Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

പര്‍ദ്ദയില്‍ താവളം വിടോടുന്നു, വെടിക്കോപ്പുകളും അത്യാധുനിക യന്ത്രത്തോക്കുകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍, സ്ത്രീവേഷത്തില്‍ രണ്ടായിരത്തോളം ഹമാസ് തീവ്രവാദികള്‍ രക്ഷപ്പെട്ടതായി സംശയം, അഭയാര്‍ഥികളെ തടഞ്ഞു നിറുത്തി അതിര്‍ത്തികളില്‍ പരിശോധന നടത്താൻ ഇസ്രയേൽ

15 NOVEMBER 2023 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗാസ മുനമ്പ് ഇസ്രായേല്‍ പിടിച്ചതോടെ സ്ത്രീവേഷത്തില്‍ രണ്ടായിരത്തോളം ഹമാസ് തീവ്രവാദികള്‍ രക്ഷപ്പെട്ടതായി ഇസ്രായേല്‍ സംശയിക്കുന്നു. ഗാസയില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അഭയാര്‍ഥി സ്ത്രീകള്‍ക്കൊപ്പം പര്‍ദ ധരിച്ച് മുഖം മറച്ച് ഹമാസ് തീവ്രവാദികള്‍ ഈജിപ്തിലേക്കോ സിറിയയിലേക്കോ അതല്ലെങ്കില്‍ മറ്റെവിടേക്കോ കടന്നു എന്ന സംശയത്തില്‍ ഇസ്രായേല്‍ ശക്തമായ തെരച്ചില്‍ നടത്തുകയാണ്. വെടിക്കോപ്പുകളും അത്യാധുനിക യന്ത്രത്തോക്കുകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇസ്രായേല്‍ സൈന്യം കണ്ടെത്തിയതോടെയാണ് ഹമാസ് തീവ്രവാദികള്‍ രക്ഷപ്പെടുന്നതായി ഇസ്രായേല്‍ മനസിലാക്കുന്നത്.

രക്ഷപ്പെട്ടോടിയ രണ്ടായിരം ഹമാസ് തീവ്രവാദികള്‍ എവിടെയുണ്ട്. അഭയാര്‍ഥികളെ തടഞ്ഞു നിറുത്തി അതിര്‍ത്തികളില്‍ പരിശോധന നടത്താനുള്ള നീക്കത്തിലാണ് സൈന്യം. വേഷം കെട്ടി നീങ്ങുന്നവര്‍ പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിയാന്‍തന്നെയാണ് സൈന്യത്തിന്റെ നീക്കം. അഭയാര്‍ഥിക ക്യാമ്പുകളിലും ഇസ്ലാമിക സ്ത്രീ വേഷത്തില്‍ മുഖം മറച്ച പുരുഷന്‍മാരെ തെരയാനാണ് തീരുമാനം. ഇസ്രായേലിന്റെ കണ്ണുവെട്ടിച്ച ഇത്രയും തീവ്രവാദികള്‍ എവിടെയാണ് ഒളിച്ചത്, ആരാണ് ഒളിപ്പിച്ചത്.

ഇന്നലെയും ഇന്നുമായി ഗാസ മുനമ്പില്‍ 400 ഹമാസ് തീവ്രവാദികളെ വകവരുത്തിയ ശേഷവും ഇസ്രായേല്‍ സൈന്യം പരക്കം പായുകയാണ്. ഗാസ മുനമ്പ് ഇസ്രായേല്‍ പിടിച്ചടക്കിയതോടെ അവിടെ ആക്രമണം നടത്തിവന്നിരുന്ന ഹമാസുകള്‍ ഏറെയും ഒളിവിലായിരിക്കുന്നു. ഒന്നുകില്‍ തുരങ്കങ്ങളില്‍, അതല്ലെങ്കില്‍ ആശുപത്രികളില്‍, അതല്ലെങ്കില്‍ പള്ളികള്‍ക്കുള്ളില്‍. വലിയൊരു വിഭാഗം ആയുധം ഉപേക്ഷിച്ച് അഭയാര്‍ഥികള്‍ക്കൊപ്പം രാജ്യവിടാനോ അഭയാര്‍ഥി ക്യാമ്പുകളില്‍ കടന്നുകയറാനോ നീക്കം നടത്തുകയാണ്. ഹമാസ് തീവ്രവാദികള്‍ക്ക് ഒളിത്താവളങ്ങളിലും തുരങ്കങ്ങളിലും രക്ഷയില്ലെന്നായതോടെ ഹമാസുകളെ ഉന്‍മൂലനം ചെയ്യാനുള്ള വഴി തേടുകയാണ് ഇസ്രായേല്‍ സൈന്യം.

ഹമാസിന്റെ നാല്‍പതിനായിരം പോരാളികളില്‍ മൂവായിരത്തില്‍ താഴെ പേരെയെ വക വകവരുത്താന്‍ ഇനിയുമായിട്ടുള്ളു എന്നതാണ് ഇസ്രായേലിന്റെ ആശങ്ക. വടക്കന്‍ ഗാസയില്‍ നിന്നു ഹമാസ് സംഘാംഗങ്ങളില്‍ പലരും തെക്കോട്ട് പലയാനം ചെയ്യുകയാണ്. ഹമാസിന്റെ മുന്‍ ഇന്റലിജന്‍സ് തലവന്‍ മുഹമ്മദ് ഖാസിം വധിക്കപ്പെട്ടതോടെ ഹമാസിന് യുദ്ധ നീക്കം പിഴയ്ക്കുകയാണ്. അവരുടെ മിസൈല്‍ ആക്രമണ സംവിധാനത്തിന്റെ മുന്‍നിര പോരാളിയായിരുന്ന യാഖൂബ് അസറും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.

ഗാസ മുനമ്പിന്റെ ആധിപത്യം ഇസ്രായേല്‍ പിടിച്ചതിനുശേഷവും വിവിധ ഇടങ്ങളില്‍ അതിരൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുകയാണ് ഇതില്‍ ഏറ്റവും ഭീകരമായ യുദ്ധം നടക്കുന്നത് അല്‍-ഷിഫ ആശുപത്രിക്ക് സമീപമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍മാത്രം 150 ഹമാസ് ഭീകരരെ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു.
പോരാട്ടത്തില്‍ ആറ് ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. മുന്‍നിര ഭീകരരുടെ മരണം ഹമാസ് സംഘടനയുടെ നട്ടെല്ല് തകര്‍ത്തിരിക്കുകയാണെന്നും ഇസ്രായേല്‍ പ്രതിരോധ സേന പറയുന്നു. 16 വര്‍ഷമായി ഗാസ ഭരിച്ചിരുന്നത് ഹമാസായിരുന്നു. എന്നാല്‍ ഹമാസിന് പൂര്‍ണമായി നിയന്ത്രണം നഷ്ടമായതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കുന്നു.

മാത്രവുമല്ല ഹമാസിന്റെ ഗാസയിലെ ഭരണ കേന്ദ്രം സൈന്യം പിടിച്ചെടുത്തതായും സുപ്രധാന കേന്ദ്രങ്ങള്‍ ജനങ്ങള്‍ കൊള്ളയടിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു. 365 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഗാസയില്‍ രണ്ടേ കാല്‍ ദശലക്ഷം ആളുകള്‍ താമസിക്കുന്നുണ്ട്. ഇവരില്‍ വലിയൊരു സമൂഹം വിവിധയിടങ്ങളിലേക്ക് പലായനം ചെയ്തുകഴിഞ്ഞു. ഒന്നര മാസത്തിനുള്ളില്‍ ഗാസയില്‍ വര്‍ഷിച്ചത് ആകെ ആറായിരം ബോംബുകളെന്നാണ് ഇസ്രയേലി എയര്‍ഫോഴ്സ് തന്നെ വ്യക്തമാക്കുന്നു. ഹമാസുകളില്‍ ഒരാളെപ്പോലും അവശേഷിപ്പാതെ ഉന്‍മൂലനം ചെയ്യാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു ആവര്‍ത്തിക്കുന്നു.

ആശുപത്രിയില്‍ കഴിയുന്ന രോഗികളെയും പരിക്കേറ്റവരെയും കവചമായി ഉപയോഗിച്ചുകൊണ്ടാണ് തങ്ങള്‍ക്കെതിരെ ഹമാസ് പോരാടുന്നതെന്നും ഇസ്രായേല്‍ സേന പറയുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരവാദികള്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിക്കുന്നത്. അന്നത്തെ മിന്നല്‍ ആക്രമണത്തില്‍ ഇസ്രായേലിലെ ഏകദേശം 1,200 പേര്‍ മരിക്കുകയും 240 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. 75 വര്‍ഷത്തെ ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ഒളിയാക്രമണമായിരുന്നു അത്. ഹമാസുകളെ ഉന്‍മുലനെ ചെയ്യുമെന്നും ഇനിയൊരു പോരാട്ടത്തിന് ഇടയുണ്ടിവില്ലെന്നു അന്നുതന്നെ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.

യുദ്ധം ഒന്നര മാസം പിന്നിടുമ്പോള്‍ 4,630 കുട്ടികള്‍ ഉള്‍പ്പെടെ 11,500 പേര്‍ നിലവില്‍ ഏറ്റുമുട്ടലില്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ നടത്തുന്ന സൈനിക ആക്രമണത്തെ തുടര്‍ന്ന് ഗാസയിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ഭവനരഹിതരായിക്കഴിഞ്ഞു. ഗാസ ഇനിയൊരിക്കലും പലിസ്തീനികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും മുന്‍പ് ഇത്തരത്തില്‍ വിട്ടുകൊടുത്തതിന്റെ ദുരനുഭവമാണ് ഇപ്പോള്‍ ഇസ്രായേല്‍ നേരിടുന്നതെന്നും നെതന്യാഹു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends