Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഹമാസ് അങ്ങനെ തകർന്നടിയുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്....16 വർഷങ്ങൾക്ക് ശേഷമാണ് ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമാകുന്നത്...ഭീകരർ ഗാസയിൽ നിന്ന് രക്ഷപെട്ട് ഓടുകയാണ്...

14 NOVEMBER 2023 01:49 PM IST
മലയാളി വാര്‍ത്ത

ഹമാസ് അങ്ങനെ തകർന്നടിയുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത് . മാസങ്ങൾക്ക് പിന്നിട്ട ഹമാസ് ഇസ്രായേൽ യുദ്ധം അവസാനിക്കുമ്പോൾ ഹമാസ് പൂർണമായും തകരുന്നു. ഹമാസ് ഭീകരർക്ക് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം. 16 വർഷങ്ങൾക്ക് ശേഷമാണ് ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമാകുന്നത്. ഭീകരർ ഗാസയിൽ നിന്ന് രക്ഷപെട്ട് ഓടുകയാണെന്നും, സാധാരണക്കാരായ ആളുകൾ ഹമാസിന്റെ താവളങ്ങൾ കയ്യടക്കിയെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് യാലന്റ് വ്യക്തമാക്കി. അവർക്ക് ഈ സർക്കാരിൽ യാതൊരു വിശ്വാസവും ഇല്ലെന്നും ഇസ്രായേലിൽ പ്രധാന മാദ്ധ്യമങ്ങളിൽ സംപ്രേഷണം ചെയ്ത വീഡിയോയിൽ ഗാലന്റ് വ്യക്തമാക്കി. എന്നാൽ ഇത് സംബന്ധിച്ചുള്ള കൂടുതൽ തെളിവുകൾ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.യുദ്ധം ഒരു മാസം പിന്നിടുമ്പോഴാണ് ഗാസയ്‌ക്ക് മേൽ ഹമാസിന് നിയന്ത്രണം നഷ്ടമായെന്ന വിവരം ഇസ്രായേൽ പുറത്ത് വിടുന്നത്.

 

240ഓളം പേരെ ഹമാസ് ഇപ്പോഴും ബന്ദികളാക്കി വച്ചിരിക്കുകയാണ്. ഗാസ പൂർണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലായെന്ന് പാലസ്തീൻ പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഹമാസ് തടവിലാക്കിയവരെ മോചിപ്പിക്കാനായി പ്രത്യേക കരാർ ഉണ്ടാക്കുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.എന്നാൽ അട്ടിമറി സാധ്യത മുന്നിൽ കണ്ട് ഇതുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ മിസൈൽ ആക്രമണത്തിൽ ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റതിന് പിന്നാലെ ഹിസ്ബുള്ളയുടെ ഒളിത്താവളങ്ങളിൽ ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു.ഒക്‌ടോബർ ഏഴിന് ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിക്കുന്നത്. ആ ആക്രമണത്തിൽ ഇസ്രായേലിലെ ഏകദേശം 1,200 പേർ മരിക്കുകയും 240 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.

75 വർഷത്തെ ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമായിരുന്നു അത്. ഇതിന് പ്രതികരണമായിഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള കാമ്പയിൻ ഇസ്രായേലും ആരംഭിച്ചു.ഗാസയിലെ മാധ്യമ ഓഫീസ് നൽകിയ വിവരങ്ങൾ പ്രകാരം 4,630 കുട്ടികൾ ഉൾപ്പെടെ 11,240 പേർ നിലവിൽ ഏറ്റുമുട്ടലിൽ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ നടത്തുന്ന സൈനിക ആക്രമണത്തെ തുടർന്ന് ഗാസയിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഭവനരഹിതരായി. വടക്കൻ ഗാസയുടെ പകുതി ഭാഗം പൂർണ്ണമായും ഒഴിപ്പിക്കാനും സാധാരണക്കാരോട് ഒഴിഞ്ഞുപോകാനുമായിരുന്നു ഇസ്രായേലിന്റെ ഉത്തരവ്.അധിനിവേശം തുടരുന്നതിനിടെ, ഇസ്രായേൽ സൈന്യം ഗാസയിലെ ഏറ്റവും വലിയ ആശുപത്രി വളഞ്ഞു. ഇതേ തുടർന്ന് കഴിഞ്ഞയാഴ്ച മാത്രം ആയിരക്കണക്കിന് ആളുകളാണ് ഗാസയിൽ നിന്ന് പലായനം ചെയ്തത്,

 

കഴിഞ്ഞ ദിവസവും ആശുപത്രിയ്ക്ക് ചുറ്റും വെടിവെപ്പും സ്ഫോടനങ്ങളും ഉണ്ടായതായി ഡോക്ടർമാർ പറഞ്ഞു. നിലവിൽ ആശുപത്രിയിൽ വൈദ്യുതി, വെള്ളം, ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയുടെ അഭാവം നവജാതശിശുക്കളുടെ ജീവന് ഭീഷണിയാകുന്നുണ്ട്.അതേസമയം ഗാസയിൽ വെടിനിർത്തലിനായുള്ള ലോകരാജ്യങ്ങളുടെ ആഹ്വാനങ്ങൾ ഇസ്രായേൽ തുടർച്ചയായി നിരസിച്ചുകൊണ്ടിരിക്കുകയാണ്. വെടിനിർത്തൽ കരാർ പരിഗണിക്കണമെങ്കിൽ ഹമാസ് ബന്ദികളാക്കിയ 240 ലധികംപേരെ വിട്ട് നൽകണമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends