ഗാസയ്ക്ക് പിന്തുണ, ഗ്രെറ്റ തൻബർഗിൽ നിന്ന് മൈക്ക് തട്ടിപ്പറിച്ച് പ്രതിഷേധം; ഫ്രൈഡേസ് ഫോർ ഫ്യൂച്ചറിന്റ ജർമ്മനിയിലെ പ്രാദേശിക അധ്യായം ഗ്രെറ്റയുടെ അഭിപ്രായങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നതായി അറിയിച്ചു

ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബർഗിനെതിരെ വിമർശനം. ആംസ്റ്റർഡാമിൽ നടന്ന കാലാവസ്ഥാ പ്രതിഷേധത്തിലാണ് ഗ്രെറ്റ ഹമാസിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയത്. തുടർന്ന് ഗ്രെറ്റ തൻബർഗിൽ നിന്ന് മൈക്ക് തട്ടിപ്പറിച്ച് പ്രതിഷേധം. ഇസ്രായേൽ ഉടൻ വെടിനിർത്തണമെന്നായിരുന്നു ഗ്രെറ്റയുടെ ആവശ്യം, എന്നാൽ ഇത് കേട്ടുകൊണ്ടിരുന്ന ഒരാൾ ഗ്രെറ്റയുടെ മൈക്ക് തട്ടിപ്പറിക്കുകയായിരുന്നു. എന്നാൽ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ പിടിച്ചുമാറ്റി.
കാലവസ്ഥ പ്രതിഷേധത്തെ ഗ്രെറ്റ ദുരുപയോഗം ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഒരു കാലാവസ്ഥാ പ്രതിഷേധത്തിനാണ് താൻ വന്നതെന്ന് വിഷയത്തിൽ പ്രതികരിച്ച വ്യക്തി പറഞ്ഞു. ഏകപക്ഷീയമായ നിലപാടിനായി കാലാവസ്ഥാ സംരക്ഷണത്തിനുള്ള പ്രതിഷേധത്തെ ഗ്രെറ്റ ദുരുപയോഗം ചെയ്തു. ഹമാസിന്റെ അതിക്രമങ്ങളെയും ക്രൂരതകളെയും അപലപിക്കുന്നില്ലെന്നും പ്രകികരിച്ചവർ വിമർശിച്ചു.
ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ എന്ന കാലാവസ്ഥാ പ്രസ്ഥാനത്തിന്റെ ജർമ്മനിയിലെ പ്രാദേശിക അധ്യായം ഗ്രെറ്റയുടെ അഭിപ്രായങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നതായി അറിയിച്ചു. ജർമ്മനിയിലെ ഇസ്രായേൽ എംബസിയും ഗ്രെറ്റയെ വിമർശിച്ച് രംഗത്ത് വന്നു. "ഗ്രെറ്റ തൻബെർഗ് വീണ്ടും കാലാവസ്ഥാ ഘട്ടം സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് സങ്കടകരമാണ്." എന്ന് ഇസ്രായേൽ എംബസിഎക്‌സിൽ കുറിച്ചു.
ഫ്രൈഡേസ് ഫോർ ഫ്യൂച്ചറിന്റെ ജർമ്മൻ ചാപ്റ്ററിന്റെ തലവനായ ലൂയിസ ന്യൂബൗവർ അടുത്തിടെ ഡൈ സെയ്‌റ്റ് വാരികയോട് സംഘർഷത്തെക്കുറിച്ച് തൻബെർഗിന്റെ ഏകപക്ഷീയമായ വീക്ഷണത്തെ കുറിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു.
ഗാസയിലെ ജനങ്ങൾക്കുള്ള തുൻബെർഗിന്റെ പിന്തുണയെത്തുടർന്ന്, കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഗ്രെറ്റയുടെ കാലാവസ്ഥാ ആക്ടിവിസത്തെ പരാമർശിക്കുന്ന വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗം നീക്കം ചെയ്യാൻ ഇസാൽ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha























