Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഗാസയിലെ ആശുപത്രിയിലാണ് ബന്ദികളാക്കിയവരെ പാർപ്പിച്ചിരിക്കുന്നത് എന്ന സൂചന....കുട്ടികളുടെ ആശുപത്രിയുടെ ബേസ്‌മെന്റിലാണ്....നിറയെ ഗ്രനേഡുകളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് സൈനിക വക്താവ്...

14 NOVEMBER 2023 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗാസയിലെ ആശുപത്രിയിലാണ് ബന്ദികളാക്കിയവരെ പാർപ്പിച്ചിരിക്കുന്നത് എന്ന സൂചന ലഭിച്ചതായി ഇസ്രായേൽ സൈന്യം. കുട്ടികളുടെ ആശുപത്രിയുടെ ബേസ്‌മെന്റിലാണ് ഇവരുള്ളതെന്ന് സൂചന നൽകുന്ന വീഡിയോകളും ചിത്രങ്ങളുമാണ് ഇസ്രായേൽ സൈന്യം പങ്കു വച്ചിരിക്കുന്നത്. കാൻസർ ബാധിതരായ കുട്ടികളെ ചികിത്സിക്കുന്ന റാന്തിസി ഹോസ്പിറ്റലിന്റെ ബേസ്‌മെന്റിലാണ് ഹമാസിന്റെ ഈ രഹസ്യ കേന്ദ്രമുള്ളത്.ഇവിടെ നിറയെ ഗ്രനേഡുകളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. ബന്ദികളാക്കപ്പെട്ടവരും ഈ ആയുധ ശേഖരത്തിന് നടുവിൽ ഉണ്ടെന്നുള്ള സൂചനകളാണ് ലഭിച്ചിരിക്കുന്നത്. ഏകദേശം സ്ഥിരീകരണം ആയെങ്കിലും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.ചെറിയ അടുക്കള ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.

 

ആശുപത്രികൾ ഉൾപ്പെടെ നിയന്ത്രണത്തിലാക്കിയ ശേഷമാണ് ഹമാസ് ഇവിടെ നിന്നും തങ്ങളുടെ സൈനികർക്ക് നേരെ ഭീകരർ ആക്രമണം നടത്തിയതെന്ന് ഹഗാരി പറയുന്നു. ഹമാസിന്റെ കമാൻഡ് സെന്ററുകളെല്ലാം ഗാസയിലെ പ്രധാന ആശുപത്രികളോട് ചേർന്നാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണക്കാരേയും രോഗികളേയും ഹമാസ് മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയാണെന്നും ഇസ്രായേൽ ആരോപിച്ചിരുന്നു.ആശുപത്രിയിൽ കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി.ഇതിൽ 3 ശിശുക്കളും ഉണ്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ധന ക്ഷാമം തുടർന്നാൽ 36 കുട്ടികളുടെ ജീവൻ അപകടത്തിലാവുമെന്ന് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചു. രണ്ടാമത്തെ വലിയ ആശുപത്രിയായ അൽ ഖദ്‌സും ഇസ്രയേൽ സേന നിയന്ത്രണത്തിലാക്കി.

ഗസ്സയിലെ പ്രവർത്തനം നിർത്തേണ്ടി വരുമെന്ന് യുഎൻ മനുഷ്യാവകാശ സംഘടനയും അറിയിച്ചു.ആശുപത്രിയിലെ നവജാത ശിശുക്കളടക്കമുള്ളവരെ സുരക്ഷിതമായി മാറ്റണമെന്ന് ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട്. കുട്ടികൾ അടക്കമുള്ളവർ ഇന്ധനക്ഷാമം മൂലം മരണത്തോടടുക്കുകയാണ്. അതേസമയം, ആശുപത്രിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായതായും സംഘടന അറിയിച്ചു. അതിനിടെ അൽ ഷിഫ ആശുപത്രിക്ക് ജനറേറ്റർ പ്രവർത്തിപ്പിക്കാൻ 300 ലീറ്റർ ഇന്ധനം നൽകിയെങ്കിലും ഹമാസ് തടഞ്ഞതായി ഇസ്രയേൽ ആരോപിച്ചു. ആരോപണം ഹമാസ് തള്ളി.ഗസ്സ മുനമ്പിന്റെ വടക്കൻ മേഖല നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇസ്രയേൽ ആശുപത്രികൾ ലക്ഷ്യംവയ്ക്കുന്നത്. വടക്കൻ ഗസ്സ മുഴുവൻ ഒഴിപ്പിക്കുമെന്നാണ് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ മരണം 11,240 ആയെന്നും ഇതിൽ 40% കുട്ടികളാണെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ ആക്രമണത്തിൽ 3 ഫലസ്തീൻകാർ കൊല്ലപ്പെട്ടു.

 

20 പേർക്ക് പരുക്കേറ്റു. ലബനനിലെ ഹിസ്ബുല്ല സഖ്യം നടത്തിയ ആക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെടുകയും 6 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനിടെ ഇറാൻ ബന്ധമുള്ള ഭീകരർക്കെതിരെ സിറിയയിൽ യുഎസ് 2 തവണ വ്യോമാക്രമണം നടത്തി.നിരവധി ഉന്നത ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടു. അഞ്ഞൂറോളം റോക്കറ്റുകൾ വിട്ട് ഇസ്രയേലിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തി ഒരു മാസം തികയുമ്പോഴേക്കും ഹമാസിന് ഗസ്സയുടെ നിയന്ത്രണം നഷ്ടമായെന്നായിരുന്നു യോവ് ഗാലന്റ് പറഞ്ഞത്. ഗസ്സയിലെ ഹമാസ് ഭരണകേന്ദ്രം ഇസ്രയേൽ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.ഗസ്സയുടെ നിയന്ത്രണം അവർക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. വടക്കൻ ഗസ്സ വിട്ട് ഹമാസ് തെക്കോട്ട് പലായനം ചെയ്യുകയാണ്. അവരുടെ ഭരണ കേന്ദ്രങ്ങൾ ജനം കയ്യേറി കൊള്ളയടിക്കുകയാണ്. ഹമാസ് മുൻ ഇന്റലിജൻസ് തലവൻ മുഹമ്മദ് ഖാമിസിനെ ഞങ്ങൾ വധിച്ചു-ഇതാണ് ഇസ്രയേൽ പ്രഖ്യാപനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends