Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തുരങ്കത്തിന്റെ ഭാഗങ്ങള്‍ കടന്നുചെല്ലുന്നത് ഒന്നുകില്‍ ആശുപത്രികളുടെ അടിയില്‍ അതല്ലെങ്കില്‍ സ്‌കൂളുകളില്‍. അതുമല്ലെങ്കില്‍ പള്ളികള്‍ക്കുള്ളിലേക്ക്; നാലായിരം ഹമാസുകളില്‍ ഒട്ടേറെപ്പേര്‍ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബമായി ടണലിനുള്ളില്‍ പാര്‍ക്കുന്നതായി കണ്ടെത്തി

14 NOVEMBER 2023 06:01 PM IST
മലയാളി വാര്‍ത്ത

ഹമാസിന്റെ ഉരുക്കു തുരങ്കശൃംഖലകള്‍ സൈന്യത്തെ ഒരേ സമയം ഞെട്ടിക്കുകയാണ്, ഒപ്പം കുഴപ്പിക്കുകയുമാണ്. തുരങ്കത്തിന്റെ ഭാഗങ്ങള്‍ കടന്നുചെല്ലുന്നത് ഒന്നുകില്‍ ആശുപത്രികളുടെ അടിയില്‍, അതല്ലെങ്കില്‍ സ്‌കൂളുകളില്‍. അതുമല്ലെങ്കില്‍ പള്ളികള്‍ക്കുള്ളിലേക്ക്. നാലായിരം ഹമാസുകളില്‍ ഒട്ടേറെപ്പേര്‍ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബമായി ടണലിനുള്ളില്‍ പാര്‍ക്കുന്നതായി കണ്ടെത്തി. അതേ സമയം വയോധികരായ ആരും തന്നെ ഈ ടണലുകളില്‍ പാര്‍ക്കുന്നില്ലെന്ന കണ്ടെത്തലും ഇസ്രായേല്‍ നടത്തിയിരിക്കുന്നു.

ഒരേ സമയം ഹമാസ് പോരാളികളില്‍ ഏറെപ്പേര്‍ക്കും ഒന്നിലേറെ ഭാര്യമാരുണ്ടായിരുന്നുവെന്ന അതിശയിപ്പിക്കുന്ന വിവരവും പുറത്തുവരികയാണ്. ഈ സ്ത്രീകളില്‍ പലരെയും അടിമകളായി ഹമാസ് തീവ്രവാദികള്‍ ഉപയോഗിക്കുകയാണെന്നും പോരാളികള്‍ക്ക് പൊതുവായിവരെ സ്ത്രീകളെ ബന്ധികളാക്കിയിട്ടുണ്ടെന്നും ഇസ്രായേല്‍ സേന സംശയിക്കുന്നു. ജനസംഖ്യാപ്പെരുപ്പത്തില്‍ ലോകത്തില്‍തന്നെ ആറാം സ്ഥാനത്തുള്ള ഇടമാണ് ഗാസയെന്ന് മുന്‍പുതന്നെ വ്യക്തമാണുതാനും.

 

ഭൂഗര്‍ഭ തുരങ്കങ്ങളുടെ ദിശ കണ്ടെത്തി 300 ഇടങ്ങളില്‍ ഇസ്രായേല്‍ സൈന്യം ബോംബു സ്‌ഫോടനം നടത്തിയപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അതിശയവും വിസ്മയവും ജനിപ്പിക്കുന്നതാണ്. തുരങ്കള്‍ക്കുള്ളില്‍ ചെറിയ വീടുകളും ചെറിയ കുട്ടികളെ പാര്‍പ്പിക്കാന്‍ പറ്റുന്ന നഴ്‌സറികളുമുണ്ട്. ചികിത്സയും പ്രസവവും ലക്ഷ്യമാക്കിയാണ് തുരങ്കങ്ങളുടെ പല ഭാഗങ്ങളെയും ബന്ധിക്കുന്ന ആശുപത്രിള്‍ പണികഴിപ്പിച്ചിരിക്കുന്നത്.

ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതോടെ തുരങ്കള്‍ക്കുള്ളിലുണ്ടായിരുന്ന ഹമാസുകളും സ്തീകളും ആശുപത്രികളില്‍ അഭയം തേടുകയുണ്ടായി. ഇസ്രായേല്‍ ആശുപത്രികള്‍ക്കു നേരേ തുടര്‍ ആക്രമണം നടത്താന്‍ ഇടയായത് ഇത്തരം സാഹചര്യമായിരുന്നുവെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസ മെട്രോ എന്നിറിയപ്പെടുന്ന ഭൂഗര്‍ഭ തുരങ്ക ശൃഖല തകര്‍ത്ത് അവിടങ്ങളില്‍ മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഹമാസ് സായുധ സംഘത്തെ പുറത്തെത്തിക്കാനാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കം. ഇപ്പോഴും മൂവായിരത്തിലേറെ ഹമാസ് പോരാളികള്‍ തുരങ്കത്തിനുള്ളില്‍ ഒളിച്ചുപാര്‍ക്കുന്നതയാണ് ഇസ്രായേല്‍ സൈന്യം നിഗമിക്കുന്നത്. ഇതിനായി ഡ്രോണുകളും അത്തരത്തില്‍ സ്‌കാനിംഗിനും ഇസ്രയേല്‍ സൈന്യത്തിലെ എന്‍ജിനീയറിങ് വിഭാഗത്തെയും ഉള്‍പ്പെടുത്തി വിപുലമായ പരിശോധനകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

അതിശക്തമായ സ്‌ഫോടനങ്ങളില്‍പോലും തുരങ്കങ്ങള്‍ പൂര്‍ണമായി തകര്‍ക്കാന്‍ ഇസ്രായേല്‍ സൈന്യത്തിന് സാധിക്കുന്നില്ല. ഉരുക്കുപാളികളിലും അതിശക്തമായ കോണ്‍ക്രീറ്റിലും നിര്‍മിച്ചിരിക്കുന്ന തുരങ്കങ്ങള്‍ പല അറകളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നതായാണ് കണ്ടെത്തല്‍. ഭൂഗര്‍ഭ തുരങ്കങ്ങളുടെ നീളം ഏതാണ്ട് 300 മൈലുകളോളം വരുമെന്നാണ് കണക്കാക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയും ഭീകര കേന്ദ്രങ്ങള്‍ കണ്ടെത്തുകയും ഇസ്രായേല്‍ അവയെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നുണ്ട്. ഭൂഗര്‍ഭ തുരങ്കങ്ങളില്‍നിന്ന് വന്‍തോതില്‍ ഭക്ഷണവും കുടിവെള്ളവും ഓക്‌സിജന്‍ സംവിധാനങ്ങളും ഇലക്ട്രിക് ജനറേറ്ററുകളും ഇസ്രായേല്‍ കണ്ടെടുത്തിട്ടുണ്ട്. ഭൂഗര്‍ഭ തുരങ്കങ്ങളില്‍ ഏറിയ പങ്കും ജനവാസ മേഖലകളുടെ അടിയിലാണ് എത്തിനില്‍ക്കുന്നത്.

പലയിടങ്ങളിലും തുരങ്കങ്ങള്‍ ഷോംപ്പിംഗ് കോംപ്ലക്‌സുകള്‍ക്കും മാളുകള്‍ക്കും അടിയിലാണ് എത്തിച്ചേരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. യുദ്ധത്തിന്റെ ആദ്യവാരങ്ങളില്‍ തന്നെ ഇസ്രായേല്‍ ഇതു മനസിലാക്കുകയും നഗരങ്ങളില്‍ ബോംബിംഗ് ശക്തമാക്കുകയും ചെയ്തിരുന്നു. വലിയ ആഡംബരജീവിതമാണ് തുരങ്കങ്ങള്‍ക്കുള്ളില്‍ ഹമാസുകള്‍ നടത്തിയിരുന്നത്.

തുരങ്ക ശൃംഖലകളുടെ ഭാഗമായി നിര്‍മിച്ചിരിക്കുന്ന ചേംബറുകളിലാണ് ഹമാസ് സംഘം ഒളിവില്‍ കഴിയുന്നത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്ന് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനിടെ ബന്ദികളാക്കിയ ഇരുനൂറിലധികം പേരെ പാര്‍പ്പിച്ചിരിക്കുന്നതും ഇവിടെത്തന്നെയാണ് ഇസ്രായേല്‍ കരുതുന്നു.
ആയുധങ്ങളും ഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെ വന്‍തോതില്‍ സംഭരിച്ചിരിക്കുന്നതും ഈ തുരങ്കങ്ങളിലാണ്.

ടണല്‍ ഷാഫ്റ്റുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ പ്രത്യേകം എന്‍ജിനീയറിങ് വിഭാഗത്തില്‍പ്പെടുന്ന സൈനികരെ ഇതിനായി വിനിയോഗിക്കാണ് നീക്കം. ആശുപത്രികളുടെ മറവിലാണ് ഹമാസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനമെന്ന ഗുരുതരമായ ആരോപണവും ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുണ്ട്. അതേ സമയം പോരാട്ടം ശക്തമാക്കുന്നിതിന്റെ ഭാഗമായി വലിയ അളവില്‍ ആയുധങ്ങളും മിസൈലുകളും ആരോഗ്യസംവിധാനങ്ങളും ഹമാസ് ശേഖരിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഗാസയിലെ അവശേഷിക്കുന്ന തുരങ്കങ്ങള്‍ തങ്ങളുടെ അര്‍ബന്‍ ഗറില്ല യുദ്ധതന്ത്രത്തിന് സഹായകരമാകുമെന്നാണ് ഹമാസിന്റെ വിലയിരുത്തല്‍. യുദ്ധം പരമാവധി മുന്നോട്ടുകൊണ്ടുപോയി ഇസ്രയേല്‍ സൈന്യത്തെ കീഴടക്കാം എന്നാണ് ഹമാസ് കരുതുന്നത്. ഇസ്രയേല്‍ സൈന്യത്തിലെ എന്‍ജിനിയറിങ് വിഭാഗം ഭൂഗര്‍ഭ തുരങ്കങ്ങള്‍ കണ്ടെത്തി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തകര്‍ക്കുന്നതോടെ ഹമാസുകളെ ഉന്‍മൂലം ചെയ്യാനാകുമെന്ന് ഇസ്രായേല്‍ കരുതുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends