Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

അല്‍ശിഫ ആശുപത്രി പരിസരത്ത് കൂട്ട ശവസംസ്‌കാരം;പിഞ്ചുകുഞ്ഞുങ്ങളടക്കം 179 പേരെ ഒരുമിച്ച് ദഹിപ്പിച്ചു,ഇന്ധന വിതരണവും വൈദ്യുതിയും നിലച്ചതോടെയാണ് ഇവര്‍ മരിച്ചതെന്ന് ആശുപത്രി അധികൃതര്‍,പ്രദേശത്തെല്ലാം അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം പരക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍

14 NOVEMBER 2023 08:24 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

മൃതദേഹങ്ങള്‍ അങ്ങിങ്ങായ് ചിതറി കിടക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കൂട്ടിയിരിക്കുന്നു. ഗാസയിലെ ആശുപത്രി പരിസരത്ത് കൂട്ട ശവസംസ്‌കാരം. ലോകത്തിന്റെ കണ്ണീരായ് മാറി ഗാസ. അല്‍ഷിഫ ആശുപത്രി പരിസരത്ത് നിന്നാണ് ഹൃദയഭേദകമായ കാഴ്ചകള്‍. ഇതുകമ്ട് നില്‍ക്കാനാകുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ. 179 പേരുടെ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിച്ചതായി ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സല്‍മിയ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ അവരെ ഒരു കൂട്ട ശവക്കുഴിയില്‍ അടക്കാന്‍ നിര്‍ബന്ധിതരായി എന്നാണ് ആശുപത്രി ഡയറക്ടര്‍ പറഞ്ഞത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഏഴ് കുട്ടികളുടെയും 29 രോഗികളുടെയും മൃതദേഹങ്ങള്‍ അടക്കമുള്ളവയാണ് സംസ്‌കരിച്ചത്. ആശുപത്രിയിലേക്കുള്ള ഇന്ധന വിതരണവും വൈദ്യുതിയും നിലച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ആശുപത്രി സമുച്ചയത്തില്‍ മൃതദേഹങ്ങള്‍ നിറയുകയാണെന്നും, വൈദ്യുതിവിതരണം നിലച്ചിരിയ്ക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. ശക്തമായ വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ആശുപത്രിക്കുള്ളില്‍ രോഗികളും ആരോഗ്യ പ്രവര്‍ത്തകരുമടക്കം പതിനായിരത്തിലധികം ആളുകള്‍ രക്ഷപ്പെടeനാകാതെ കുടുങ്ങിയിട്ടുണ്ടാകാന്‍ സാധ്യതയുള്ളതായി യു.എന്‍. അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച അല്‍ ശിഫ ആശുപത്രിയുടെ ഗേറ്റുകളില്‍ ടാങ്കുകളുമായി ഇസ്രയേല്‍ സൈന്യം 72 മണിക്കൂറോളം ഉപരോധം തീര്‍ത്തിരുന്നു.

അതിനിടെ, ഗാസയിലെ കുട്ടികളുടെ ആശുപത്രിയില്‍ ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതായും ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായും ഇസ്രയേല്‍ സൈന്യം ആരോപിച്ചു. അല്‍ റാന്റിസി ആശുപത്രിയില്‍ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ആശുപത്രിയും പരിസരങ്ങളും നിയന്ത്രണത്തിലാക്കി ഹമാസ് ഇസ്രയേലിനെതിരെ അക്രമം നടത്തുന്നുവെന്നാണ് ഐ.ഡി.എഫ്. ആരോപിക്കുന്നത്. ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരവും പ്രത്യേക വസ്ത്രങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചിട്ടുള്ള ഒരു കമാന്‍ഡ് സെന്റര്‍ ഇസ്രയേല്‍ സേന കണ്ടെത്തിയതായി ഐ.ഡി.എഫ്. വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഈ ആയുധങ്ങള്‍ ആശുപത്രിയുടെ ബേസ്‌മെന്റില്‍ ഹമാസ് സൂക്ഷിച്ചിരുകയാണെന്നും ഐ.ഡി.എഫ്. ആരോപിച്ചു.

''ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണ് '',ഹഗാരി പറഞ്ഞു. വെടിയുണ്ടകളേറ്റ പാടുകളുള്ള ഒരു മോട്ടോര്‍ സൈക്കിള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത അക്രമത്തിന് ശേഷം ബന്ദികളെ കൊണ്ടുവരുന്നതിന് ഉപയോഗിച്ച വാഹനമാകാന്‍ സാധ്യതയുണ്ട്. അക്രമത്തില്‍ 1200 ആളുകള്‍ കൊല്ലപ്പെടുകയും 240 ഓളം ആളുകള്‍ ബന്ദിയാക്കപ്പെടുകയും ചെയ്തിട്ടുള്ളതായും ഐ.ഡി.എഫ്. വ്യക്തമാക്കി.

പ്രദേശത്തെല്ലാം അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം പരക്കുകയാണ് ഇവിടം സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്. തീര്‍ത്തും മനുഷ്യത്വരഹിതമായ അവസ്ഥയാണ് ഗാസയിലേത് എന്നാണ് മെഡെസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് ഓര്‍ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ഒരു സര്‍ജന്‍ ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്. ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയാണ് അല്‍ ഷിഫ ഹോസ്പിറ്റല്‍. ഇസ്രായേല്‍ സേനയുടെ ഉപരോധത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച 72 മണിക്കൂറിലധികം പുറംലോകവുമായി ബന്ധം വേര്‍പെട്ടിരിക്കുകയാണ് ഈ ആശുപത്രി.

ആശുപത്രികളും മെഡിക്കല്‍ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്. യുദ്ധത്തിലേര്‍പ്പെടുന്ന കക്ഷികള്‍ അവരുടെ സംരക്ഷണം ഉറപ്പാക്കണം എന്നാണ് ചട്ടം. എന്നാല്‍ ഗാസയില്‍ ഇതെല്ലാം ലംഘിക്കപ്പെടുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങളെ ഒഴിപ്പിക്കാന്‍ സഹായിക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ അനുകൂല നീക്കമുണ്ടായിട്ടില്ല. നവജാതശിശുക്കള്‍ അടക്കം യാതൊരു മെഡിക്കല്‍ സംവിധാനത്തിന്റെ സഹായവുമില്ലാതെ ആശുപത്രി വരാന്തയില്‍ കിടക്കുന്ന ചിത്രം ഇന്ന് പുറത്ത് വന്നിരുന്നു. ഇന്‍കുബേറ്റര്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഇന്ധനമില്ലാത്തതിനാല്‍ മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളെ പോലും സാധാരണ കിടക്കകളിലേക്ക് മാറ്റിയിരിക്കുരയാണ്. രണ്ട് ദിവസങ്ങളിലായി 75 കുഞ്ഞുങ്ങളെയാണ് താന്‍ പരിശോധിച്ചത് എന്ന് പീഡിയാട്രിക് ഹെഡ് ഡോ. മുഹമ്മദ് തബാഷ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends