുരങ്കം പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends